പുരുഷന്മാര്‍ സ്ത്രീകളില്‍ ഇഷ്ടപ്പെടുന്ന ചില വിചിത്രമായ കാര്യങ്ങള്‍ 

June 8, 2016, 5:49 pm
പുരുഷന്മാര്‍ സ്ത്രീകളില്‍ ഇഷ്ടപ്പെടുന്ന ചില വിചിത്രമായ കാര്യങ്ങള്‍ 
LOVE
LOVE
പുരുഷന്മാര്‍ സ്ത്രീകളില്‍ ഇഷ്ടപ്പെടുന്ന ചില വിചിത്രമായ കാര്യങ്ങള്‍ 

പുരുഷന്മാര്‍ സ്ത്രീകളില്‍ ഇഷ്ടപ്പെടുന്ന ചില വിചിത്രമായ കാര്യങ്ങള്‍ 

സ്ത്രീകള്‍ പുരുഷന്മാരില്‍ ഇഷ്ടപെടുന്ന ചില കാര്യങ്ങളുണ്ട്. അതുപോലെ പുരുഷന്മാര്‍ സ്ത്രികളില്‍ ഇഷ്ടപ്പെടുന്ന പല വിചിത്രമായ കാര്യങ്ങളുമുണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

1. നോ മേക്ക്ആപ്പ് ലൗ നാചുറല്‍ ലുക്ക്

പെണ്‍കുട്ടികളില്‍ പലര്‍ക്കും അണിഞ്ഞൊരുങ്ങുന്നത് ഇഷ്ടമായിരിക്കും. എന്നാല്‍ മേക്കപ്പോ അണിഞ്ഞൊരുങ്ങലോ ഇല്ലാത്ത സ്ത്രീകളാണ് പലപ്പോഴും പുരുഷന്മാരുടെ കണ്ണില്‍ സുന്ദരികള്‍. അവര്‍ നാചുറല്‍ ലുക്കിനെയാവും സ്‌നേഹിക്കുക. ചിലപ്പോള്‍ അലസമായ മുടിയും കണ്മഷിയെഴുതാത്ത കണ്ണുകളിമായിരിക്കും ഇഷ്ടം.

2. മിക്‌സ് ആന്‍ മാച്ച് വസ്ത്രങ്ങള്‍

മിക്കപ്പോഴും ചേര്‍ച്ചയില്ലാത്ത മിക്‌സ് ആന്‍ മാച്ച് വസ്ത്രങ്ങള്‍ ധരിയ്ക്കുന്ന സ്ത്രീകളെയാണ് പുരുഷന്‍മാര്‍ക്ക് താല്‍പ്പര്യം. ഈ വസ്ത്രത്തിലാണ് കൂടുതല്‍ ആകര്‍ഷണീയത എന്നാണ് പറയുന്നത്.

3. ഹ്യൂമര്‍സെന്‍സ്

ഹ്യൂമര്‍ സെന്‍സ് ഒരിക്കലും പുരുഷന്റെ കുത്തകയല്ല. സ്ത്രികളുടെ ചിരിയിലും തമാശയിലും ആകൃഷ്ടരാക്കുന്ന പുരുഷന്‍മാരുണ്ട്. പരസ്പരാകര്‍ഷണത്തിന്റെ പ്രധാന കാതല്‍ തന്നെ പലപ്പോഴും തമാശ പറയാനുള്ള സ്ത്രീയുടെ കഴിവിനെ ആശ്രയിച്ചായിരിക്കും.

4. കണ്ണടയ്ക്കുള്ളിലെ സൗന്ദര്യം

മിക്ക സ്ത്രീകളും കണ്ണട സൗന്ദര്യത്തിന് ഒരു തടസമാണ് എന്ന് കരുതി കോണ്‍ടാക്റ്റ് ലെന്‍സുകളിലേക്ക് പോകുന്നവരാകും. എന്നാല്‍, മിക്ക പുരുഷന്മാര്‍ക്കും ഇത് ഇഷ്ടമായിരിക്കും. സ്ത്രീകളുടെ കണ്ണടയ്ക്കുള്ളിലെ സൗന്ദര്യം തിരിച്ചറിയുന്നവരാണ് പുരുഷന്മാര്‍

5. നിങ്ങളുടെ സ്വാഭാവിക ഗന്ധം

ചെലവേറിയ പെര്‍ഫ്യൂമുകള്‍ വാങ്ങി പണം കളയണ്ട. പുരുഷന്‍മാര്‍ ഏറെയും ഇഷ്ടപ്പെടുന്നത് സ്ത്രീകളുടെ സ്വാഭാവിക മണമാണ്.

6. പേടിക്കാരി

സ്ത്രീകളിലെ ഭയം മിക്ക പുരുഷന്മാരും ഇഷ്ടപ്പെടുന്നു. പരിഗണന നല്‍ക്കാനുള്ള താല്‍പര്യം അവര്‍ കാണും.

7. അലസമായ മുടി

അലസമായ മുടികളുടെ ആരാധകരാണ് മിക്ക പുരുഷന്‍മാരും. അതുകൊണ്ട് തന്നെ ഇനി കേശസൗന്ദര്യത്തിനായി അധികം സമയം ചിലവാക്കിയില്ലെങ്കിലും സാരമില്ല.