നന്നായി ‘കഥ’ പറയാനറിയാമോ? സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നാനുള്ള സാധ്യത കൂടുതലെന്ന് പഠനം 

July 15, 2016, 5:52 pm
നന്നായി ‘കഥ’ പറയാനറിയാമോ? സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നാനുള്ള സാധ്യത കൂടുതലെന്ന് പഠനം 
LOVE
LOVE
നന്നായി ‘കഥ’ പറയാനറിയാമോ? സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നാനുള്ള സാധ്യത കൂടുതലെന്ന് പഠനം 

നന്നായി ‘കഥ’ പറയാനറിയാമോ? സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നാനുള്ള സാധ്യത കൂടുതലെന്ന് പഠനം 

നിങ്ങള്‍ക്ക് കഥകള്‍ പറയാന്‍ ഇഷ്ടമാണോ ? എങ്കില്‍ നിങ്ങള്‍ക്ക് സ്ത്രീകളുടെ ഇഷ്ടം വേഗത്തില്‍ പിടിച്ച് പറ്റാന്‍ കഴിയും എന്ന് പഠനം. നന്നായി കഥ പറയുന്ന പുരുഷന്മാരെയാണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

പേഴ്‌സണല്‍ റിലേഷന്‍ഷിപ്പ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രസകരമായി കഥകള്‍ പറയുന്ന പുരുഷന്‍മാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പഠനത്തില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളെല്ലാം സമ്മതിക്കുന്നു. ഭര്‍ത്താക്കന്മാര്‍ ഇങ്ങനെയുള്ളവരാണെങ്കില്‍ ദാമ്പത്യബന്ധം സുദീര്‍ഘമായിരിക്കുമെന്നാണ് സ്ത്രീകള്‍ പറയുന്നത്. പുരുഷന്മാര്‍ കഥകളും തമാശകളും പറയുമ്പോള്‍, അത് കേള്‍ക്കുന്ന സ്ത്രീകള്‍ക്ക്, അവനോടുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. ബന്ധത്തെ കൂടുതല്‍ ദൃഢപ്പെടുത്തും എന്നും പഠനം പറയുന്നു.

പരസ്പരം മനസ്സു തുറന്നുള്ള സംസാരവും തമാശകളും കഥകളുമൊക്കെ ദമ്പതികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും അതുവഴി, ശാരീരികാരോഗ്യവും മെച്ചപ്പെടും. ഒരേ കഥകളിലൂടെ നിങ്ങളുടെ കഴിഞ്ഞുപോയ കാലത്തിലെ നല്ല നിമിഷങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കാനാകും. ഇത് ഓര്‍മ്മശക്തിയെ കൂടുതല്‍ ബലമുള്ളതാക്കി തീര്‍ക്കുമെന്നും പഠനത്തില്‍ പറയുന്നു. പുരുഷന്മാര്‍ രസകരമായി കഥകള്‍ പറഞ്ഞാല്‍ ബന്ധം സുദീര്‍ഘമായിരിക്കുംമെന്ന് സ്ത്രീകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.