ചോക്ലേറ്റില്‍ ഗവേഷണം, ശേഷം ഇഷ്ടമുള്ള കമ്പനികളില്‍ ജോലിയും; അവസരം പടിവാതില്‍ക്കല്‍ 

February 12, 2017, 4:08 pm
ചോക്ലേറ്റില്‍ ഗവേഷണം, ശേഷം ഇഷ്ടമുള്ള കമ്പനികളില്‍ ജോലിയും; അവസരം പടിവാതില്‍ക്കല്‍ 
Lifestyle
Lifestyle
ചോക്ലേറ്റില്‍ ഗവേഷണം, ശേഷം ഇഷ്ടമുള്ള കമ്പനികളില്‍ ജോലിയും; അവസരം പടിവാതില്‍ക്കല്‍ 

ചോക്ലേറ്റില്‍ ഗവേഷണം, ശേഷം ഇഷ്ടമുള്ള കമ്പനികളില്‍ ജോലിയും; അവസരം പടിവാതില്‍ക്കല്‍ 

ചോക്ലേറ്റുമായി ബന്ധപെട്ട വിഷയത്തില്‍ പിച്ച്ഡിക്ക് യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ട് അവസരമൊരുക്കുന്നു. ഗവേഷണ സമയത്ത് വേണമെങ്കില്‍ ഇഷ്ടം പോലെ ചോക്ലേറ്റ് കഴിക്കുകയും ചെയ്യാം. നാവില്‍ കൊതിയൂറുന്ന രുചികളുടെ രഹസ്യങ്ങളും അന്വേഷിക്കാം. ചോക്ലേറ്റില്‍ ഒരു പിച്ച്ഡി വേണമെന്നുണ്ടെങ്കില്‍ വൈകിയിട്ടില്ല ഇനിയും അപേക്ഷിക്കാം. ഫെബ്രുവരി 27 വരെ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരം ഉണ്ട്.

ചോക്കോഹോളിക്‌സില്‍ ഗവേഷണത്തിനായി 15000 പൗണ്ടാണ് യുകെ യൂണിവേഴ്‌സിറ്റി മിടുക്കരായ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.യുകെയിലെ പ്രധാനപെട്ട ചോക്ലേറ്റ് ഉത്പന്നങ്ങളുടെ രുചികളെ സ്വാധീനിച്ച ഫ്‌ളേവറുകളുടെ ജനിതക ഘടകങ്ങള്‍ പരിശോധിക്കാനാണ് ഫെലോഷിപ്പ് നല്‍കുന്നത്. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് മനോഹരമായ രുചികൂട്ടുകള്‍ക്ക് കാരണമാകുന്ന കൊക്കോ ബീന്‍സിലെ ഫെര്‍മന്റേഷനെ കുറിച്ചാണ് പ്രധാനമായും പഠിക്കേണ്ടത്. വ്യത്യസ്തമായ രുചികള്‍ രൂപപെടുമ്പോഴുണ്ടാകുന്ന രാസ പ്രവര്‍ത്തനങ്ങളും എങ്ങനെ നാവിനെ കൂടുതല്‍ കൊതിപ്പിക്കുന്ന രുചികൂട്ടുകള്‍ ഇനിയുമുണ്ടാക്കാം എന്നതും പഠന വിഷയമായിരിക്കും.

മുന്നു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ചോക്ലേറ്റ് കമ്പനികളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഇത്തരം ഒരു കോഴ്‌സ് സര്‍വ്വകലാശാലയില്‍ തുടങ്ങുന്നത്. പഠനത്തിനു ശേഷം നിങ്ങള്‍ക്കിഷ്ടമുള്ള ചോക്ലേറ്റ് കമ്പനികളായ കാഡ്ബറി, മില്‍ക്ക, തുടങ്ങിയ കമ്പനികളില്‍ ജോലിയും ലഭിക്കും.