പ്രായം മായ്ക്കാത്ത പ്രണയം; തരംഗമായൊരു റൊമാന്റിക് ഡാന്‍സ്; സോഷ്യല്‍ മീഡിയയെ പ്രണയത്തിലാക്കിയ വൃദ്ധ ദമ്പതികള്‍ 

November 21, 2016, 3:19 pm
പ്രായം മായ്ക്കാത്ത പ്രണയം; തരംഗമായൊരു റൊമാന്റിക് ഡാന്‍സ്; സോഷ്യല്‍ മീഡിയയെ പ്രണയത്തിലാക്കിയ വൃദ്ധ ദമ്പതികള്‍ 
LOVE

പ്രണയം എല്ലാവരിലും ഉണ്ടാവാറുണ്ട്. പുതിയ തലമുറയില്‍ പ്രണയവും ബ്രേക്ക്-അപും വീണ്ടും പ്രണയവുമെല്ലാം വളരെ പെട്ടെന്ന് സംഭവിക്കാറുണ്ട്. അതിനാല്‍ തന്നെ ദീര്‍ഘകാലം പ്രണയബദ്ധരായി ജീവിക്കുന്നവരോട് സ്വാഭാവികമായും ഒരു അസൂയ തോന്നും. അത്തരത്തില്‍ അസൂയ ജനിപ്പിക്കുന്നതാണ് ഈ വൃദ്ധ ദമ്പതികളുടെ റൊമാന്റിക് ഡാന്‍സ്.

കൃത്യമായി മനപ്പാഠമാക്കിയ നൃത്തച്ചുവടുകള്‍ നന്നേ പ്രായമായ രണ്ട് പ്രണയികള്‍ ആടിത്തിമിര്‍ക്കുകയാണ്. അവര്‍ക്ക് ചുറ്റും മറ്റാരുമില്ലെന്ന വിചാരിച്ച് പരസ്പരം സഹായിച്ചും ഒന്നിച്ച് ചലിച്ചും അവര്‍ ചുവടുവെയ്ക്കുന്നു.

ഈ പ്രായത്തില്‍ ഇത്ര സ്‌നേഹത്തോടെ ഒന്നിച്ച് നീങ്ങാന്‍ തക്ക ദൃഢമാണോ നമ്മുടെ ബന്ധങ്ങളെന്ന ചോദ്യം ഹൃദയത്തില്‍ ഉയരുമ്പോള്‍ മറ്റുള്ളവര്‍ അവരെ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയുമാണ്. ഫെയ്‌സ്ബുക്കില്‍ മാധുരി പ്രതിവഡി നവംബര്‍ 14ന് ഷെയര്‍ ചെയ്ത വീഡിയോ 12 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 20,000ല്‍ അധികം പേര്‍ ഷെയര്‍ ചെയ്തു.

വീഡിയോ കാണാം.

പ്രായമാകാത്ത പ്രണയം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് ഈ സന്തോഷം ഇതേ പ്രായത്തില്‍ കിട്ടുമോയെന്ന ചോദ്യം ഓരോരുത്തരും ചോദിക്കുന്നത് കൊണ്ടാണ.