22 വര്‍ഷമായി ജീവിതം ഓടയ്ക്കുള്ളില്‍; ഒാവുചാലിനെ വീടാക്കി മാറ്റിയ സ്നേഹബന്ധം

February 5, 2017, 1:54 pm
22 വര്‍ഷമായി ജീവിതം ഓടയ്ക്കുള്ളില്‍; ഒാവുചാലിനെ വീടാക്കി മാറ്റിയ സ്നേഹബന്ധം
LOVE
LOVE
22 വര്‍ഷമായി ജീവിതം ഓടയ്ക്കുള്ളില്‍; ഒാവുചാലിനെ വീടാക്കി മാറ്റിയ സ്നേഹബന്ധം

22 വര്‍ഷമായി ജീവിതം ഓടയ്ക്കുള്ളില്‍; ഒാവുചാലിനെ വീടാക്കി മാറ്റിയ സ്നേഹബന്ധം

ഈ ലോകത്ത് രണ്ട് തരം മനുഷ്യരാണ് ഉള്ളത്. ഒന്ന്, എന്ത് സംഭവിച്ചാലും തങ്ങള്‍ക്ക് ഒന്നുമില്ലെന്ന് കരുതുന്നവര്‍. രണ്ടാമത്തെത്, ഉള്ളതു കൊണ്ട് സന്തുഷ്ടരായി കഴിയുന്നവര്‍. രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെട്ട കൊളംബിയന്‍ ദമ്പതികളുടെ ജീവിതം വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

കഴിഞ്ഞ 22 വര്‍ഷമായി മരിയ ഗാര്‍സിയയും ഭര്‍ത്താവ് മിഗ്വേല്‍ റെസ്‌ട്രെപോയും കഴിയുന്നത് ഈ ഓടയിലാണ്. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും അതാണ് സത്യം. ആഢംബര ജീവിതത്തിലെ ലൗകിക സുഖങ്ങളോട് ഒട്ടും തന്നെ താത്പര്യപ്പെടാതെ ഇവരുടെ കൊച്ചു ലോകത്ത് അവര്‍ സന്തുഷ്ടരാണ്.

ഒാടയ്ക്ക് ഉള്ളിലെ കൊച്ചു വീട്ടില്‍ മരിയ ഗാര്‍സിയ
ഒാടയ്ക്ക് ഉള്ളിലെ കൊച്ചു വീട്ടില്‍ മരിയ ഗാര്‍സിയ

കൊളംബിയയിലെ മെഡെല്ലിനില്‍ വെച്ചാണ് മരിയയും മിഗ്വെലും കണ്ടുമുട്ടിയത്. മയക്കുമരുന്ന് വ്യാപാരത്തിന്റെ പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച സ്ഥലമാണ് കൊളംബിയയിലെ മെഡെല്ലിന്‍. അന്ന് ഇരുവരും മയക്കു മരുന്നിന് അടിമകളായിരുന്നു. പിന്നീട് അവര്‍ ജീവിതത്തില്‍ പരസ്പരം താങ്ങും തണലുമായി ഒരുമിച്ച് മയക്കു മരുന്നില്‍ നിന്ന് മോചനം നേടി.ഒാടയ്ക്ക് ഉള്ളിലെ കൊച്ചു വീട്ടില്‍ മിഗ്വേല്‍ റെസ്‌ട്രെപോ
ഒാടയ്ക്ക് ഉള്ളിലെ കൊച്ചു വീട്ടില്‍ മിഗ്വേല്‍ റെസ്‌ട്രെപോ

സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ അവര്‍ക്ക് അഭയം നല്‍കാനോ ധനസഹായം നല്‍കാനോ തയ്യാറായില്ല. അന്നോടെയാണ് ഇരുവരും ഈ ഓവുചാലിനെ വീടാക്കി മാറ്റിയത്.

ഇവിടെ വെച്ച് ഇരുവരും മയക്കുമരുന്നില്‍ നിന്നും മോചിതരായി. അതോടെ ഇവരുടെ ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ കൈവന്നു. സമ്പത്ത് ദുരുപയോഗം ചെയില്ലെന്ന ശക്തമായി തീരുമാനം കൈകൊണ്ട്, ഇരുവരുടെയും സ്‌നേഹബന്ധം ഇഴപിരിയാത്ത വണ്ണം കരുത്താര്‍ജിച്ചു.മരിയ ഗാര്‍സിയ വളര്‍ത്തു നായ ബ്ലാക്കിയും
മരിയ ഗാര്‍സിയ വളര്‍ത്തു നായ ബ്ലാക്കിയും

ഓടയിലെ ഈ ജീവിതം ആരംഭിച്ചപ്പോള്‍ മുതല്‍ ഇപ്പോള്‍ വരെയും ഒരിക്കല്‍ പോലും ഇവര്‍ക്ക് തങ്ങളുടെ താമസസ്ഥലം മാറണമെന്ന് തോന്നിയിട്ടില്ല.

ഓടയ്ക്ക് ഉള്ളിലെ ജീവിതം എന്ന് പറയുമ്പോള്‍ മനസിലേക്ക് എത്തുന്ന ചിത്രം അഴുക്കും ചെളിയും നിറഞ്ഞ വൃത്തിഹീനമായ ഇടമായിരിക്കും എന്നാന്‍ ഈ ദമ്പതികള്‍, ഇവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ കൊണ്ട് അവിടം അക്ഷരാര്‍ഥത്തില്‍ ഒരു വീട് തന്നെയാക്കി മാറ്റിയിട്ടുണ്ട്. വൈദ്യുതിയും വെളിച്ചവും ഒരു കുഞ്ഞി അടുക്കളയുമെല്ലാം ഈ വീട്ടില്‍ ഇവര്‍ സജ്ജീകരിച്ചിരിക്കുന്നു.

ഒാടയ്ക്കുള്ളിലെ വീട്ടില്‍ ദമ്പതികള്‍
ഒാടയ്ക്കുള്ളിലെ വീട്ടില്‍ ദമ്പതികള്‍

മറ്റെല്ലാവരേയും പോലെ വിശേഷ ദിവസങ്ങളിലും മറ്റ് ആഘോഷവേളകളിലുമെല്ലാം ഇവരുടെ കൊച്ചു വീടും അലങ്കരിച്ച് ഭംഗിയാക്കും. വീടിന് കാവലായി, ദമ്പതികള്‍ അരുമയായി വളര്‍ത്തുന്ന ബ്ലാക്കി എന്ന നായയും കൂട്ടായി ഇവര്‍ക്കൊപ്പമുണ്ട്.ഇരുവരും ചേര്‍ന്ന് വീട് അലങ്കരിച്ച് ഭംഗിയാക്കുന്നു
ഇരുവരും ചേര്‍ന്ന് വീട് അലങ്കരിച്ച് ഭംഗിയാക്കുന്നു

പുറമേ നിന്ന് കാണുന്നവര്‍ക്ക് ‘ഒാട വീട്ടിലെ’ താമസിക്കുന്നത് ദുസ്സഹമായി തോന്നുമെങ്കിലും, മരിയയ്ക്കും മിഗ്വലിനും അവരുടെ ഈ ലോകത്തില്‍ നിന്നും മാറണമെന്ന് തീരെ ആഗ്രഹമില്ല.... സ്‌നേഹം പങ്കുവെച്ച് പരസ്പരം താങ്ങും തണലുമായി ഇരുവരും ഇവിടെ സന്തോഷപബര്‍വ്വം കഴിയുന്നു.