'തീ'യ്ക്ക് ഒരിക്കലും നിഴല്‍ ഉണ്ടാവാറില്ല!; ശ്രദ്ധിച്ചിട്ടുണ്ടോ?; ഇത് കേള്‍ക്കുന്നത് പോലെ തന്നെ ഞെട്ടിക്കും കാരണവും

April 12, 2016, 1:10 pm
'തീ'യ്ക്ക് ഒരിക്കലും നിഴല്‍ ഉണ്ടാവാറില്ല!; ശ്രദ്ധിച്ചിട്ടുണ്ടോ?; ഇത് കേള്‍ക്കുന്നത് പോലെ തന്നെ ഞെട്ടിക്കും കാരണവും
Lifestyle

അഗ്നിയ്ക്ക് നിഴല്‍ ഉണ്ടാവാറുണ്ടോ?. ഈ ചോദ്യം പലപ്പോഴായി പലരേയും കുഴക്കിയതാണ്. എന്നാല്‍ ഉത്തരം വളരെ ലളിതമാണ്. തീയ്ക്ക് ഒരിക്കലും നിഴലുണ്ടാവാറില്ല.

ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ വശം വളരെ സിംപിളാണ് ശാസ്ത്ര കുതൂഹികളെ സംബന്ധിച്ചിടത്തോളം. അഗ്നിയെന്നത് സ്വയം പ്രകാശിക്കുന്ന ഒന്നായത് കൊണ്ട് അതിന് നിഴല്‍ ഉണ്ടാക്കാനാകില്ല. ഉപരിതലം സ്വയം പ്രകാശിതമായ വസ്തുവിന് നിഴല്‍ രൂപപ്പെടുത്താനാവില്ല.

ഇനി സംശയത്തോടെ തീയ്ക്ക് നിഴലുണ്ട് എന്ന പറയുന്നവര്‍ക്ക് ഈ പരീക്ഷണം ഒന്ന് ചെയ്ത് നോക്കാവുന്നതാണ്. ഭിത്തിയ്ക്ക് അഭിമുഖമായി നിന്ന് ഒരു തീപ്പെട്ടി കോല്‍ കത്തിയ്ക്കുക. ഒരു ടോര്‍ച്ച് കൈയ്യിലെടുത്ത് പുറകില്‍ നിന്ന് നിഴല്‍ വീഴത്തക്ക രീതിയില്‍ തെളിയിക്കുക. നിങ്ങള്‍ക്ക് തീപ്പെട്ടിക്കോലിന്റേയും കൈയ്യുടേയും നിഴല്‍ വ്യക്തമായും കാണാനാകും. പക്ഷേ അഗ്നിജ്വാലയുടെ പൊടിപോലും നിഴലായി കാണാനാവില്ല.

എന്നാലും വീണ്ടും ചിലര്‍ മറുവാദങ്ങളുമായി വന്നേക്കും. ഇതു പോലുള്ള ചിത്രങ്ങളുമായി.

ഈ ചിത്രത്തില്‍ നിങ്ങള്‍ കാണുന്നത് നിഴലല്ല എന്ന് മനസ്സിലാക്കുക. വെള്ളത്തിലുണ്ടാക്കുന്ന പ്രതിബിംബമാണ്. ഇത് തന്നെയാണ് കണ്ണാടിയുടേയും തിളക്കമുള്ള ഉപരിതലമുള്ള വസ്തുക്കളിലും സംഭവിക്കുന്നത്. ഇനി പറയൂ അഗ്നിയ്ക്ക് നിഴലുണ്ടോ!