യാത്രാമധ്യേ തുര്‍ക്കിഷ് എയര്‍ലൈന്‍സില്‍ യുവതി പ്രസവിച്ചു; പരിചരണം നല്‍കിയത് എയര്‍ലൈന്‍ ജീവനക്കാര്‍  

April 10, 2017, 9:56 am
 യാത്രാമധ്യേ തുര്‍ക്കിഷ് എയര്‍ലൈന്‍സില്‍ യുവതി പ്രസവിച്ചു; പരിചരണം നല്‍കിയത് എയര്‍ലൈന്‍ ജീവനക്കാര്‍  
Story Plus

നഫി ഡയബി എന്ന ആഫ്രിക്കന്‍ സ്വദേശിക്ക് കുഞ്ഞു പിറന്നത് ആകാശത്തിലാണ്. ഡോക്ടര്‍മാരും നേഴ്‌സുമാരും അല്ലാ നഫിയെ പരിചരിച്ചത് എയര്‍ഹോസ്റ്റസുമാരും എയര്‍ലൈന്‍ ജീവനക്കാരുമാണ്. ഗനിയയില്‍ നിന്ന് ഇസ്താംബുളിലേക്ക് പുറപ്പെട്ട തുര്‍ക്കിഷ് എയര്‍വെയ്‌സിലാണ് നഫി ഡയബി കുഞ്ഞിനു ജന്മം നല്‍കിയത്.

യാത്രയ്ക്കിടയില്‍ നഫിയ്ക്ക് പ്രസവവേദന അനുഭവപ്പെടുക്കുകയായിരുന്നു. ആദ്യം യാത്രക്കാരും ജീവനക്കാരും ഒന്നമ്പരന്നെങ്കിലും യുവതിയക്ക് വിമാനത്തില്‍ തന്നെ പ്രസവിക്കാനുള്ള സൗകര്യം ഒരുക്കി. എയര്‍ഹോസ്റ്റസ്മാരും എയര്‍ലെെന്‍ ജീവനക്കാരും ഡോക്ടര്‍മാരും നേഴ്സുമാരും ആയി. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരും കൂടി സഹായിച്ചപ്പോള്‍ പ്രസവം എളുപ്പമായി. ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് യുവതിയേയും കുഞ്ഞിനെയും രക്ഷിച്ചത്.

വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കമ്പനി അഭിനന്ദിച്ചു.ജീവനക്കാരുടെ അവസരോചിത ഇടപെടലിനെ പ്രശംസിച്ച് നവമാധ്യമങ്ങളിലും പ്രതികരണങ്ങള്‍ വരുന്നുണ്ട്. തുര്‍ക്കിഷ് എയര്‍ലെെന്‍സിനേയും ജീവനക്കാരെയും പ്രശംസിച്ച് കൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളേറെയും.

അമ്മയേയും കുഞ്ഞിനേയും ബുര്‍ക്കീന ഫാസോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരും സുരക്ഷിതരാണ്.