കോഫി ഉപേക്ഷിക്കൂ, പകരം പതിന്മടങ്ങ് ഉന്മേഷം പകരുന്ന ഈ വിദ്യ പരീക്ഷിക്കൂ 

May 5, 2017, 5:14 pm
കോഫി ഉപേക്ഷിക്കൂ, പകരം പതിന്മടങ്ങ് ഉന്മേഷം പകരുന്ന ഈ വിദ്യ പരീക്ഷിക്കൂ 
Lifestyle
Lifestyle
കോഫി ഉപേക്ഷിക്കൂ, പകരം പതിന്മടങ്ങ് ഉന്മേഷം പകരുന്ന ഈ വിദ്യ പരീക്ഷിക്കൂ 

കോഫി ഉപേക്ഷിക്കൂ, പകരം പതിന്മടങ്ങ് ഉന്മേഷം പകരുന്ന ഈ വിദ്യ പരീക്ഷിക്കൂ 

രാവിലെ എഴുന്നേറ്റല്‍ ഒരു കപ്പ് കാപ്പി ആ ദിവസത്തിന് ഊന്മേഷം പകരാന്‍ ഭൂരിഭാഗം ആളുകള്‍ക്കും ഈ കാര്യത്തില്‍ നിര്‍ബന്ധമുള്ളവരായിരിക്കും. എന്നാല്‍ കാപ്പിയേക്കാള്‍ പതിന്മടങ്ങ് ഉന്മേഷം പകരുന്ന ഒന്നാണ് വേഗത്തില്‍ പടവുകള്‍ കയറുന്നതും ഇറങ്ങുന്നതുമെന്ന് പുതിയ പഠനം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജ്ജിയയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

പതിവായി വേഗത്തില്‍ 10 മിനിറ്റ് നേരം പടവുകള്‍ നടന്ന് മുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് 50 മില്ലിഗ്രാം കഫീന്‍ നല്‍ക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം ഉന്മേഷം നല്‍കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്നത്തെ ജോലികളുടെ സ്വഭാവം എന്നത് കൂടുതല്‍ സമയം ഇരുന്നുള്ള ജോലികളാണ്. കൂടാതെ വ്യായാമവും ഇല്ലാത്ത അവസ്ഥ. ഇത്തരക്കാര്‍ ദിവസവും പടവുകള്‍ കയറുന്നത് ശീലമാക്കണമെന്നും വിദഗ്ദര്‍ പറയുന്നു.

ഉറക്കമൊഴിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് രാത്രിയില്‍ ഉറങ്ങാതിരിക്കാന്‍ കാപ്പി നല്‍കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ ഇനി കുട്ടികള്‍ക്ക് കാപ്പി നല്‍കുന്നതിന് പകരം പടവുകള്‍ കയറി ഇറക്കിയാല്‍ മതിയെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാപ്പി നല്‍കുന്നതിനെക്കാള്‍ ഇരട്ടി ഊര്‍ജ്ജം പടവുകള്‍ കയറുമ്പോള്‍ ശരീരത്തിന് ലഭിക്കുന്നു. പഠനം ഫിസിയോളജി ആന്‍ഡ് ബിഹേവിയര്‍ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.