അറിഞ്ഞതില്‍ പലതും പതിരാണ്; ഡിപ്രഷനിലെ ഇന്ത്യന്‍ തെറ്റിധാരണകള്‍ 

April 6, 2017, 5:00 pm
അറിഞ്ഞതില്‍ പലതും പതിരാണ്; ഡിപ്രഷനിലെ ഇന്ത്യന്‍ തെറ്റിധാരണകള്‍ 
Lifestyle
Lifestyle
അറിഞ്ഞതില്‍ പലതും പതിരാണ്; ഡിപ്രഷനിലെ ഇന്ത്യന്‍ തെറ്റിധാരണകള്‍ 

അറിഞ്ഞതില്‍ പലതും പതിരാണ്; ഡിപ്രഷനിലെ ഇന്ത്യന്‍ തെറ്റിധാരണകള്‍ 

മനസിനെ ബാധിയ്ക്കുന്ന രോഗാവസ്ഥയാണ് ഡിപ്രഷന്‍ എന്നു പറയാം. ഒന്നിലും താല്‍പര്യമില്ലാത്ത, ഉണര്‍വില്ലാത്ത അവസ്ഥയെന്നു പറയാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് വിധേയമായിട്ടുള്ള മാനസികാവസ്ഥയാണ് വിഷാദ രോഗം. ഡിപ്രഷന്‍ എന്ന രോഗവും മെഡിക്കല്‍ അവസ്ഥയുമെല്ലാം വല്ലാത്ത വിചിത്രമായ ധാരണകള്‍ കുത്തി നിറച്ചിട്ടുണ്ട് ഇന്ത്യന്‍ മനസുകളില്‍. കഴിഞ്ഞ വര്‍ഷത്തെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 6.5% ഇന്ത്യക്കാരും പല മാനസിക പ്രശ്നങ്ങളാലും രോഗങ്ങളാലും ഉഴറുന്നവരാണ്. ഇത് പ്രാദേശിക-ഗ്രാമ-നഗര വ്യത്യാസമില്ലാതെയാണെന്നതും ഓര്‍ക്കണം. വിഷാദ രോഗത്തെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍ ഇന്ത്യക്കാര്‍ വച്ച് പുലര്‍ത്തുന്നുണ്ട്.

1. ഡിപ്രഷന്‍ മനസിന്റെ ഒരു തോന്നല്‍ മാത്രമാണ്

വിഷാദാവസ്ഥ മനസ് സൃഷ്ടിക്കുന്ന ഒരു കാര്യം മാത്രമാണ്. രോഗിയുടെ തലയാണ് എല്ലാ പ്രശ്നത്തിനും കാരണം എന്ന ചിന്തയാണ് ഇതില്‍ പ്രധാനം. വിഷാദ രോഗം തൊട്ടറിയാനോ കണ്ടറിയാനോ സാധിക്കില്ല എന്നതാണ് ഈ തെറ്റായ ചിന്തയ്ക്ക് ഉപോല്‍ബലകമായ ഘടകം.

2. വിഷാദ രോഗികള്‍ക്ക് ശ്രദ്ധയും സ്നേഹവും വേണം

'ലവ് ആന്റ് ഡിപ്രഷന്‍' എന്ന ചിന്ത മാറേണ്ടിയിരിക്കുന്നു. നല്ല ശ്രദ്ധയും പരിചരണവും സ്നേഹവും കിട്ടുന്നവര്‍ പോലും ഡിപ്രഷന് അടിപ്പെടാറുണ്ട്. നല്ല പങ്കാളികള്‍ ഉള്ളവര്‍ പോലും രോഗാവസ്ഥയില്‍ പെട്ടുപോകാറുണ്ട്. സ്നേഹിക്കുന്നവര്‍ ചുറ്റുമുള്ളത് രോഗത്തിനെതിരെ പടപൊരുതാന്‍ സഹായിക്കുമെന്നത് ശരിയാണ്, എന്നാല്‍ ഡിപ്രഷന്റെ ലക്ഷണങ്ങളും മാനസികാവസ്ഥയും ഇല്ലാതാക്കാനോ തുടച്ച് നീക്കാനോ ഇവയ്ക്ക് കഴിയാറില്ല

3. ജീവിതത്തിലുണ്ടാവുന്ന ദുരന്തമാണ് ഡിപ്രഷന് കാരണമാകുന്നത്

ഇത് വല്ലാതെ ബലപ്പെട്ട് പോയൊരു തെറ്റിദ്ധാരണയാണ്. ദൗര്‍ഭാഗ്യങ്ങളും ദുഃഖങ്ങളും ദുരന്തങ്ങളും വേട്ടയാടാത്ത ഒരാള്‍ പോലും ലോകത്ത് ഉണ്ടാവില്ല, എന്നിട്ടും കുറച്ച് പേര്‍ മാത്രമല്ലേ ഡിപ്രഷന് അടിപ്പെടാറുള്ളു? .ദുരന്തങ്ങളോ ദുഃഖങ്ങളോ അല്ല പലപ്പോഴും ഡിപ്രഷന് കാരണമാകുന്നത്. ചിന്തയ്ക്കോ ബുദ്ധിയ്ക്കോ തിരിച്ചറിയാനാവാത്ത പല കാരണങ്ങളുമാണ് ഡിപ്രഷന് പിന്നിലെന്ന് മറക്കാതിരിക്കുക.

4. ഡിപ്രഷനുള്ളവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാവില്ല

ഇങ്ങനെ എല്ലാവരും കരുതാറുണ്ട്. പക്ഷേ അത് വാസ്തവമല്ല. ഡിപ്രഷന്‍ എന്നത് തലച്ചോറിലുണ്ടാവുന്ന രാസ അസന്തുലിതാവസ്ഥയാണ്, ഇത് ചികല്‍സയിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. അതു കൊണ്ട് തന്നെ വിഷാദ രോഗം ബാധിച്ചവര്‍ക്ക് പ്രേമിക്കാനും സ്നേഹിക്കാനും ചിരിക്കാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും.

5. മാനസിക രോഗങ്ങള്‍ ബലഹീനതയുടെ ലക്ഷണമാണ്

ധീരതയും മാനസിക ദൗര്‍ബല്യവും അസാമര്‍ത്ഥ്യവുമാണ് മാനസിക രോഗങ്ങള്‍ക്ക് കാരണമെന്നാണ് പലരും കരുതുന്നത്. ചിന്തകളിലേക്ക് മനസ്സിനെ വലിച്ചിഴക്കുന്നത് ഇതുകൊണ്ടാണെന്നാണ് കരുതുന്നത്. പക്ഷേ ശക്തിയും ദൗര്‍ബല്യവും ബലഹീനതയും ഡിപ്രഷന് ബാധിക്കുന്ന ഒന്നല്ല.