അവളെ പഠിപ്പിക്കൂ, വളരുന്ന പെണ്‍കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നല്‍കേണ്ടത് കാലത്തിന്റെ ആവശ്യകത; ഈ വീഡിയോ പറയും എല്ലാം 

March 22, 2017, 7:55 pm
അവളെ പഠിപ്പിക്കൂ, വളരുന്ന പെണ്‍കുട്ടികള്‍ക്ക് ലൈംഗീക വിദ്യാഭ്യാസം നല്‍കേണ്ടത് കാലത്തിന്റെ ആവശ്യകത; ഈ വീഡിയോ പറയും എല്ലാം 
Lifestyle

നമ്മുടെ സമൂഹത്തില്‍ ഭയാനകമായി പെരുകുന്ന പെണ്‍കുട്ടികളോടുള്ള അതിക്രമങ്ങളും പീഡനവും തടയാന്‍ ഉള്ള ഒരു വഴി, കുട്ടികളെ ബോധവല്‍ക്കരിക്കുക.. എന്നത് തന്നെയാണ്. ആര്‍ത്തവം, പിരീഡ്സ്, മെന്‍സസ് എന്നീ വാക്കുകള്‍ ഉച്ചത്തില്‍ പറയാതെ ഒളിച്ചുപിടിക്കേണ്ടവയോ പൊതുമധ്യത്തില്‍ ഒളിച്ച് വയ്‌ക്കേണ്ട ഒന്നല്ലെന്നും ലൈംഗീക അറിവുകള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത് കാലത്തിന്റെ ആവശ്യകതയുമായി മാറിയിരിക്കുകയാണിന്ന്. വളരുന്ന പെണ്‍കുട്ടികള്‍ക്ക് 10 വയസ്സ് മുതല്‍ ലൈംഗീക അറിവുകള്‍ നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. സ്‌കൂളുകളില്‍ നടപ്പാക്കേണ്ട അറിവുകള്‍ എത്നിക് ഹെല്‍ത്ത് കോര്‍ട്ട് എന്ന ഫെയ്‌സ്ബുക്ക് പേജാണ് ആനിമേഷന്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജീവന്റെ തുടിപ്പിന് നിദാനമാകുന്ന ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. എന്നാല്‍ ആര്‍ത്തവം ഇന്ന് ചിലരുടെയെങ്കിലും ജീവിതത്തില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജീവശാസ്ത്രപരമായി ഒരുപാട് പ്രത്യേകതകളുള്ള സങ്കീര്‍ണമായ ഒരു പ്രക്രിയയാണ് 28 ദിവസങ്ങള്‍ക്ക് ഇടയിലെ ആര്‍ത്തവം. അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നിന്ന് സംസാരിക്കേണ്ട വിഷയമല്ല ആര്‍ത്തവമെന്നും ഋതുമതികളായ കുട്ടികളെ പൊതു സമൂഹത്തില്‍ നിന്ന് മാറ്റി നിറത്തപ്പെട്ടവളല്ല എന്നും പുരുക്ഷനൊപ്പം നില്‍ക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്നും നമ്മുടെ പെണ്‍കുട്ടികളെ പഠിപ്പിക്കണം.

ആര്‍ത്തവ സമയത്തെ കുറിച്ച് ഉണ്ടാകുന്ന എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നതാണ് ഈ വീഡിയോ. എല്ലാ മാതാപിതാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും അറിവ് പകരുന്ന വീഡിയോ കാണാം...