പരീക്ഷാ കാലത്തെ വിദ്യാര്‍ത്ഥികളുടെ ചില തെറ്റായ ശീലങ്ങള്‍

March 8, 2016, 3:55 pm
പരീക്ഷാ കാലത്തെ വിദ്യാര്‍ത്ഥികളുടെ ചില തെറ്റായ ശീലങ്ങള്‍
Lifestyle
Lifestyle
പരീക്ഷാ കാലത്തെ വിദ്യാര്‍ത്ഥികളുടെ ചില തെറ്റായ ശീലങ്ങള്‍

പരീക്ഷാ കാലത്തെ വിദ്യാര്‍ത്ഥികളുടെ ചില തെറ്റായ ശീലങ്ങള്‍

പരീക്ഷ തുടങ്ങിയാല്‍ പിന്നെ ഒരു ഓട്ടപ്പാച്ചിലാണ്. പഠിപ്പിസ്റ്റുകളാണെങ്കില്‍ ഉറക്കം പോലുമില്ലാതെ കുത്തിയിരിപ്പ് തുടങ്ങും. ഇത്രയും നാള്‍ പുസ്തകം കൈകൊണ്ട് തൊടാതിരുന്നവര്‍ രാത്രിയില്‍ ഉറക്കമളച്ചിരുന്ന് പഠിക്കാനും തുടങ്ങും. ഇതിനിടയില്‍ ഉറക്കം വരാതിരിക്കാന്‍ ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യാറുണ്ട്. ആരോഗ്യത്തിന് ഇത് ഹാനികരമാണെന്നാണ് പറയപ്പെടുന്നത്.

1.ഒരു പരിധി കവിഞ്ഞ് കാപ്പി കുടിക്കുക

ഒരു കാപ്പിയെന്നതില്‍ നില്‍ക്കാതെ ഉറക്കം വരാതിരിക്കാന്‍ തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവരുണ്ട്. പക്ഷേ ഇത് പരീക്ഷയേയും ആരോഗ്യത്തേയും ബാധിക്കും. കഫേന്റെ അളവ് ശരീരത്തില്‍ കൂടുതലാകുന്നത് ഹൃദയസ്പന്ദന നിരക്ക് വല്ലാതെ ഉയര്‍ത്താനും ശരീരത്തിലെ അമ്ല നിരക്കില്‍ വ്യതിയാനമുണ്ടാക്കുകയും ചെയ്യും. ശരീരത്തെ വല്ലാതെ അസ്വസ്ഥമാക്കും ഇത്. ഉത്കണ്ഠ വര്‍ധിപ്പിക്കുകയും ശരീരത്തെ നിര്‍ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും. വെള്ളം കുടിക്കാതെ തുടര്‍ച്ചയായി കാപ്പി കുടിക്കുന്നത് തലയോട്ടിക്ക് പിന്നിലുണ്ടാവുന്ന കനത്ത തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും.

ഒന്നോ രണ്ടോ ഗ്ലാസ് കാപ്പിക്ക് ശേഷം വെള്ളം കുടിക്കാന്‍ ശീലിക്കുക. വെള്ളം കുടിക്കുന്നത് ഉറക്കക്ഷീണം ഇല്ലാതാക്കുകയും തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യും.

2.എനര്‍ജി ഡ്രിങ്ക്‌സ്

കണ്ണുകള്‍ തുറന്നിരിക്കാന്‍ ചിലര്‍ സ്വീകരിക്കുക ഈ വഴിയാണ്. ഇവയിലെല്ലാം പഞ്ചസാരയും കഫേനും അടങ്ങിയിട്ടുണ്ട്. ഇവ സൈഡ് എഫക്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഹൃദയ സ്പന്ദന നിരക്ക് ഉയര്‍ത്തും, രക്ത സമ്മര്‍ദ്ദം ഉയര്‍ത്തും, അസിഡിറ്റി സംബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടാക്കും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കാര്‍ഡിയാക് അറസ്റ്റിനും കാരണമാകും. പരീക്ഷ കാലങ്ങളില്‍ ഇത് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കും, പെട്ടെന്ന് ക്ഷീണം തോന്നുന്ന അവസ്ഥയ്ക്കും കാരണമാക്കും. പഠനം നടക്കില്ലെന്ന് ചുരുക്കം

ഇതിന് പകരം ജ്യൂസുകളോ, തേങ്ങാവെള്ളമോ നാരങ്ങ വെള്ളമോ ഉപയോഗിക്കുക.

3.ഭക്ഷണം കഴിക്കാതിരിക്കുന്നത് പോലെ തന്നെ അമിതാഹാരവും ഒഴിവാക്കുക

ശരീരത്തിന് വേണ്ട ഭക്ഷണവും ന്യൂട്രിയന്‍സുമെല്ലാം കൃത്യമായി ലഭിക്കേണ്ടതുണ്ട്. പരീക്ഷപ്പേടിയില്‍ ഭക്ഷണം ഒഴിവാക്കാതിരിക്കുക. പഠിക്കാന്‍ ഇരിക്കുമ്പോള്‍ ചിപ്‌സ് പോലുള്ള എണ്ണമയമാര്‍ന്ന ഭക്ഷണവും ഫാസ്റ്റ് ഫുഡും ഒഴിവാക്കുക.

പഴങ്ങളും നട്‌സുമെല്ലാം ഇടവിട്ട് കഴിക്കുന്നത് ക്ഷീണം അകറ്റും

4.ചോക്ലേറ്റ്

ഇടയ്ക്ക് ഒരു ചോക്ലേറ്റ് ശരീരത്തില്‍ ഗ്ലൂക്കോസ് എത്തിക്കുന്നതില്‍ ഗുണം ചെയ്യും എന്നാല്‍ അമിതമായാല്‍ നെഞ്ചെരിച്ചിലിനും മറ്റും കാരണമാകും. പഞ്ചസാര അധികം ശരീരത്തിലെത്തുന്നത് ഗുണം ചെയ്യില്ല

നട്‌സ് കഴിക്കുക വഴി ഒമേഗ 3 ഫാറ്റ്‌സ് ശരീരത്തിലെത്തുകയും നിങ്ങള്‍ക്ക് ഉന്മേഷം ലഭിക്കുകയും ചെയ്യും.