ഒരു മോശം ബന്ധത്തിലാണോ നിങ്ങള്‍ കുരുങ്ങി കിടക്കുന്നത്?; ആരോഗ്യസ്ഥിതിയിലെ ഈ അടയാളങ്ങള്‍ അത് വിളിച്ചു പറയും 

July 1, 2016, 2:49 pm
ഒരു മോശം ബന്ധത്തിലാണോ നിങ്ങള്‍ കുരുങ്ങി കിടക്കുന്നത്?; ആരോഗ്യസ്ഥിതിയിലെ ഈ അടയാളങ്ങള്‍ അത് വിളിച്ചു പറയും 
LOVE
LOVE
ഒരു മോശം ബന്ധത്തിലാണോ നിങ്ങള്‍ കുരുങ്ങി കിടക്കുന്നത്?; ആരോഗ്യസ്ഥിതിയിലെ ഈ അടയാളങ്ങള്‍ അത് വിളിച്ചു പറയും 

ഒരു മോശം ബന്ധത്തിലാണോ നിങ്ങള്‍ കുരുങ്ങി കിടക്കുന്നത്?; ആരോഗ്യസ്ഥിതിയിലെ ഈ അടയാളങ്ങള്‍ അത് വിളിച്ചു പറയും 

ജീവിതത്തിലെ ബന്ധങ്ങളും കെട്ടുപാടുകളുമെല്ലാം നമ്മുടെ ആരോഗ്യത്തേയും ബാധിക്കാറുണ്ട്. ചിലപ്പോള്‍ അത് ഗുണവും ചിലപ്പോള്‍ അത് ദോഷവുമായി ഭവിക്കും. മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന ബന്ധങ്ങളിലെ വിള്ളലുകള്‍ ഇന്നത്തെ കാലത്ത് കൂടുതലുമാണ്. ഒരു ചീത്ത ബന്ധത്തിലാണ് കുരുങ്ങി കിടക്കുന്നതെങ്കില്‍ നമ്മുടെ ആരോഗ്യ സ്ഥിതി തന്നെ അത് അടയാളപ്പെടുത്തും. അത്തരത്തില്‍ ആരോഗ്യകരമല്ലാത്ത ബന്ധങ്ങളിലാണ് നാം എങ്കില്‍ അത് പ്രതിഫലിക്കുക ഇങ്ങനെയാണ്.

പ്രതിരോധ ശേഷി കുറയും

ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം ദൗര്‍ഭാഗ്യകരമായ ബന്ധങ്ങള്‍ മനുഷ്യര്‍ക്ക് സമ്മാനിക്കും. തുടര്‍ച്ചയായി പ്രതിരോധ ശേഷി കുറയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും രോഗങ്ങള്‍ എളുപ്പം പിടിപെടാന്‍ ഇടയാക്കുകയും ചെയ്യും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ആരോഗ്യകരമല്ലാത്ത ബന്ധങ്ങള്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ട്രസും വാഗ്വാദങ്ങളുമെല്ലാം രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ ഉയര്‍ത്താന്‍ ഇടയാക്കും

അരയിലെ വണ്ണക്കൂടുതല്‍

ടെന്‍ഷണ്‍ മൂലം കോര്‍ട്ടിസോള്‍ ഹോര്‍മോണിനുണ്ടാകുന്ന വര്‍ധന വണ്ണം വര്‍ധിക്കാന്‍ ഇടയാക്കും. സ്ട്രസ് ഹോര്‍മാണായ കോര്‍ട്ടിസോള്‍ വളരെ കുറഞ്ഞ അളവിലാണ് ഉല്‍പാദിപ്പിക്കുന്നത്. ഇത് താറുമാറാകും.

വിഷാദവും മൂഡ് സ്വിഗും

വളരെ പെട്ടെന്ന് ഭാവത്തിലുണ്ടാവുന്ന മാറ്റവും ദേഷ്യവും സങ്കടവുമെല്ലാം നമ്മുടെ ബന്ധങ്ങളിലെ അസ്ഥിരതയും അസ്വസ്ഥതയുമാണ് കാണിക്കുന്നത്. ആളുകളോടൊപ്പം ഇടകലരാന്‍ കഴിയാതെ വിഷാദരോഗത്തിന് അടിപ്പെടുകയാണ് പലരും ചെയ്യുന്നത്.

ഭാരത്തിലുണ്ടാവുന്ന ചാഞ്ചാട്ടം

ഇതാണ് പലരിലും കാണുന്ന സാധാരണ അടയാളം. പെട്ടെന്ന് ഭാരം വെയ്ക്കുകയോ ഭാരം കുറയുകയോ ചെയ്യുന്ന അവസ്ഥ. ഈ ചാഞ്ചാട്ടം മോശമാകുന്ന ആരോഗ്യത്തിന്റെ ഏറ്റവും വലിയ അടയാളമാണ്.

രോഗമോ കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നുമില്ലാത്ത ഒരു വ്യക്തിക്ക് ഇത്തരത്തില്‍ പെട്ടെന്ന് മാറ്റമുണ്ടാവുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് അയാള്‍ ആരോഗ്യകരമല്ലാത്ത ഒരു ബന്ധത്തില്‍ പെട്ടിരിക്കുന്നുവെന്നാണ്.