വിമാന യാത്രക്കിടയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറയുന്നത് എന്തിന്; ‘ടെക്‌നിക്കലാണ് കാരണം’ 

February 15, 2017, 5:23 pm
വിമാന യാത്രക്കിടയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറയുന്നത് എന്തിന്; ‘ടെക്‌നിക്കലാണ് കാരണം’ 
Lifestyle
Lifestyle
വിമാന യാത്രക്കിടയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറയുന്നത് എന്തിന്; ‘ടെക്‌നിക്കലാണ് കാരണം’ 

വിമാന യാത്രക്കിടയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പറയുന്നത് എന്തിന്; ‘ടെക്‌നിക്കലാണ് കാരണം’ 

വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ യാത്രക്കാരോട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് എന്ത് കൊണ്ടാണെന്ന് പലരും ചിന്തിച്ചുട്ടുണ്ടാവും. സഞ്ചരിക്കുമ്പോഴുള്ള ഫോണ്‍ ഉപയോഗം വിമാനം തകരാന്‍ ഇടയാക്കുമോ? എന്നിങ്ങനെ, ഇത് സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകള്‍ വെച്ച് പുലര്‍ത്തുന്നവരാണ് പലരും. എന്നാല്‍ പ്രശ്നം പലരും കരുതിയ പോലെ അത്ര ഗുരുതമല്ലത്രേ..! ഇതേ കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) ഔപചാരികമായി പറയുന്നതിങ്ങനെയാണ്.

ഫോണുകള്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും, റേഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍, വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കില്‍, പൈലറ്റും എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരും തമ്മിലുള്ള ആശയവിനിമയത്തിനിടെ അലോസരം സൃഷ്ടിക്കുമെന്നത് മാത്രമാണ് പ്രശ്നം.

ഇത്തരം തരംഗങ്ങള്‍ പൈലറ്റ് ഇരിക്കുന്ന മുറിയിലെ എയറോനോട്ടിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ വിമാനത്തിനുള്ളിലെത്തുന്ന റേഡിയോ സിഗ്നലുകള്‍ കേള്‍ക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കുകോ ചെയ്‌തെക്കാം. ഇത് അപകടത്തിനോ അസുഖകരമായ അവസ്ഥയ്ക്കോ വഴിവെച്ചേക്കുമെന്നുള്ളത് കൊണ്ടാണ് ഫോണ്‍ ഓഫ് ചെയ്യുകയോ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റുകയോ വേണമെന്ന് പറയുന്നത്. വിമാനത്തിന്റെ റേഡിയോ സിഗ്നലുകളേയും മൊബൈലിന്റെ ഫ്രീക്വന്‍സി ബാധിക്കും.

റേഡിയോയ്ക്ക് അടുത്തോ വെയ്ക്കുമ്പോഴുണ്ടാകുന്ന വൈബ്രേഷന്‍ അവസ്ഥയ്ക്ക് സമാനമായ അലോസരമാണ് ഇവിടെയും സംഭവിക്കുന്നതെന്ന്. ആ അസുഖകരമായ ശബ്ദം പൈലറ്റുമാരെ കുഴക്കും. ഈ ശബ്ദം ഗുരുതരമല്ലെങ്കിലും ശല്യപ്പെടുത്തുന്നത് തന്നെയാണെന്നാണ് പറയുന്നത്. ഇത്തരത്തില്‍ മൊബൈല്‍ സിഗ്നലുകളുടെ തുടര്‍ച്ചയായ ഇടപെടല്‍ മൂലം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ണായകമായ സന്ദേശം പോലും പൈലറ്റുമാര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത അവസരങ്ങളുണ്ടായേക്കാമെന്നും അത് കടുത്ത ദുരന്തങ്ങള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്. മുന്‍കരുതലെന്നോണം ഇപ്പോഴും സ്വിച്ച് ഓഫ് അല്ലെങ്കില്‍ ഫ്ലൈറ്റ് മോഡ് എന്നത് എയര്‍ലൈനുകള്‍ പാലിച്ചു പോരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ കാലങ്ങളായി ഉപഭോക്താക്കള്‍ക്ക് വിമാനയാത്രക്കിടയില്‍ വൈഫൈ സര്‍വ്വീസ് സേവനം നിഷേധിച്ചിരിക്കുന്നതിനു പിന്നിലെ ഒരു കാരണം ഇതു തന്നെയാണ്.

Also Read: ആകാശയാത്രക്കിടയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഇതുവരെ വൈഫൈ അനുവദിക്കാതിരുന്നത് എന്തുകൊണ്ട്?; നിയന്ത്രണങ്ങള്‍ക്ക് പിന്നിലെ കാരണം

വിമാനത്തിനുള്ളില്‍ വ്യക്തിഗത ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ക്ക് നിരോധനങ്ങള്‍ ഒന്നും തന്നെയില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. യാത്രക്കാര്‍ എല്ലാം തന്നെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. പക്ഷേ ഫ്ലൈറ്റ് മോഡിലേക്ക് മാറ്റിയാണെന്ന് മാത്രം. എന്നാല്‍, മിക്ക കമേഴ്സ്യല്‍ വിമാനങ്ങളും തങ്ങളുടെ യാത്രക്കാരെ വിമാനയാത്രാ വേളയില്‍ ഫോണ്‍ വിളിക്കാനോ ടെക്സ്റ്റ് മെസേജുകള്‍ അയക്കാനോ അനുവദിക്കാറില്ല. വിമാനത്തിന്റെ സുരക്ഷ അല്ലെങ്കില്‍ മറ്റ് യാത്രക്കാരുട സൗകര്യം എന്നിവ മാനിച്ചാണ് ഈ നടപടിയെടുക്കുന്നത്. സുരഷ കണക്കിലെടുത്ത് പറക്കുന്നതിനു മുമ്പ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് തന്നെയാണ് ഉത്തമം.