സാത്താന്റെ സന്തതിയല്ല, ഹോപ് പൂര്‍ണ ആരോഗ്യവാന്‍; ഇനി മുതല്‍ സ്‌കൂള്‍ കുട്ടിയും 

February 6, 2017, 4:43 pm
 സാത്താന്റെ സന്തതിയല്ല, ഹോപ് പൂര്‍ണ ആരോഗ്യവാന്‍;  ഇനി മുതല്‍ സ്‌കൂള്‍ കുട്ടിയും 
LOVE
LOVE
 സാത്താന്റെ സന്തതിയല്ല, ഹോപ് പൂര്‍ണ ആരോഗ്യവാന്‍;  ഇനി മുതല്‍ സ്‌കൂള്‍ കുട്ടിയും 

സാത്താന്റെ സന്തതിയല്ല, ഹോപ് പൂര്‍ണ ആരോഗ്യവാന്‍; ഇനി മുതല്‍ സ്‌കൂള്‍ കുട്ടിയും 

ഒരുവര്‍ഷം മുന്‍പാണ് സ്പാനിഷ് സാമൂഹിക പ്രവര്‍ത്തകയായ അന്‍ജാ ലോവന് നൈജീരിയിലെ തെരുവില്‍ നിന്ന് രണ്ടു വയസുകാരനായ ആ ബാലനെ ലഭിച്ചത്. പുഴുവരിച്ച് പട്ടിണിക്കോലമായ രൂപത്തില്‍ മരണത്തിന്റെ വക്കില്‍ നിന്നും അവനെ രക്ഷിച്ച അന്‍ജ ലോവന്‍ അവനെ ഹോപ് എന്ന് വിളിച്ചു. ഏവരെയും ഞെട്ടിക്കുന്നതായിരുന്നു അന്‍ജ പങ്കുവെച്ച ഹോപ്പിന്റെ ആദ്യ ചിത്രം.

ഒരു വര്‍ഷത്തിനിപ്പുറം പുത്തന്‍ ഉടുപ്പും സ്‌കൂള്‍ ബാഗുമായി പൂര്‍ണാരോഗ്യവാനായി സ്‌കൂളില്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഹോപ്പിന്റെ ചിത്രമാണ് അന്‍ജ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്.

കൂട്ടുകാരോടൊപ്പം ഓടികളിച്ചു ബാല്യം ആഘോഷിക്കുന്ന ഹോപ്പിന്റെ ചിത്രം ഇടക്കിടെ സമൂഹ മാധ്യമങ്ങളില്‍ അന്‍ജ പങ്ക് വെച്ചിരുന്നു.

ദുര്‍മന്ത്രവാദിയാണെന്നാരോപിച്ച് ഹോപ്പിന്റെ മാതാപിതാക്കള്‍ തന്നെയാണ് അവനെ തെരുവില്‍ ഉപേക്ഷിച്ചത്. അവന്‍ മരിക്കട്ടെ എന്നുതന്നെയാണവര്‍ ആഗ്രഹിച്ചതും. അവനെ ഏറ്റെടുത്ത അന്‍ജ ആദ്യം ചെയ്തത് അവനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെയും അന്‍ജയുടേയും പരിചരണം കൊണ്ട് അവന്‍ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്‌സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സ്ഥാപകയായ അന്‍ജ ലോവന്‍ മൂന്നുവര്‍ഷം മുന്‍പാണ് ആഫ്രിക്കയിലെത്തിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മൂലം അനാഥരാക്കപെട്ട ആയിരത്തോളം കുട്ടികള്‍ക്കാണ് ഇവര്‍ അഭയം നല്‍കുന്നത്.

ലോവനും ഭര്‍ത്താവ് ഡേവിഡ് ഇമാനുവല്‍ ഉമെനും ചേര്‍ന്ന സ്വന്തമായി അനാഥാലയവും നടത്തുന്നുണ്ട്. രക്ഷിച്ചു കൊണ്ടുവരുന്ന കുട്ടികള്‍ക്ക് വേണ്ട ചികിത്സയും ഭക്ഷണവും വിദ്യാഭ്യാസവും ഇവര്‍ നല്‍കുന്നു.