പ്രണയിനിയെ കണ്ടത് പച്ചകത്തിയ ചാറ്റില്‍ മാത്രം; നേരില്‍ കാണാന്‍ 4500 കി.മി പറന്നു; 10 നാള്‍ എയര്‍പോര്‍ട്ടില്‍ ഉറക്കമൊഴിച്ച് കാത്തിരിപ്പ്; ഇതാ ഒരു ഡച്ച് റോമിയോ  

August 3, 2016, 1:35 pm
പ്രണയിനിയെ കണ്ടത് പച്ചകത്തിയ ചാറ്റില്‍ മാത്രം; നേരില്‍ കാണാന്‍ 4500 കി.മി പറന്നു; 10 നാള്‍ എയര്‍പോര്‍ട്ടില്‍ ഉറക്കമൊഴിച്ച് കാത്തിരിപ്പ്; ഇതാ ഒരു ഡച്ച് റോമിയോ  
LOVE

പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്ന പഴമൊഴിയെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കുകയാണ് ഡച്ചുക്കാരനായ അലക്‌സാണ്ടര്‍ പീറ്റര്‍ കിര്‍ക്ക്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട കാമുകിയെ കാണാന്‍ ഹോളണ്ടില്‍ നിന്നും 4500 കിലോമീറ്റര്‍ ദൂരം പറന്നെത്തിയ 41കാരന്‍ പത്ത് ദിവസമാണ് ഊണും ഉറക്കവുമില്ലാതെ ചൈനീസ് എയര്‍പോര്‍ട്ടില്‍ കാത്തിരുന്നത്. എന്നിട്ട് കാമുകിയെ കാണാന്‍ സാധിച്ചോ? ഇല്ലേയില്ല.

വിമാനത്താവളത്തില്‍ കൂട്ടാന്‍ ആരും എത്തിയിട്ടില്ലെന്ന് അറിഞ്ഞിട്ടും പീറ്റര്‍ കാത്തിരിപ്പ് തുടര്‍ന്നു. എയര്‍പോര്‍ട്ടില്‍ നിന്നും പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു ഇയാളെ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പീറ്ററിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അലക്‌സാണ്ടര്‍ പീറ്റര്‍ കിര്‍ക്ക്‌ 
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അലക്‌സാണ്ടര്‍ പീറ്റര്‍ കിര്‍ക്ക്‌ 

രണ്ട് മാസം മുമ്പ് മൊബൈല്‍ ആപ്പിലൂടെയാണ് സാങ് എന്ന യുവതിയെ പീറ്റര്‍ പരിചയപ്പെടുന്നത്. അത് പിന്നെ പ്രണയമായി മൊട്ടിട്ടു. സാങ്ങിനെ കാണാന്‍ മോഹം കലശലായതോടെയാണ് ഹോളണ്ടില്‍ നിന്നും ചൈനയിലേക്ക് പറന്നതെന്ന് പീറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പീറ്ററിന്റെ ‘പ്രണയദുരന്തം’ വലിയ വാര്‍ത്തയായതോടെ ചൈനീസ് മാധ്യമങ്ങളില്‍ പ്രതികരണവുമായി കാമുകി സാങ് രംഗത്തെത്തി. പീറ്ററിന്റെ വരവ് ഒരു തമാശയായേ താന്‍ കരുതിയിരുന്നുള്ളൂ എന്നാണ് 26കാരിയുടെ ആദ്യപ്രതികരണം.

പീറ്ററുമായി നേരത്തെ പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പീറ്റര്‍ പ്രണയത്തില്‍ വലിയ താല്‍പ്പര്യം കാട്ടാതായി. ഒരുദിവസം ചൈനയിലേക്കുള്ള വിമാനയാത്രയുടെ ടിക്കറ്റിന്റെ ചിത്രം പീറ്റര്‍ എനിക്ക് അയച്ചിരുന്നു. ഞാന്‍ കരുതി അത് തമാശയാണെന്ന്. അതിനുശേഷം പീറ്റര്‍ എന്നെ ബന്ധപ്പെട്ടിരുന്നില്ല. ആംസ്റ്റര്‍ഡെമില്‍ നിന്നും ചൈനയിലുള്ള എന്നെ കാണാന്‍ പീറ്റര്‍ ഇത്രദൂരം വരുമെന്ന് ഞാന്‍ കരുതിയതേ ഇല്ല.
സാങ്  
 ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അലക്‌സാണ്ടര്‍ പീറ്റര്‍ കിര്‍ക്ക്‌ 
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അലക്‌സാണ്ടര്‍ പീറ്റര്‍ കിര്‍ക്ക്‌ 

പീറ്റര്‍ എയര്‍പോര്‍ട്ടില്‍ വരുന്ന സമയത്ത് താന്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി മറ്റൊരിടത്തായിരുന്നുവെന്നും അതിനാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നും സാങ് പറയുന്നു.

ആശുപത്രിയില്‍ കഴിയുന്ന പീറ്ററിനെ സാങ് ഫോണില്‍ ബന്ധപ്പെട്ടെന്നാണ് വിവരം. ചാങ്ഷായില്‍ കഴിയുന്ന പീറ്ററിനെ കാണാന്‍ ഇപ്പോള്‍ കഴിയുന്നില്ലെന്നും താന്‍ വരുന്നത് വരെ പീറ്റിനെ നോക്കാന്‍ ആശുപത്രി അധികൃതരോട് സാങ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു. കാമുകിയെ കാണാതെ പീറ്റര്‍ സ്വന്തം നാട്ടിലേക്ക് പറക്കാന്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാമുകിയെ കാണാന്‍ ആരും ചെയ്യാത്ത കാര്യം ചെയ്ത പീറ്ററിനെ മണ്ടനായി ചിത്രീകരിച്ചും സാങിനെ കുറ്റപ്പെടുത്തിയും ചൈനീസ് നവമാധ്യമങ്ങളില്‍ ചര്‍ച്ച പൊടിപൊടിക്കുകയാണ്. അതോടെ പീറ്ററും സാങും ഓണ്‍ലൈനില്‍ ട്രെന്‍ഡിങ്ങ് ആയി. ചൈനയില്‍ എല്ലാം വ്യാജമാണെന്ന് അറിയില്ലേ എന്നാണ് ചൈനീസ് നവമാധ്യമ സൈറ്റ് ആയ ‘വെയ്‌ബോ’യില്‍ ഒരു യൂസറുടെ ചോദ്യം.