വധശിക്ഷ വിധിച്ചതിന് ശേഷം ന്യായാധിപന്‍മാര്‍ പേനയുടെ നിബ് കുത്തിയൊടിക്കാറുണ്ട്!; കാരണം ഇതാണ്

March 31, 2016, 5:05 pm
വധശിക്ഷ വിധിച്ചതിന് ശേഷം ന്യായാധിപന്‍മാര്‍ പേനയുടെ നിബ് കുത്തിയൊടിക്കാറുണ്ട്!; കാരണം ഇതാണ്
Lifestyle
Lifestyle
വധശിക്ഷ വിധിച്ചതിന് ശേഷം ന്യായാധിപന്‍മാര്‍ പേനയുടെ നിബ് കുത്തിയൊടിക്കാറുണ്ട്!; കാരണം ഇതാണ്

വധശിക്ഷ വിധിച്ചതിന് ശേഷം ന്യായാധിപന്‍മാര്‍ പേനയുടെ നിബ് കുത്തിയൊടിക്കാറുണ്ട്!; കാരണം ഇതാണ്

വധശിക്ഷ എഴുതി കഴിഞ്ഞ് വിധിപ്രഖ്യാപിച്ച ശേഷം ജഡ്ജ് പേനയുടെ നിബ് കുത്തിയൊടിച്ച് കളയാറുണ്ടത്രെ. ബ്രിട്ടീഷ് രാജ് സമയത്താണ് ഇത്തരത്തിലൊരു രീതി പിറവിയെടുക്കുന്നത്. ഇപ്പോഴും മിക്ക ഇന്ത്യന്‍ ന്യായാധിപന്‍മാരും ഈ രീതി പിന്തുടരുന്നുവെന്നാണ് പറയപ്പെടുന്നത്. എല്ലാവരും ഈ രീതി പിന്തുടരുന്നുവെന്നല്ല, അങ്ങനെ ഒരു കാര്യം പ്രചരിച്ചിരുന്നു. ഇപ്പോഴും ചിലരെങ്കിലും പിന്തുടരുന്നു.

പേനയൊടിച്ച് കളയുന്ന ഈ രീതി ബ്രിട്ടീഷുകാര്‍ തുടങ്ങിയതിന് പല കാരണങ്ങളാണ് പറയപ്പെടുന്നത്. ഇപ്പോഴും ഇത് നിലനില്‍ക്കുന്നതിന് പിന്നിലും ഈ കാരണങ്ങള്‍ തന്നെയാണ് ഉള്ളത്.

പേനയുടെ നിബ് ഒടിച്ച് കളയുക എന്നത് പ്രതീകാത്മകമായ ഒരു കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. ഒരാളുടെ ജീവനെടുക്കാന്‍ കാരണമായ ആ പേന ഇനി അത്തരത്തിലൊരു സംഭവത്തിന് ഇടവരുത്താതിരിക്കട്ടെ എന്ന പ്രതീക്ഷയില്‍ അതിന്റെ നിബ് ഒടിച്ച് കളയുന്നു.

സാമൂഹിക വിരുദ്ധമായ ഒരിക്കലും വെച്ചു പൊറുപ്പിക്കാനാവാത്ത ഹീനകൃത്യങ്ങള്‍ക്കാണ് വധശിക്ഷ വിധിക്കാറ്. വധശിക്ഷ ഒഴിവാക്കണമെന്ന് വാദിക്കുന്നവരും നിരവധിയാണ് ഇന്ന്. മനുഷ്യാവകാശ-മാനുഷിക പ്രശ്‌നങ്ങള്‍ ഒരുവശത്ത്. വിധിന്യായത്തില്‍ നിന്ന് താന്‍ എന്ന വ്യക്തിയെ മാറ്റി നിര്‍ത്തുന്നതാണ് പ്രതീകാത്മകമായി ഈ പ്രവര്‍ത്തിയിലൂടെ ജഡ്ജ് ചെയ്യുന്നത്.

മറ്റൊന്ന് പറയുന്നത് ഒരിക്കല്‍ എഴുതി ഒപ്പിട്ട് ഉത്തരവിട്ട വിധിയെ മാറ്റാനോ വീണ്ടും പരിഷ്‌കരിക്കാനോ ജഡ്ജ് ചിന്തിക്കാതിരിക്കാനാണ് ആ പേന നശിപ്പിക്കുന്നതെന്നാണ്. ഉത്തരവിട്ട വിധിയെ കുറിച്ച് അതേ ന്യായാധിപന്‍ രണ്ടാമതൊരു ചിന്തയ്ക്ക് ഇടനല്‍കാന്‍ പാടില്ല എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.