25 വര്‍ഷമായി ഭക്ഷണം പച്ചിലകള്‍ മാത്രം; രോഗങ്ങള്‍ എത്തിനോക്കാന്‍ മടിക്കുന്ന പാകിസ്താന്‍കാരന്റെ ആഹാരരീതി ഇതാണ് 

April 23, 2017, 10:59 am
25 വര്‍ഷമായി ഭക്ഷണം പച്ചിലകള്‍ മാത്രം; രോഗങ്ങള്‍ എത്തിനോക്കാന്‍ മടിക്കുന്ന പാകിസ്താന്‍കാരന്റെ ആഹാരരീതി ഇതാണ് 
Lifestyle

ലാഹോര്‍: കഴിഞ്ഞ 25 വര്‍ഷമായി ഇലകള്‍ മാത്രം കഴിച്ച് ജീവിക്കുന്ന മനുഷ്യന്‍. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റാണ്‍വാല ജില്ലയിലെ 50കാരനായ മെഹ്മൂദ് ഭട്ടാണ് ഇലയും മരക്കഷണവും മാത്രം ഭക്ഷിച്ചാണ് ജീവിതം നയിക്കുന്നത്.

ജോലിയും ഭക്ഷണത്തിനായുള്ള പണവും കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് 25 വര്‍ഷം മുമ്പ് ഇദ്ദേഹം വിശപ്പടക്കാന്‍ ഇലകള്‍ കഴിച്ചുതുടങ്ങിയത്. ജീവിത സാഹചര്യത്തില്‍ തളര്‍ന്ന്, തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നതിനേക്കാള്‍ നല്ലത് ഇലയും മരക്കഷണവും കഴിക്കുന്നതാണെന്ന തോന്നാലാണ് ഈ ഭക്ഷണരീതിയിലേക്ക് ഭക്ഷണിനെ നയിച്ചത്. പിന്നീടതൊരു ശീലമായി മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം, ജോലി നേടുകയും ഭക്ഷണം വാങ്ങാനുള്ള പണവും സമ്പാദിച്ചതിനു ശേഷവും തനതായ ഭക്ഷണരീതിയിലേക്ക് മാറാന്‍ ഭട്ടിന് കഴിഞ്ഞില്ല. ഭട്ടിന് വര്‍ഷങ്ങളായി ഒരു അസുഖവും വന്നിട്ടില്ല എന്നതാണ് ഏറെ കൗതുകരമായ വസ്തുത.

കുടുംബം വളരെ ദാരിദ്ര്യത്തിലായിരുന്നു, വിശപ്പ് അസഹനീയമായിരുന്നു. വിശപ്പ് കാര്‍ന്നുതിന്ന അവസ്ഥയില്‍ മറ്റു വഴിയില്ലായിരുന്നു. തെരുവില്‍ യാചിക്കുന്നതിനു പകരം മരം കഴിക്കുന്നത് നല്ലതാണെന്ന് കരുതി. ഇപ്പോള്‍ മരവും ഇലകളും കഴിക്കുന്നത് എന്റെ സ്വഭാവം ആയിത്തീര്‍ന്നിരിക്കുന്നു.
മെഹ്മൂദ് ഭട്ട്

കഴുതവണ്ടിയില്‍ സാധനങ്ങള്‍ കയറ്റിയെത്തിച്ച് ദിവസവും 600 രൂപ ഭട്ട് നേടുന്നുണ്ട്. എന്നാല്‍, പുതിയ ഇലകളും മരക്കഷണവും കണ്ടെത്തുന്നതിലാണ് അദ്ദേഹത്തിന് താല്‍പര്യം. ആല്‍മരം, താലി, സക്ക് ചെയിന്‍ എന്നീ മരങ്ങളുടെ ഇലയും തടിയും കഴിക്കാനാണ് തനിക്കേറ്റവും ഇഷ്ടമെന്ന് മെഹ്മൂദ് ഭട്ട് പറഞ്ഞു. ഭക്ഷണ ശീലം കൊണ്ട് പ്രദേശവാസികള്‍ക്ക് ഏറെ പരിചിതനാണ് ഇപ്പോള്‍ മെഹ്മൂദ് ഭട്ട്. നല്ല പച്ചിലകള്‍ എവിടെ കണുന്നുവോ അവിടെ വണ്ടി നിര്‍ത്തി ഭട്ട് അത് കഴിക്കുന്നത് സ്ഥിരം കാഴ്ചയാണെന്നും ഈ ശീലം മാറ്റാന്‍ അദ്ദേഹം ഒരിക്കലും ഡോക്ടറെ സമീപിച്ചിട്ടില്ലെന്നും അയല്‍ക്കാരന്‍ ഗുലാം മുഹമ്മദ് പറയുന്നു.