ഫ്രാന്‍സില്‍ നിന്ന് വിശ്വസുന്ദരി; കിരീടമണഞ്ഞത് ഐറിസ് മിറ്റനേയര്‍ 

January 30, 2017, 12:09 pm
ഫ്രാന്‍സില്‍ നിന്ന് വിശ്വസുന്ദരി; കിരീടമണഞ്ഞത് ഐറിസ് മിറ്റനേയര്‍ 
Lifestyle
Lifestyle
ഫ്രാന്‍സില്‍ നിന്ന് വിശ്വസുന്ദരി; കിരീടമണഞ്ഞത് ഐറിസ് മിറ്റനേയര്‍ 

ഫ്രാന്‍സില്‍ നിന്ന് വിശ്വസുന്ദരി; കിരീടമണഞ്ഞത് ഐറിസ് മിറ്റനേയര്‍ 

മനില: ഫിലിപ്പിന്‍സില്‍ നടന്ന വിശ്വസുന്ദരി മത്സരത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള 23 കാരി ഐറിസ് മിറ്റനേയര്‍ ജേതാവായി. ഡെന്റല്‍ സ്റ്റുഡന്‍ഡാണ് മിറ്റനേയര്‍.വടക്കന്‍ ഫ്രാന്‍സിലെ ലില്ലി എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നാണ് മിറ്റനേയര്‍ വരുന്നത്. വിശ്വസുന്ദരി താനാണെന്നറിഞ്ഞ മിറ്റനേയര്‍ക്ക് കണ്‍മുന്നിലെ വിജയം വിശ്വസിക്കാനായില്ല. മുഖംപൊത്തി ഒരു നിശ്വാസത്തോടെയാണ് അവര്‍ വിജയവാര്‍ത്ത സ്വീകരിച്ചത്.

അവസാന റൗണ്ടില്‍ 86 പേരോട് പോരാടിയാണ് മിറ്റനേയര്‍ വിശ്വസുന്ദരി പട്ടമണിഞ്ഞത്. അവസാന മൂന്നുപേരില്‍ ഒരാളായെങ്കിലും തെരഞ്ഞെടുക്കപെടണമെന്ന് ആഗ്രഹമുണ്ടെന്ന് മത്സരത്തിനുമുന്‍പ് മാധ്യമങ്ങളുമായുള്ള കൂടികാഴ്ചയില്‍ പറഞ്ഞിരുന്നു.

വിശ്വസുന്ദരിയെ തെരഞ്ഞെടുക്കാനുള്ള അവസാനവട്ട പോരാട്ടത്തില്‍ ജീവിതത്തിലെ പരാജയത്തില്‍ നിന്ന് നിങ്ങള്‍ എന്താണ് പഠിച്ചത് എന്ന ചോദ്യത്തിന് താന്‍ ജീവിതത്തില്‍ നിരവധി തവണ പരാജയപെട്ടിട്ടുണ്ട്. പക്ഷേ പരാജയത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും മുന്നോട്ട് നീങ്ങാനും സാധിക്കണമെന്നാണ് ചുരുങ്ങിയ വാക്കുകളില്‍ മിറ്റനേയര്‍ പറഞ്ഞത്. ഹെയ്ത്തിയില്‍ നിന്നുള്ള രാഖേല്‍ പെലിസര്‍ ഫസ്റ്റ് രണ്ണറപ്പും കൊളംബിയക്കാരിയായ ആന്‍ഡ്രിയ തൊവാര്‍ രണ്ടാം റണ്ണറപ്പുമായി.