അതിര്‍വരമ്പുകളില്ലാതെ ‘കരുണയുടെ മതില്‍’; ഇറാനും പാകിസ്താനും പിന്നാലെ ഇന്ത്യയിലും കാരുണ്യത്തിന്റെ നിശ്ബ്ദ പ്രചരണം  

January 12, 2017, 6:11 pm
അതിര്‍വരമ്പുകളില്ലാതെ ‘കരുണയുടെ മതില്‍’; ഇറാനും പാകിസ്താനും പിന്നാലെ ഇന്ത്യയിലും കാരുണ്യത്തിന്റെ നിശ്ബ്ദ പ്രചരണം  
LOVE

കാരുണ്യത്തിന് അതിര്‍വരമ്പുകളില്ലന്ന് തെളിയിക്കുകയാണ് വാള്‍ ഓഫ് കൈന്‍ഡ്‌നെസ് എന്ന കൂട്ടായ്മ. 'നിങ്ങളുടെ കൈവശം അധികമുള്ളത് ഇവിടെ നിക്ഷേപിക്കു, നിങ്ങള്‍ക്കാവശ്യമുള്ളത് എടുത്തുകൊള്ളു' എന്നതാണ് വാള്‍ ഓഫ് കൈന്‍ഡ്‌നെസ് എന്ന കൂട്ടായ്മ നല്‍കുന്ന സന്ദേശം. പ്രചാരകരോ ബഹളങ്ങളോ ഇല്ലാതെ ഇന്ത്യയുടെ പല ഭാഗത്തേക്കും പ്രചരിക്കുകയാണിന്നിത്.

ചുമരിലെഴുതിയ ഈ സന്ദേശത്തിനു പിന്നില്‍ ആരാണെന്നത് അജ്ഞാതമാണെന്നതാണ് ഇതിനു പിന്നിലെ മനോഹാരിത. മറ്റൊരാള്‍ക്ക് ഉപകാരപെടുന്നതെന്തും വാള്‍ ഓഫ് കൈന്‍ഡ്‌നെസ് എന്ന പോസ്റ്ററിനു കീഴില്‍ നിക്ഷേപിക്കാം. അത് , വസ്ത്രമോ പുസ്തകമോ, കളിപാട്ടമോ എന്തുമാകാം. നിങ്ങള്‍ക്കാവശ്യമുള്ളത് ഇവിടെനിന്ന് എടുക്കുകയും ചെയ്യാം. ഇവിടെ നല്‍കുന്നവനും എടുക്കുന്നവനും അജ്ഞാതരായിരിക്കും. ക്രിസ്മസ്‌ രാത്രിയില്‍ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിനെ പോലെയാണ് പലര്‍ക്കുമിന്ന് 'നേകി കി ദീവാര്‍'. എല്ലാ ദിവസവും ഈ ചുമരിനു കീഴില്‍ ഒരുപാട് സമ്മാനങ്ങളുണ്ടായിരിക്കും. പരിധിയില്ലാത്ത സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശവുമായി വാള്‍ ഓഫ് കൈന്‍ഡ്‌നെസ് നിശബ്ദം പ്രചരിക്കുന്നു.

ഇറാനാണ് വാള്‍ ഓഫ് കൈന്‍ഡ്‌നെസ് എന്ന സന്ദേശത്തിന്റെ ഉറവിടം പാകിസ്താന്റെ ചില ഭാഗങ്ങളിലും ചൈനയിലും പിന്നീടിത് പ്രചരിച്ചിരുന്നു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളില്‍ പല പേരില്‍ വാള്‍ ഓഫ് കൈന്‍ഡ്‌നെസ് പ്രചരിക്കുന്നു. ഉത്തരേന്ത്യയില്‍ ഇത് നേകി കി ദീവാറാണ്.

എല്ലായിടത്തും സാധനങ്ങള്‍ കൊണ്ട് ചുമരുകള്‍ നിറഞ്ഞാലും തൊട്ടടുത്ത ദിവസം തന്നെ അതെല്ലാം കാലിയാകുന്നതാണ് കാഴ്ച. കുട്ടികള്‍ വന്ന് അവര്‍ക്കിഷ്ടപെട്ട കളിപാട്ടങ്ങള്‍ എടുത്ത് കൊണ്ട് പോകുന്ന കാഴ്ച സന്തോഷം നല്‍കുന്നതാണെന്ന് പറയുന്നു നേകി കി ദീവാറിന്റെ പ്രവര്‍ത്തകന്‍.