‘ഉത്തരമുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും’; യുകെയിലെ ചൈല്‍ഡ് ജീനിയസ് പട്ടം ഇന്ത്യന്‍ ബാലന് 

August 21, 2017, 11:49 am
‘ഉത്തരമുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും’; യുകെയിലെ ചൈല്‍ഡ് ജീനിയസ് പട്ടം ഇന്ത്യന്‍ ബാലന് 
Story Plus
Story Plus
‘ഉത്തരമുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും’; യുകെയിലെ ചൈല്‍ഡ് ജീനിയസ് പട്ടം ഇന്ത്യന്‍ ബാലന് 

‘ഉത്തരമുണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും’; യുകെയിലെ ചൈല്‍ഡ് ജീനിയസ് പട്ടം ഇന്ത്യന്‍ ബാലന് 

യുകെയിലെ ഇത്തവണത്തെ ചൈല്‍ഡ് ജീനിയസ് പട്ടം ഇന്ത്യന്‍ വംശജനായ 12 കാരന്‍ രാഹുല്‍ ദോഷിയ്ക്ക്. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം നല്‍കിയാണ് ഇത്തവണ ചാനല്‍ 4 പരിപാടി നടത്തുന്ന ചൈല്‍ഡ് ജീനിയസ് പട്ടം രാഹുല്‍ സ്വന്തമാക്കിയത്. എട്ടു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കായാണ് മത്സരം. ഇതില്‍ വിവിധ ഘട്ടങ്ങളിലായി കുട്ടികളുടെ ഗണിതം, ഓര്‍മശക്തി, ഇംഗ്ലീഷ് പ്രാവിണ്യം, പൊതു വിജ്ഞാനം, ശാസ്ത്രാവബോധം, ചരിത്രാവബോധം തുടങ്ങിയവ അളക്കും.

എല്ലാ റൗണ്ടുകളിലെല്ലാം ഉജ്ജ്വലമായ വിജയം കരസ്ഥമാക്കിയാണ് രാഹുല്‍ ചൈല്‍ഡ് ജീനിയസ് പട്ടവുമായി ചാനല്‍ 4ന്റെ വേദിയില്‍ നിന്ന് മടങ്ങിയത്. ഐടി മാനേജരായ മിനേഷിന്റെയും കോമളിന്റെയും മകനാണ് രാഹുല്‍. വടക്കന്‍ ലണ്ടനിലാണ് രാഹുല്‍ താമസിക്കുന്നത്. മനേസ ടെസ്റ്റില്‍ രാഹുലിന്റെ ഐക്യൂ നിലവാരം 162ാണ്. വിജയത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആവേശത്തിലുള്ള മറുപടിയായിരുന്നില്ല രാഹുലിന്റേത്. സന്തോഷം എന്നുമാത്രമായിരുന്നു പ്രതികരണം. ചെറുപ്പം മുതല്‍ തന്നെ കുട്ടികളോടൊത്ത് കളിക്കാന്‍ മകന്‍ താത്പര്യപ്പെട്ടിരുന്നില്ലെന്നും വായിക്കാനും ഗണിത ശാസ്ത്രത്തിലെ പ്രശ്‌നങ്ങള്‍ ചെയ്തു പഠിക്കാനുമാണ് അവനു താത്പര്യമെന്നും അമ്മ കോമള്‍ പറഞ്ഞു.

ദിവസവും രാഹുല്‍ പത്രം വായിക്കുമെന്നും നന്നേ ചെറുപ്പത്തില്‍ തന്നെ നന്നായി വായിക്കാന്‍ മകന്‍ പഠിച്ചെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. ഗണിത ശാസ്ത്രം, പൊതുവിജ്ഞാനം, തുടങ്ങിയ വിഷയങ്ങളാണ് രാഹുലിന് ഏറ്റവും പ്രിയം. ലാറ്റിനാണ് രാഹുലിന്റെ ഇഷ്ട ഭാഷ.