‘അച്ഛാ... ദയവു ചെയ്‌തെന്നെ ചികിത്സിക്കൂ’ ; അച്ഛന്‍ ചെവിക്കൊണ്ടില്ല, കാത്തിരുന്നൊടുവില്‍ ആ 13 വയസുകാരി മരണത്തിനു കീഴടങ്ങി 

May 17, 2017, 4:05 pm
 ‘അച്ഛാ... ദയവു ചെയ്‌തെന്നെ ചികിത്സിക്കൂ’ ; അച്ഛന്‍ ചെവിക്കൊണ്ടില്ല, കാത്തിരുന്നൊടുവില്‍ ആ 13 വയസുകാരി മരണത്തിനു കീഴടങ്ങി 
Story Plus
Story Plus
 ‘അച്ഛാ... ദയവു ചെയ്‌തെന്നെ ചികിത്സിക്കൂ’ ; അച്ഛന്‍ ചെവിക്കൊണ്ടില്ല, കാത്തിരുന്നൊടുവില്‍ ആ 13 വയസുകാരി മരണത്തിനു കീഴടങ്ങി 

‘അച്ഛാ... ദയവു ചെയ്‌തെന്നെ ചികിത്സിക്കൂ’ ; അച്ഛന്‍ ചെവിക്കൊണ്ടില്ല, കാത്തിരുന്നൊടുവില്‍ ആ 13 വയസുകാരി മരണത്തിനു കീഴടങ്ങി 

'അച്ഛാ.. ദയവായി എന്തെങ്കിലും ചെയ്യൂ, എന്നെ രക്ഷിക്കൂ...' സായി ശ്രീയെന്ന 13 വയസുകാരിയുടെ നിറകണ്ണുകളാലുള്ള അഭ്യര്‍ത്ഥന സമൂഹമാധ്യമങ്ങളില്‍ കണ്ണീരായി മാറി. പണമുണ്ടായിട്ടും ക്യാന്‍സര്‍ ചികിത്സയ്ക്കായി പണം മുടക്കാതിരുന്ന അച്ഛനോടുള്ള വാട്‌സആപ്പ് വീഡിയോയിലൂടെ പെണ്‍കുട്ടി യാചന നിറഞ്ഞ ദൃശ്യങ്ങളാണ് ഏവരെയും കണ്ണീരിലാഴ്ത്തുന്നത്. ബോണ്‍മാരോ ക്യാന്‍സര്‍ ബാധിച്ച സായ് ശ്രീ എന്ന പതിമൂന്നുകാരിയാണ് തന്റെ അച്ഛനോട് കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥ നടത്തിയത്. നിറവേറ്റാന്‍ കഴിയാത്ത കുറെ ആഗ്രഹങ്ങള്‍ ബാക്കിയാക്കി ഞായറായാഴ്ച സായി ഈ ലോകത്തോട് വിടപറയുകയും ചെയ്തു. അസ്ഥിയിലെ മജ്ജയില്‍ കാന്‍സര്‍ ബാധിച്ചതായിരുന്നു മരണകാരണം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സായ് ശ്രീയില്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞത്. കീമോതെറാപ്പിക്ക് മാത്രം 10 ലക്ഷം രൂപയും ബോണ്‍ മാരോ മാറ്റി വയ്ക്കുന്നതിന് 30 ലക്ഷം രൂപയും ആവശ്യമായിരുന്നു. ഇതിനായി സ്ഥലം വിറ്റ് പണം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ അമ്മ സുമ സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ അച്ഛന്‍ ശിവകുമാര്‍ ഇടപെട്ട് വില്‍പ്പന തടഞ്ഞു. ടി.ഡി.പി എം.എല്‍.എ ബോണ്ട ഉമാമഹേശ്വര റാവുവിന്റെ സഹായത്തോടെയാണ് കുട്ടിയുടെ അച്ഛന്‍ സ്ഥലം വില്‍പ്പന തടഞ്ഞത്.

