‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ഒരു മിഥ്യാ ധാരണയാണോ?; ആദ്യ കാഴ്ചയിലല്ല ‘നാലാം കാഴ്ച’യിലാണ് പ്രണയമുണ്ടാവുക എന്ന് ഗവേഷകര്‍ 

August 23, 2016, 5:15 pm
‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ഒരു മിഥ്യാ ധാരണയാണോ?; ആദ്യ കാഴ്ചയിലല്ല ‘നാലാം കാഴ്ച’യിലാണ് പ്രണയമുണ്ടാവുക എന്ന് ഗവേഷകര്‍ 
LOVE

പ്രഥമ ദൃഷ്ടിയില്‍ പ്രേമമുണ്ടാകുമെന്നത് പറഞ്ഞ് പഴകിയ ചൊല്ലുകളില്‍ ഒന്നാണ്. എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തില്‍ വീണെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നാണ് യുഎസിലെ ഹാമില്‍ടണ്‍ കോളേജിലെ ഗവേഷകരുടെ കണ്ടെത്തല്‍. പ്രണയത്തിന്റെ ‘അമ്പ്‘ കൊള്ളാന്‍ നാല് തവണയെങ്കിലും കാണണമെന്നാണ് തെളിവുകള്‍ നിരത്തി ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ഒരു കൂട്ടം യുവാക്കളെ ഫോട്ടോകള്‍ കാണിച്ച ശേഷം അവരുടെ തലച്ചോറിലെ നീക്കങ്ങള്‍ വിലയിരുത്തിയാണ് ഗവേഷകരുടെ പ്രണയ ഗവേഷണം. ഒരാളെ ആദ്യമായി കാണുമ്പോള്‍ തോന്നുന്ന ആകര്‍ഷണമല്ല രണ്ടാം തവണ കാണുമ്പോഴുണ്ടാകുന്നതെന്ന് വ്യക്തം. കാഴ്ചകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ആകര്‍ഷണത്തിന്റെ അളവിലും മാറ്റമുണ്ടാകുന്നു.

മൂന്നാമത്തെ കാഴ്ചയില്‍ ആകര്‍ഷണം ഏറ്റവും ഉയരത്തിലെത്തുന്നു നാലാം തവണ അത് ശക്തമായ അടിത്തറയിലേക്ക് നീങ്ങാനുള്ള സാധ്യത കാണിക്കുന്നു. തലച്ചോറുമായി ബന്ധിപ്പിച്ച മോണിറ്ററില്‍ വ്യത്യാസം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ആദ്യ കാഴ്ചയില്‍ ആകര്‍ഷണം തോന്നാത്തവരോട് പിന്നീടുള്ള കണ്ടുമുട്ടലില്‍ ഇഷ്ടം തോന്നുന്നതും സാധാരണമാണെന്ന് ഗവേഷകര്‍ കണ്ടെത്തി

‘കുപിഡ്‌സ് ആരോ’ ഹൃദയത്തില്‍ കൊള്ളാന്‍ കുറച്ച് സമയമെടുക്കുമെന്നാണ് ഹാമില്‍ട്ടണ്‍ കോളേജിലെ മനശാസ്ത്രജ്ഞന്‍ രവി തിരുച്‌സെല്‍വം പറയുന്നത്.