എത്രകണ്ടാലും മതിവരില്ല; ഓസ്‌ട്രേലിയയിലെ ബേബിസ്പായില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 

March 23, 2017, 3:18 pm
എത്രകണ്ടാലും മതിവരില്ല; ഓസ്‌ട്രേലിയയിലെ ബേബിസ്പായില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ 
LOVE

അടുത്തിടെ ഓസ്‌ട്രേലിയയില്‍ ആരംഭിച്ച ബേബിസ്പായില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തകൃതിയായി ഓടിക്കൊണ്ടിരിക്കുന്നത്. നവജാത ശിശുക്കളെ എണ്ണ തേച്ച് കുളിപ്പിക്കുന്നത് നമ്മുടെ നാട്ടില്‍ സാധാരണമാണെങ്കിലും വിദേശികള്‍ക്ക് ഇതത്ര പരിചയമില്ലല്ലോ. ഇന്ത്യന്‍ വംശജരായ അനിതാ യാപ്പും, കവിതാകുമാറുമാണ് ബേബിസ്പായില്‍ എത്തുന്ന ഒാസ്‌ട്രേലിയക്കാരെ കുഞ്ഞുങ്ങളെ എണ്ണ തേച്ച് കുളിപ്പിക്കാന്‍ പഠിപ്പിക്കുന്നത്.

കുഞ്ഞിനെ കുളിപ്പിക്കല്‍ മാത്രമല്ല, ഇളം ചൂട് വെള്ളത്തില്‍ നീന്തല്‍ പരിശീലനവും ഇവിടെ നല്‍കുന്നു. നവജാത ശിശുക്കളുടെ മസിലുകള്‍ക്ക് ബലം കിട്ടാനും ശ്വസനത്തിനും സഹായിക്കുന്നതാണ് സ്പാ ട്രീറ്റ്മെന്റ് എന്ന് നടത്തിപ്പുകാര്‍ പറയുന്നു. എന്തായാലും വിദേശികള്‍ ഇരുകൈയ്യും നീട്ടി സ്പായെ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാമില്‍ 18000 പേരാണ് സ്പാ ലൈക്ക് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ബേബിസ്പായുടെ ചിത്രങ്ങള്‍ കാണാം...