ഈ സാഹചര്യത്തിലാണ് തന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോ പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. തന്റെ ഭാര്യയോടുള്ള വാശിക്കാണ് ഇയാള്‍ മകളുടെ ചികിത്സയ്ക്ക് പണം മുടക്കാന്‍ തയ്യാറാകാതിരുന്നത്. ഒടുവില്‍ പെണ്‍കുട്ടി വീഡിയോയിലൂടെ പിതാവിനോട് അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. തെലുങ്ക് ഭാഷയിലാണ് സായി സംസാരിക്കുന്നത്.

‘’ഡാഡി, ഡാഡിയുടെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. എങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അനുവദിച്ചുക്കൂടെ. സ്ഥലം വിറ്റ് എനിക്ക് ചികിത്സ നല്‍കൂ. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ അച്ഛാ... ഞാന്‍ സ്‌കൂളില്‍ പോയിട്ട് മാസങ്ങളായി. എനിക്ക് കൂട്ടുകാര്‍ക്കൊപ്പം കളിക്കണം. ചികിത്സ കഴിഞ്ഞാല്‍ ഞാന്‍ സന്തോഷത്തേടെ സ്‌കൂളില്‍ പോകും. അമ്മയുടെ കയ്യില്‍ പൈസയില്ല. അമ്മ പൈസ എടുക്കുമെന്നാണ് ഡാഡിയുടെ പേടിയെങ്കില്‍ ഡാഡി തന്നെ എന്നെ കൊണ്ടു പോയി ചികിത്സിക്കൂ’’ -പെണ്‍കുട്ടി പുറത്ത് വിട്ട വീഡിയോയിലെ അഭ്യര്‍ത്ഥന ഇങ്ങനെ പോകുന്നു.

സായിയുടെ അച്ഛന്‍ ശിവകുമാറും അമ്മ സുമ ശ്രീയും എട്ടു വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. മകള്‍ സായി അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. രോഗബാധിതയായ അവളെ ചികിത്സിക്കാന്‍ അമ്മയ്ക്ക് കഴിവില്ലാത്തതിനാലാണ് ബാംഗ്ലൂരില്‍ താമസിക്കുന്ന അച്ഛന് സായി വാട്‌സ്ആപ്പ് സന്ദേശം അയച്ചത്.

എന്നാല്‍ ഇയാള്‍ ചികിത്സയ്ക്ക് പണം നല്‍കാനോ സായിയെ കാണാനോ ശ്രമിച്ചില്ല. ഇതിനു പുറമെ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തന്റെ പേരിലുള്ള വീട് വില്‍ക്കാന്‍ ശ്രമിച്ച തന്നെ എം.എല്‍.എയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ശിവകുമാര്‍ പിന്തിരിപ്പിച്ചതായും അമ്മ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവം ആന്ധ്രയിലെ ഒരു പ്രാദേശിക ചാനല്‍ വാര്‍ത്തയാക്കിയതോടെയാണ് ഫെയ്‌സ്ബുക്ക് വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. സ്വന്തം ചോരയില്‍ പിറന്ന മകളുടെ കണ്ണീരില്‍ കുതിര്‍ന്ന അഭ്യര്‍ത്ഥനയും അയാള്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ പിതാവിന്റെ കനിവിന് കാത്ത് നില്‍ക്കാതെ സായ് ശ്രീ മെയ് 14ന് മരണത്തിന് കീഴടങ്ങി. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പണമുണ്ടായിട്ടും മകളെ ചികിത്സിക്കാന്‍ തയ്യാറാകാതിരുന്ന കുട്ടിയുടെ അച്ഛന്‍ ശിവകുമാറിനെതിരെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. കഴിവുണ്ടായിരുന്നിട്ടും ചികിത്സിക്കാന്‍ പണം ചിലവഴിക്കാന്‍ തയ്യാറാകാത്തതിരുന്നതിനാലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജയവാഡ സിറ്റി പൊലീസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്.