താടിക്കാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം!; ‘താടി ലുക്കിന്’ സ്ത്രീ ആരാധകര്‍ ഏറെയെന്ന് പഠനം 

October 8, 2016, 2:52 pm
താടിക്കാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം!; ‘താടി ലുക്കിന്’ സ്ത്രീ ആരാധകര്‍ ഏറെയെന്ന് പഠനം 
LOVE
LOVE
താടിക്കാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം!; ‘താടി ലുക്കിന്’ സ്ത്രീ ആരാധകര്‍ ഏറെയെന്ന് പഠനം 

താടിക്കാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം!; ‘താടി ലുക്കിന്’ സ്ത്രീ ആരാധകര്‍ ഏറെയെന്ന് പഠനം 

ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് ഇടയില്‍ ട്രെന്‍ഡ് താടി ലുക്ക് തന്നെയാണ്. നീട്ടി വളര്‍ത്തിയും ട്രിം ചെയ്തും ബുള്‍ഗാനടക്കം വിവിധ ലുക്ക് ട്രെന്‍ഡുകള്‍ താടിയില്‍ പരീക്ഷിച്ചും യുവജനങ്ങള്‍ സ്വന്തം സ്റ്റൈല്‍ കണ്ടെത്തുന്നു. മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നും ആകര്‍ഷിതരാകണമെന്നും ആഗ്രഹിക്കാത്തവരും കുറവല്ല. ഇത്തരക്കാര്‍ക്ക് സന്തോഷം പകരും ഒരു പഠന റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്ക് താടിയുള്ള പുരുഷന്‍മാരോടാണ് കൂടുതല്‍ ഇഷ്ടം തോന്നാന്‍ സാധ്യതയെന്നാണ് പഠനം പറയുന്നത്.

താടി നീട്ടി വളര്‍ത്തുന്നവര്‍ സ്ത്രീകളെ ആകര്‍ഷിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലയായ ക്വീന്‍സ് ലാന്‍ഡിലെ ബാര്‍ണിബി ഡിക്‌സണിന്റെ നേതൃത്വത്തില്‍ നടന്ന പഠനം തെളിയിച്ചത്. താടിയും ആണത്തവും ആകര്‍ഷണവുമെല്ലാം അടിസ്ഥാന ഘടകങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമായി പഠനം പറയുന്നു.

ക്ലീന്‍ ഷേവ് അടക്കം വ്യത്യസ്ത ഷേവ് ലുക്കുകളുമായി തട്ടിച്ച് നോക്കിയാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് അനുസൃതമായി മാര്‍ക്ക് നല്‍കിയതെന്നും പഠനം നടത്തിയ സംഘം പറയുന്നു. ജീവിത കാലം നീണ്ടുനില്‍ക്കുന്ന ഒരു ബന്ധത്തിനായി ഒരാളെ തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ താടിയുള്ള പുരുഷന്‍മാരോട് കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായി സംഘത്തിന് ബോധ്യപ്പെട്ടു.

മസ്‌കുലിനിറ്റി താടിയില്‍ പ്രതിഫലിക്കുമെന്നതും ഇത്തരക്കാര്‍ കൂടുതല്‍ പക്വതയുണ്ടെന്ന് കരുതുന്നതും ആകര്‍ഷണത്തിന്റെ പ്രധാന കാരണമാകുന്നു. കരുത്തിന്റേയും വിവേകത്തിന്റേയും പ്രതീകമായും താടിയെ കാണുന്നവര്‍ കുറവല്ലെന്നും കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനുമെല്ലാം മികച്ചത് ഇവരാണെന്ന തോന്നലും സ്ത്രീകള്‍ക്കുണ്ടെന്നും ഇവര്‍ പറഞ്ഞുവെയ്ക്കുന്നു.

വലിയ ആര്‍ഭാട ട്രെന്‍ഡുകളല്ലാതെ നീട്ടി താടി വളര്‍ത്തുന്നവരെയാണ് സ്ത്രീകള്‍ക്ക് സെക്‌സിയായി തോന്നുന്നതെന്നാണ് ഡിക്‌സണ്‍ ആന്റ് ബ്രൂക്കിന്റെ പഠനം പറയുന്നത്.