എല്ലാത്തിനും ഒരു സീസണുണ്ട്, ഡിവോഴ്‌സിനും!; അമേരിക്കയിലെ ഗവേഷകര്‍ ‘ഡിവോഴ്‌സ് സീസണും’ കണ്ടെത്തി 

August 22, 2016, 6:01 pm
എല്ലാത്തിനും ഒരു സീസണുണ്ട്, ഡിവോഴ്‌സിനും!; അമേരിക്കയിലെ ഗവേഷകര്‍ ‘ഡിവോഴ്‌സ് സീസണും’ കണ്ടെത്തി 
LOVE
LOVE
എല്ലാത്തിനും ഒരു സീസണുണ്ട്, ഡിവോഴ്‌സിനും!; അമേരിക്കയിലെ ഗവേഷകര്‍ ‘ഡിവോഴ്‌സ് സീസണും’ കണ്ടെത്തി 

എല്ലാത്തിനും ഒരു സീസണുണ്ട്, ഡിവോഴ്‌സിനും!; അമേരിക്കയിലെ ഗവേഷകര്‍ ‘ഡിവോഴ്‌സ് സീസണും’ കണ്ടെത്തി 

എല്ലാത്തിനും ഒരു കാലമുണ്ട് എന്നാല്‍ ബന്ധങ്ങള്‍ വേര്‍പിരിയാന്‍ ഒരു നിശ്ചിത കാലം ഇടയാക്കുമോ?. അമേരിക്കയിലെ ഗവേഷകര്‍ മാര്‍ച്ചിലും ആഗസ്തിലും വിവാഹ ബന്ധങ്ങള്‍ പിരിയുന്നത് കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു. ശൈത്യകാലത്തിനും വേനലവധിക്കും ശേഷമുള്ള ഈ സമയത്താണ് അമേരിക്കയില്‍ കൂടുതല്‍ പേരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്യുന്നതെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.

വാഷിംഗ്ടണിലെ 2001-2015 കാലഘട്ടങ്ങളിലെ വിവാഹമോചന അപേക്ഷകള്‍ പരിശോധിച്ചാണ് ഡിവോഴ്‌സിനും സീസണുണ്ടെന്ന് ഗവേഷകര്‍ സമര്‍ദ്ധിക്കുന്നത്. ഒരു പ്രാദേശിക രീതികളും ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടത്രേ.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജൂലീ ബ്രൈന്‍സ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.

ശൈത്യകാലാവധിക്കാലവും വേനലവധിക്കാലവും വളരെ പ്രത്യേകതയുള്ളതായാണ് കുടുംബങ്ങള്‍ കരുതുന്നത്. കുടുംബ ബന്ധങ്ങളില്‍ ഈ അവധിക്കാലത്തിന് വലിയ സ്വാധീനവും ചെലുത്താന്‍ കഴിയാറുണ്ട്. ജീവിതത്തില്‍ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന ദമ്പതികള്‍ ഈ അവധിക്കാലത്തെ പ്രശ്‌നപരിഹാരത്തിനുള്ള കാലമായി കരുതുന്നു. ബന്ധത്തിലെ അകലം ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പലകാര്യങ്ങളും പ്ലാന്‍ ചെയ്യുന്നതും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതും. ഇത് നിരാശയില്‍ കലാശിക്കുമ്പോഴും വലിയ പ്രതീക്ഷകള്‍ നിലംപരിശാകുമ്പോഴുമാണ് ഈ കാലത്തിന് പിന്നാലെ ഡിവോഴ്‌സ് പെറ്റീഷനുകള്‍ വര്‍ധിക്കുന്നത്.
ജൂലീ ബ്രൈന്‍സ്, വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍

പുതിയ തുടക്കത്തിനുള്ള ശ്രമങ്ങള്‍ വൃഥാവിലാകുമ്പാേഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് വിവാഹമോചനത്തിലേക്ക് ഈ കാലത്തെ നയിക്കുന്നത്. വെക്കേഷന് ശേഷമുള്ള ആഗ്‌സ്ത് മാസവും മാര്‍ച്ചും അങ്ങനെ ഡിവോഴ്‌സ് സീസണായി മാറുന്നു. ശൈത്യാവധിക്ക് നാളുകള്‍ ശേഷം മാര്‍ച്ചിലേക്ക് ഡിവോഴ്‌സ് എത്തുന്നതിന് കുട്ടികളുടെ സ്‌കൂള്‍ സമയവും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം കാരണമാകുന്നുവെന്നും ബ്രൈന്‍സ് പറഞ്ഞുവെക്കുന്നു.