തൊഴില്‍ മേഖല സ്ത്രീകളെ ഇംപ്രസ് ചെയ്യുന്ന ഘടകം; താല്‍പര്യം കൂടുതല്‍ ഈ മേഖലകളിലുള്ള പുരുഷന്‍മാരോടെന്ന് ഡേറ്റിങ് ആപ് ടിന്‍ഡര്‍ 

November 7, 2016, 4:20 pm
തൊഴില്‍ മേഖല സ്ത്രീകളെ ഇംപ്രസ് ചെയ്യുന്ന ഘടകം; താല്‍പര്യം കൂടുതല്‍ ഈ മേഖലകളിലുള്ള പുരുഷന്‍മാരോടെന്ന് ഡേറ്റിങ് ആപ് ടിന്‍ഡര്‍ 
LOVE

ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ ഇന്നത്തെ കാലത്ത് സാധാരണമായ ഒന്നായി മാറിയിരിക്കുന്നു. ലോകമെമ്പാടും ടിന്‍ഡര്‍ അടക്കമുള്ള ഡേറ്റിങ് ആപുകള്‍ക്ക് വന്‍ പ്രചാരമാണ്. സ്ത്രീകളും പുരുഷന്‍മാരും പരസ്പരം ഡേറ്റിങിന് തയ്യാറാകുന്നത് പല മാനദണ്ഡങ്ങളും പരിഗണിച്ച് തന്നെയാണ്. സ്‌നേഹവും ഇഷ്ടവും പുത്തന്‍ ലോകത്തിന്റെ ടൈംപാസുമെല്ലാം ഇവയുടെ കാരണങ്ങളായി മാറാറുണ്ട്. അതുപോലെ തന്നെ പ്രൊഫഷണും ഇംപ്രഷനുണ്ടാക്കുന്നതില്‍ പ്രധാന ഘടകമാണ്.

ഓണ്‍ലൈന്‍ ഡേറ്റിങ് രംഗത്തും തൊഴില്‍ മേഖല പ്രധാന ഘടകമെന്നാണ് ടിന്‍ഡര്‍ പറയുന്നത്. 'ഗ്ലാമറസ് പ്രൊഫഷനുകള്‍ക്ക്' സൈ്വപ് കൂടുതല്‍ ലഭിക്കുന്നുവെന്നാണ് ടിന്‍ഡര്‍ പറയുന്നത്. സ്ത്രീകള്‍ക്ക് താല്‍പര്യമുള്ളതായി തോന്നുന്ന പുരുഷന്‍മാരുടെ തൊഴില്‍ മേഖലകള്‍ ഇവയാണെന്നും ടിന്‍ഡര്‍ സൂചിപ്പിക്കുന്നു. ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് മികച്ച ‘ഇംപ്രഷനുണ്ടാക്കുന്ന’ 15 പ്രൊഫഷനുകളെന്ന് ഡേറ്റിങ് ആപായ ടിന്‍ഡര്‍ പറയുന്നത് ഇവയാണ്.

1.പൈലറ്റ്

2.വ്യവസായി-ബിസിനസ്മാന്‍

3.അഗ്നിശമന സേനാംഗം

4.ഡോക്ടര്‍

5.ടിവി/ റേഡിയോ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍

6.അധ്യാപകര്‍

7.എഞ്ചിനീയര്‍

8.മോഡല്‍

9.പാരാമെഡിക്കല്‍ ജീവനക്കാര്‍

10.ഉന്നത വിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍

11.അഭിഭാഷകര്‍

12.പേഴ്‌സണല്‍ ട്രെയ്‌നര്‍

13.സാമ്പത്തിക ഉപദേഷ്ടാക്കള്‍

14.പൊലീസ് ഓഫീസര്‍

15.സൈനികര്‍