ലുക്കില്‍ മാത്രം മോഡേണ്‍, ചിന്താഗതിയില്‍ ഇപ്പോഴും യാഥാസ്ഥിതികര്‍ തന്നെ; സര്‍വ്വേ പറയുന്നു ഇതാണ് ഇന്ത്യയുടെ യുവത്വം 

April 5, 2017, 11:36 am
ലുക്കില്‍ മാത്രം മോഡേണ്‍, ചിന്താഗതിയില്‍ ഇപ്പോഴും യാഥാസ്ഥിതികര്‍ തന്നെ; സര്‍വ്വേ പറയുന്നു ഇതാണ് ഇന്ത്യയുടെ യുവത്വം 
Lifestyle
Lifestyle
ലുക്കില്‍ മാത്രം മോഡേണ്‍, ചിന്താഗതിയില്‍ ഇപ്പോഴും യാഥാസ്ഥിതികര്‍ തന്നെ; സര്‍വ്വേ പറയുന്നു ഇതാണ് ഇന്ത്യയുടെ യുവത്വം 

ലുക്കില്‍ മാത്രം മോഡേണ്‍, ചിന്താഗതിയില്‍ ഇപ്പോഴും യാഥാസ്ഥിതികര്‍ തന്നെ; സര്‍വ്വേ പറയുന്നു ഇതാണ് ഇന്ത്യയുടെ യുവത്വം 

ജീവിതരീതിയിലും വേഷത്തിലും മാത്രമേ പുതുതലമുറ പുരോഗമനപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നുള്ളുവെന്ന് ചൂണ്ടികാട്ടി സര്‍വ്വെ ഫലം. അസഹിഷ്ണുതയും ഇടുങ്ങിയ ചിന്താഗതിയും തന്നെയാണ് യുവതയേയും ഭരിക്കുന്നതെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തുല്യത, ലിംഗസമത്വം തുടങ്ങി നിരവധി വിഷയങ്ങളില്‍ പുതുതലമുറക്കാര്‍ പുരോഗമനപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നില്ലെന്നും സര്‍വ്വെ ഫലം സൂചിപ്പിക്കുന്നു.

സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ്ങ് സൊസൈറ്റീസ് ഏപ്രില്‍ മെയ് മാസങ്ങളില്‍ 19 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വ്വേ ഫലത്തിലാണ് അസഹിഷ്ണുതയും യഥാസ്ഥിതിക ചിന്താഗതിയും പുലര്‍ത്തുന്ന യുവതി യുവാക്കളാണ് കൂടുതലെന്ന് കണ്ടെത്തിയത്. 15 മുതല്‍ 34 വയസ്സിനിടയില്‍ നിന്നുള്ള 6122 പേരിലാണ് സര്‍വ്വെ നടത്തിയത്. സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളില്‍ യുവാക്കളുടെ പ്രതികരണം ആരാഞ്ഞായിരുന്നു സര്‍വ്വെ.

ഇതിനായി ചിലവിഷയങ്ങളില്‍ ഇവരുടെ നിലപാടുകള്‍, ചിന്താഗതികള്‍ തുടങ്ങിയവ പരിശോധിച്ചു.സര്‍വ്വേയോട് പ്രതികരിച്ചവരില്‍ 49 ശതമാനവും വധശിക്ഷയെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ 33 ശതമാനം പേര്‍ വധശിക്ഷ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു.

മതവികാരത്തെ വ്രണപ്പെടുത്തുന്ന ചിത്രങ്ങള്‍ ഒഴിവാക്കണമന്ന് 60 ശതമാനം പേരു അഭിപ്രായപ്പെട്ടപ്പോള്‍ 23 ശതമാനം പേര്‍ മാത്രമാണ് അത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തരുത് എന്ന് അഭിപ്രായപ്പെട്ടത്.

ബീഫ് വിഷയം യുവത്വത്തിന്‍റെ പ്രതികരണവും

ബീഫ് കഴിക്കുന്നത് ഒരുവ്യക്തിയുടെ സ്വകാര്യ താത്പര്യവും ഭക്ഷണസ്വതന്ത്ര്യവുമാണെന്ന കാര്യത്തില്‍ 46 ശതമാനം പേരും എതിര്‍പ്പ് രേഖപ്പെടുത്തി. 36 ശതമാനം മാത്രമാണ് ഇതിനോട് അനൂകൂലിച്ചത്.സസ്യാഹാരികളായ 40 ശതമാനം ഹിന്ദു വിശ്വാസികള്‍ക്കും 90 ശതമാനം ഇടത് ചിന്താഗതിക്കാരും ബീഫ് കഴിക്കുന്നതില്‍ പ്രശ്‌നമില്ല എന്നഭിപ്രായം രേഖപ്പെടുത്തി.

വിവാഹവും ജാതിയും

സര്‍വ്വേയോട് പ്രതികരിച്ച യുവതി യുവാക്കളില്‍ നാല് ശതമാനം പേര്‍ മാത്രമാണ് അന്യജാതിക്കാരെ വിവാഹം കഴിച്ചത്. വിവാഹിതരായവരില്‍ 84ശതമാനവും അറേഞ്ച്ഡ് മാരേജിനെ അനുകൂലിക്കുന്നവരാണ്. അമ്പത് ശതമാനം പേര്‍ക്കും വിവാഹവുമായി ബന്ധപ്പെട്ട തീരുമാനം വീട്ടുകാര്‍ സ്വീകരിക്കുന്നതിലാണ് താത്പ്പര്യം.

ലിവ് ഇന്‍ റിലേഷന്‍ റിലേഷന്‍ ഷിപ്പിനെ എതിര്‍ക്കുന്നവരാണ് 67 ശതമാനം യുവതി യുവാക്കളും. അന്യമത വിശ്വാസികളുമായുള്ള വിവാഹ ബന്ധത്തെ 46 ശതമാനം ആളുകളും എതിര്‍ത്തു. 28 ശതമാനം പേര്‍ ഇതിനോട് അനുകൂലിച്ചു.

ഭര്‍ത്താവ് പറയുന്നത് ഭാര്യ പൂര്‍ണമായും യോജിച്ചു പ്രവര്‍ത്തിക്കണമെന്നതിനോട് പകുതിയിധികം പേരും യോജിച്ചു. പ്രണയ ദിനാഘോഷത്തോട് 40 ശതമാനം ആളുകള്‍ എതിര്‍പ്പ് രേഖപ്പെടുത്തി.ജാതി മത സംവരണങ്ങളോടും ഭൂരിപക്ഷം പേരും എതിര്‍പ്പ് രേഖപ്പെടുത്തി.