‘സമ്മര്‍ സ്കിന്‍ മേക്ക് ഒാവറിന്’   തയ്യാറായിക്കോളു; പ്രകൃതി ദത്തമായി ചര്‍മ്മ സംരക്ഷണത്തിന് മാര്‍ഗങ്ങളേറെ

March 13, 2017, 6:45 pm
‘സമ്മര്‍ സ്കിന്‍ മേക്ക് ഒാവറിന്’   തയ്യാറായിക്കോളു; പ്രകൃതി ദത്തമായി ചര്‍മ്മ സംരക്ഷണത്തിന് മാര്‍ഗങ്ങളേറെ
Lifestyle
Lifestyle
‘സമ്മര്‍ സ്കിന്‍ മേക്ക് ഒാവറിന്’   തയ്യാറായിക്കോളു; പ്രകൃതി ദത്തമായി ചര്‍മ്മ സംരക്ഷണത്തിന് മാര്‍ഗങ്ങളേറെ

‘സമ്മര്‍ സ്കിന്‍ മേക്ക് ഒാവറിന്’   തയ്യാറായിക്കോളു; പ്രകൃതി ദത്തമായി ചര്‍മ്മ സംരക്ഷണത്തിന് മാര്‍ഗങ്ങളേറെ

വേനല്‍ കടുക്കുന്നതിനോടൊപ്പം ചര്‍മ്മ രോഗങ്ങള്‍ കൂടാനുള്ള സാധ്യതയുണ്ട്. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് അകറ്റി നിര്‍ത്താവുന്നതേ ഉള്ളു വേനലിലെ ചര്‍മ്മ പ്രശ്‌നങ്ങള്‍. കെമിക്കല്‍സ് ഒഴിവാക്കികൊണ്ട് പ്രകൃതി ദത്തമായ രീതിയില്‍ ചര്‍മ്മം സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ഇതാ.

  • മുഖത്തിന് ആലോവേര അത്യുത്തമം

മുഖം വൃത്തിയാക്കാനും വരള്‍ച്ചയില്‍ നിന്ന് രക്ഷനേടാനും ആലവേര ഉപയോഗിക്കാം. ഒരു ആലവേര ഇല രണ്ടായി മുറിച്ച് റോസ് വാട്ടര്‍ ചേര്‍ത്ത് അരച്ച മിശ്രിതം മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

  • ആഴ്ചയിലൊരിക്കലെങ്കിലും ആവി പിടിക്കാം

വേനല്‍കാലത്ത് മുഖത്ത് അഴുക്ക് അടിഞ്ഞു കൂടാനുള്ള സാധ്യത കൂടുതലാണ് ഇതൊഴിവാക്കാന്‍ ആഴ്ചയിലൊരിക്കെലെങ്കിലും ആവി പിടിക്കുന്നത് ഉത്തമമാണ്.

  • സ്‌ക്രബ് ചെയ്യാന്‍ പഴവും പാലും ഓട്‌സും ചേര്‍ത്ത മിശ്രിതം

മുഖത്ത് സ്‌ക്രബ്ബറായി പഴവും പാലും ഓട്‌സും ചേര്‍ത്ത മിശ്രിതം ഉപയോഗിക്കാം. പഴം നല്ല മോയിസ്റ്ററിയിസറാണ്. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ബി, ഇ പൊട്ടാഷ്യം തുടങ്ങിയവ ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും. എണ്ണമയം ഒഴിവാക്കാനും ഈ സ്‌ക്രബ്ബര്‍ ഉത്തമമാണ്.

  • എണ്ണമയമാര്‍ന്ന ചര്‍മ്മത്തിന് ആപ്പിളും തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം

വേനല്‍കാലത്ത് എണ്ണമായമാര്‍ന്ന ചര്‍മ്മത്തിന് ആപ്പിളും തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം നല്ലതാണ്. ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടമാകാതെ തന്നെ എണ്ണമയം അകറ്റാന്‍ ആപ്പിളും മുന്ന് ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതത്തിന് സാധിക്കും. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ചതിന് ശേഷം ഇരുപത് മിനിറ്റ് വെക്കണം.

  • മുഖകുരു ഒഴിവാക്കാന്‍ തണുത്ത വെള്ളത്തില്‍ കുളി

വേനല്‍കാലത്ത് ചൂടുള്ള വെള്ളത്തിലുള്ള കുളി പരമാവധി ഒഴിവാക്കണം. തണുത്ത വെളളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. വേനല്‍കാലത്ത് ഉണ്ടാകുന്ന മുഖകുരുവിനും ഇത് ഒരു പരിധി വരെ ആശ്വാസം നല്‍കും

  • ധാരാളം വെള്ളം കുടിക്കാം

വേനല്‍ കാലത്ത് ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുന്നത്. ഇത് വരള്‍ച്ചയില്‍ നിന്നും തടഞ്ഞ് ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കും