മുട്ടയുടെ മഞ്ഞക്കരുവില്‍ കാണുന്ന ചരടുകള്‍ പോലെയുള്ള ആ വെള്ള പാട എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

March 19, 2016, 4:04 pm
മുട്ടയുടെ മഞ്ഞക്കരുവില്‍ കാണുന്ന ചരടുകള്‍ പോലെയുള്ള ആ വെള്ള പാട എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
Lifestyle

മുട്ട പൊരിക്കാന്‍ എടുക്കുമ്പോള്‍ സൂഷ്മതയോടെയാണോ കൈകാര്യം ചെയ്യാറുള്ളത്. ചൈനീസ് വ്യാജ മുട്ടയടക്കം മാര്‍ക്കറ്റിലെത്തുന്ന കാലത്ത് ഗുണമേന്മ ഉറപ്പാക്കേണ്ടത് ആവശ്യവുമാണ്. ചീമുട്ടയാണോയെന്ന് ശ്രദ്ധിക്കുകയും വേണം. ഇതെല്ലാം ആരോഗ്യത്തിന് അത്യാവശമാണ് താനും.

മുട്ട പൊട്ടിച്ച് ഒഴിക്കുമ്പോള്‍ എല്ലാവര്‍ക്കും അറിയുന്ന പോലെ മുട്ടയുടെ വെള്ളയും മഞ്ഞക്കരുവുമാണ് നമുക്ക് മുന്നിലെത്താറ്. എന്നാല്‍ മറ്റൊന്നു കൂടി ഉണ്ട്. ഈ മഞ്ഞക്കരുവിനോട് ചേര്‍ന്ന് ചരടുകള്‍ പോലെ വെള്ള പാടകള്‍ രണ്ടെണ്ണം.

സംശയാലുക്കള്‍ പറയും അത് മുട്ടയിലെ ഭഅരൂണമാണെന്ന്. അല്ലെങ്കില്‍ ഭ്രൂണത്തെ ബന്ധിപ്പിക്കുന്ന പൊക്കിള്‍ കൊടി. പക്ഷേ ഇതൊന്നുമല്ല യാഥാര്‍ത്ഥ്യം. ആ വെളുത്ത രണ്ട് ചരടുകള്‍ പോലുള്ള പാട മുട്ട ശുദ്ധമാണെന്നതിനും സുരക്ഷിതമാണെന്നതിനും തെളിവാണ്.

മുട്ട ഭ്രൂണത്തിന് തയ്യാറാകുന്ന കാലത്ത് അതിന്റെ വികാസത്തിന് സഹായകമാകാനുള്ള ഭക്ഷണമാണ് യഥാര്‍ത്ഥത്തില്‍ മുട്ടയിലെ മഞ്ഞക്കരു. ഇത് മുട്ടത്തോടുമായി ഉറപ്പിച്ച് നിര്‍ത്തുന്നതിനാണ് രണ്ട് വെള്ളച്ചരടുകളും പ്രവര്‍ത്തിക്കുന്നത്. ഇവയെ ചലെസെ എന്നാണ് പറയുന്നത്. ഒരു പാട് മുട്ടയുടെ നടക്ക് ഭാഗത്ത് മഞ്ഞക്കുരുവിനെ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും മറ്റത് അഗ്രത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നു. മുട്ട ചലിക്കുന്ന അവസ്ഥയില്‍ മഞ്ഞക്കുരു അകത്തെ ഷെല്‍ മതില്‍ക്കെട്ടില്‍ ഇടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് ഇത്.

എത്രയും സൂഷ്മവും സങ്കീര്‍ണ്ണവുമാണ് പ്രപഞ്ചത്തിലെ ഓരോ വസ്തുവും, അല്ലേ!