ബ്ലൂ വെയിലിന് പിന്നാലെ പിങ്ക് വെയില്‍; ബ്രസീലില്‍ തരംഗമായി പുതിയ ഗെയിം

August 17, 2017, 10:20 am
ബ്ലൂ വെയിലിന് പിന്നാലെ പിങ്ക് വെയില്‍; ബ്രസീലില്‍ തരംഗമായി പുതിയ ഗെയിം
Story Plus
Story Plus
ബ്ലൂ വെയിലിന് പിന്നാലെ പിങ്ക് വെയില്‍; ബ്രസീലില്‍ തരംഗമായി പുതിയ ഗെയിം

ബ്ലൂ വെയിലിന് പിന്നാലെ പിങ്ക് വെയില്‍; ബ്രസീലില്‍ തരംഗമായി പുതിയ ഗെയിം

ഒട്ടേറെ കൗമാരക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ബ്ലൂ വെയില്‍ ഗെയിമിന് പിന്നാലെ ഇന്റര്‍നെറ്റില്‍ പിങ്ക് വെയിലും. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന ബ്ലൂ വെയിലിന്റെ ലിങ്കുകളും മറ്റും കിട്ടാന്‍ പ്രയാസമാണെങ്കില്‍ പിങ്ക് വെയിലിന്റെ ലിങ്ക് എളുപ്പം ലഭിക്കും. ഇരു ഗെയിമുകളും തമ്മില്‍ ഒറ്റ വ്യത്യാസമേയുള്ളൂ. ബ്ലൂവെയില്‍ ജീവനെടുക്കുമെങ്കില്‍, പിങ്ക് വെയിലിന്റെ ഉദ്ദേശ്യം വിനോദം മാത്രമാണ്.

കൊലയാളി ഗെയിം ബ്ലൂ വെയിലിനെ പ്രതിരോധിക്കാന്‍ വികസിപ്പിച്ചെടുത്തതാണ് പിങ്ക് വെയില്‍. നല്ല ചിന്തകളും കാരുണ്യപ്രവര്‍ത്തികളും വഴി കളിക്കുന്നയാളെ സന്തോഷിപ്പിക്കലാണ് ഗെയിമിന്റെ ലക്ഷ്യം. ബ്രസീലിലാണ് പിങ്ക് വെയിലിന്റെ ഉത്ഭവം. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലൂടെയും ഗെയിം തരംഗമായതോടെ 3,40,000 ഫോളോവേഴ്സ് ഇതിനോടകം ഗെയിമിനുണ്ട്. ഏപ്രിലിലാണ് ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. കളിക്കുന്നയാള്‍ക്ക് പ്രതിദിനം ചെയ്യുന്നതിനായി 107 ടാസ്കുകളുണ്ട് .

പോര്‍ച്ചുഗീസില്‍ പിങ്ക് വെയില്‍ എന്ന് അര്‍ത്ഥം വരുന്ന ബലേിയ റോസാ എന്ന ഗെയിമിന്റെ ലക്ഷ്യം, നല്ല കാര്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കമെന്ന് തെളിയിക്കലാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സ്നേഹവും നന്മയും പ്രചരിപ്പിക്കുന്നതിനാണ് ഗെയിമെന്നും ഇവര്‍ പറയുന്നു. ബ്ലൂവെയില്‍ വാര്‍ത്തകളിലെത്തി തുടങ്ങിയപ്പോഴെ അപകടം മനസിലാക്കിയ ഒരു ഗ്രാഫിക് ഡിസൈനറാ് ഇതിന് പിന്നില്‍. സമനില തെറ്റിക്കുന്ന ബ്ലൂവെയിലിനെ പിടിച്ച് കെട്ടാന്‍ പിങ്ക് വെയിലിനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിങ്ക് വെയില്‍ വെബ്സൈറ്റില്‍ നിന്നും 
പിങ്ക് വെയില്‍ വെബ്സൈറ്റില്‍ നിന്നും 

അഭിമുഖമായി കടന്നു വരുന്നയാളുകളെ നോക്കി പുഞ്ചിരിക്കുക, ആരോടെങ്കിലും ക്ഷമിക്കുക. അധികം സംസാരിക്കാത്തവരോട് സംസാരിക്കുക, ഉപദ്രവിക്കപ്പെടുന്നവരെ സഹായിക്കുക, നല്ല നല്ല കാര്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് ടാസ്കുകള്‍. ക്യൂറേറ്ററുടെ സഹായമൊന്നും ഇല്ലാതെയാണ് ഗെയിം. സ്വമനസ്സാലേ കളിക്കാം. പക്ഷെ പൂര്‍ത്തീകരിച്ച ടാസ്കുകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാം.

പിങ്ക് വെയില്‍ ടാസ്കുകള്‍
പിങ്ക് വെയില്‍ ടാസ്കുകള്‍

ബ്ലൂവെയില്‍ ഭീഷണി തലയ്ക്ക് മുകളില്‍ തൂങ്ങിയാടുമ്പോള്‍, പിങ്ക് വെയിലിനെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ബ്രസീലിയന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സഹായത്തോടെ സാവോ പോളോയില്‍ പ്രോജക്ടായാണ് ഗെയിം ഇപ്പോള്‍ ആളുകളിലേക്ക് എത്തുന്നത്. baleiarosa.com.br എന്ന വെബ്സൈറ്റ് വഴിയോ, ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പ് വഴിയോ ഗെയിം കളിക്കാം. ഇംഗ്ലീഷ്, സ്പാനീഷ്, പോര്‍ച്ചുഗീസ് ഭാഷകളില്‍ നിര്‍ദേശങ്ങള്‍ ലഭ്യമാണ്.