‘ഹാപ്പി കപ്പിള്‍സ്’; പരസ്പരം അഗാധമായി സ്‌നേഹിക്കുന്നവര്‍ ഈ 7 കാര്യങ്ങള്‍ ദിവസവും പാലിക്കാന്‍ ശ്രദ്ധിക്കും! 

August 18, 2016, 2:33 pm
‘ഹാപ്പി കപ്പിള്‍സ്’; പരസ്പരം അഗാധമായി സ്‌നേഹിക്കുന്നവര്‍ ഈ 7 കാര്യങ്ങള്‍ ദിവസവും പാലിക്കാന്‍ ശ്രദ്ധിക്കും! 
LOVE
LOVE
‘ഹാപ്പി കപ്പിള്‍സ്’; പരസ്പരം അഗാധമായി സ്‌നേഹിക്കുന്നവര്‍ ഈ 7 കാര്യങ്ങള്‍ ദിവസവും പാലിക്കാന്‍ ശ്രദ്ധിക്കും! 

‘ഹാപ്പി കപ്പിള്‍സ്’; പരസ്പരം അഗാധമായി സ്‌നേഹിക്കുന്നവര്‍ ഈ 7 കാര്യങ്ങള്‍ ദിവസവും പാലിക്കാന്‍ ശ്രദ്ധിക്കും! 

സന്തോഷകരമായി ഒരു ബന്ധം മുന്നോട്ട് നയിക്കുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും ദാമ്പത്യ ബന്ധം. ചെറിയ ചെറിയ കാര്യങ്ങളിലാണ് സന്തോഷം ഒളിച്ചിരിക്കുന്നതെന്ന് മനസിലാക്കിയവര്‍ക്ക് ജീവിതം എളുപ്പമായിരിക്കും. അങ്ങനെയുള്ള ദമ്പതികള്‍ ഐക്യത്തോടെ മുന്നോട്ട് പോകും. എല്ലാ സ്‌നേഹബന്ധങ്ങളും അങ്ങനെയാണ്. പ്രണയം പ്രത്യേകിച്ചു. സ്പര്‍ശനവും നോട്ടവും സാമീപ്യവും കരുതലുമെല്ലാം സ്‌നേഹം അഗാധമായി മാറുന്നതിന്റെ കാരണമാണ്. സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികള്‍ ദിവസവും ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവരായിരിക്കുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഓരോരുത്തരും ചിന്തിക്കുക, നിങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറോ പാലിക്കാറോ ഉണ്ടോയെന്ന്?

1.ഒരുമിച്ച് ഭക്ഷണം കഴിക്കും

ഒരു നേരമെങ്കിലും അടുത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കും. വലിയ വിഭവങ്ങളില്ലെങ്കിലും ഒരു ചായയെങ്കിലും ദിവസവും ഒരുമിച്ചാകാന്‍ പരസ്പരം അടുത്തറിയുന്ന ദമ്പതികള്‍ ഇഷ്ടപ്പെടും. ഭക്ഷണ മേശക്ക് മുന്നില്‍ നമുക്ക് മറ്റൊരാളാകാന്‍ കഴിയില്ലെന്നതാണ് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുത. ഇത് തന്നെയാണ് ബന്ധത്തിന്റെ അടിത്തറയ്ക്ക് കാരണമാകുന്നതും.

2.ഇടയ്ക്കിടെ ഒരു അന്വേഷണം

എത്ര തിരക്കുള്ള ജോലിക്കിടയിലും ഒരു നിമിഷം പങ്കാളിയെ കുറിച്ച് അന്വേഷിക്കാന്‍ സമയം കണ്ടെത്തും. ഒരു മെസേജോ ഫോണ്‍ കോളോ അകന്നിരിക്കുമ്പോള്‍ ഇടയ്ക്ക് ഉണ്ടാവുന്ന പതിവ്. സ്‌നേഹാന്വേഷണം കരുതലിന്റെ ഭാഗം കൂടിയാണ്.

3.ചിരി

എല്ലാവരും ചിരിക്കാറില്ലേ എന്ന മറു ചോദ്യത്തിന് തീരെ പ്രസക്തിയില്ല. ഒരേ വേവ്‌ലെങ്തില്‍ ഒരു കാര്യ മനസിലാക്കാനും ചിന്തിക്കാനും ചിരിക്കാനും കഴിയുക അടുപ്പം കൂടുമ്പോളാണ്. പങ്കാളിയെ മനസിലാക്കി ഒപ്പം കൂടാന്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ കഴിയൂ. ഇത് തന്നെയാണ് ജീവിതവിജയത്തിന് കാരണവും

4.നല്ല കേള്‍വിക്കാരായിരിക്കും

ഒപ്പമുള്ളയാള്‍ക്ക് പറയാന്‍ അവസരം കൊടുക്കുകയും അത് കേട്ടിരിക്കാന്‍ മനസ് കാണിക്കുകയും ചെയ്യും. എല്ലാ ദിവസവും ഇത്തരത്തിലൊരു ചിറ്റ്-ചാറ്റ് ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യും.

5.നോട്ടവും സ്പര്‍ശനവും

ലൈംഗിക താല്‍പര്യത്തിനപ്പുറം പരസ്പര സ്‌നേഹത്തിന്റെ മാധ്യമമാണ് ഒരു ചെറിയ തലോടലും നോട്ടവും എല്ലാം. ഒപ്പം കൈപിടിച്ച് നടക്കാനും പരസ്പരം ചേര്‍ന്നിരിക്കാനും കഴിയുന്നതും സന്തോഷമുള്ള ജീവിതത്തിന്റെ കാതലാണ്. ഒരു സുരക്ഷയും സംരക്ഷണവും എല്ലാം ഇതിലൂടെ പങ്കുവെയക്കാനാകും.

6.കിടക്കുന്നതിന് മുമ്പ് തീരുന്ന വഴക്കുകള്‍

എത്ര ദേഷ്യപ്പെട്ടാലും വഴക്കുകൂടിയാലും ഉറങ്ങുന്നതിന് മുമ്പ് അത് ഒരു ‘ഗുഡ്‌നൈറ്റി’ല്‍ അവസാനിപ്പിക്കാന്‍ കഴിയുന്നവരായിരിക്കും നല്ല പങ്കാളികള്‍.

7.പരസ്പര ബഹുമാനത്തിനൊപ്പം ഉറച്ച പിന്തുണ

എന്ത് തീരുമാനങ്ങളിലും ഒപ്പം നില്‍ക്കാനും തെറ്റ് ചൂണ്ടികാണിച്ച് തിരുത്താനും കഴിയുന്നത്ര സ്വാതന്ത്ര്യമാണ് ഒരു ബന്ധത്തെ ഏറ്റവും മികച്ചതാക്കുന്നത്. പങ്കാളിയുടെ വിജയത്തെ ആഘോഷിക്കാനും വിജയത്തിലെത്തും വരെ അടിയുറച്ച പിന്തുണ നല്‍കാനും കഴിയുന്നവരാണ് ജീവിതത്തില്‍ ഒരുമിച്ച് സന്തോഷത്തോടെ യാത്ര ചെയ്യുക.

എല്ലാ ദിവസവും ഇക്കാര്യങ്ങളെല്ലാം ശ്രദ്ധവെയ്ക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അവരെയാണ് സന്തോഷമായി ജീവിക്കുന്ന ദമ്പതികളെന്ന് അസൂയയോടെ പലരും നോക്കികാണുക.