ഐഐടി പ്രവേശന പരീക്ഷ പുല്ലുപോലെ എഴുതി വിദേശ വിദ്യാര്‍ത്ഥി; കലിയടങ്ങാതെ അസഭ്യം പറഞ്ഞ് ഇന്ത്യക്കാര്‍

July 14, 2017, 2:10 pm
ഐഐടി പ്രവേശന പരീക്ഷ പുല്ലുപോലെ എഴുതി വിദേശ വിദ്യാര്‍ത്ഥി; കലിയടങ്ങാതെ അസഭ്യം പറഞ്ഞ് ഇന്ത്യക്കാര്‍
Story Plus
Story Plus
ഐഐടി പ്രവേശന പരീക്ഷ പുല്ലുപോലെ എഴുതി വിദേശ വിദ്യാര്‍ത്ഥി; കലിയടങ്ങാതെ അസഭ്യം പറഞ്ഞ് ഇന്ത്യക്കാര്‍

ഐഐടി പ്രവേശന പരീക്ഷ പുല്ലുപോലെ എഴുതി വിദേശ വിദ്യാര്‍ത്ഥി; കലിയടങ്ങാതെ അസഭ്യം പറഞ്ഞ് ഇന്ത്യക്കാര്‍

അധിക്ഷേപത്തില്‍ ഇന്ത്യക്കാര്‍ ഒട്ടും പിറകില്‍ അല്ലെന്ന് പണ്ടേ തെളിഞ്ഞതാണ്. ഒളിഞ്ഞും തെളിഞ്ഞും കൂട്ടമായി സൈബറിടങ്ങളില്‍ അധിക്ഷേപങ്ങള്‍ വ്യാപകമാണ്. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യക്കാരുടെ അധിക്ഷേപത്തിന്റെ ചൂടറിയുകയാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എംഎസ്.എസി വിദ്യാര്‍ത്ഥിയായ ബ്രീട്ടിഷുകാരന്‍. ഇന്റഗ്രേറ്റഡ് എംഎസ്എസി ഫിസിക്ക്സ് വിദ്യാര്‍ത്ഥിയായ ജാക്ക് ഫ്രാസറിനാണ് ദുരനുഭവമുണ്ടായത്.

ക്വാറ എന്ന ചോദ്യോത്തര വെബ്സൈറ്റില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ഐഐറ്റി പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്റെ ചോദ്യപേപ്പര്‍ ഒരാള്‍ ജാക്ക് ഫ്രാസറിന്റെ ക്വാറ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാമോ എന്ന വാചകത്തോടെയായിരുന്നു അത് പോസ്റ്റ് ചെയ്തത്. ചോദ്യങ്ങളും അന്വേഷണങ്ങളും പെരുകിയപ്പോള്‍ വെല്ലുവിളി ഫ്രാസര്‍ ഏറ്റെടുത്തു.

തമാശയായിട്ടാണ് താന്‍ വെല്ലുവിളി എടുത്തതെന്നും രസകരമായിരിക്കുമെന്ന് കരുതിയെന്നും ഫ്രാസര്‍ ക്വാറയില്‍ കുറിച്ചു. 80 മള്‍ട്ടിപ്പള്‍ ചോയ്സ് ചോദ്യങ്ങളുണ്ടായിരുന്നു. അത് കൊണ്ട് ഉത്തരം കണ്ടുപിടിക്കാമെന്ന് കരുതി ചോദ്യപേപ്പറുമായി ഇരുന്നു. ഇതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം-ഫ്രാസര്‍ പറയുന്നു.

അനുവദിച്ച സമത്തിന്റെ മൂന്നിലൊന്ന് മാത്രം എടുത്ത് എല്ലാ ചോദ്യങ്ങള്‍ക്കും ഫ്രാസര്‍ ശരിയുത്തരം നല്‍കി. ഇന്റഗ്രേറ്റഡ് എംഎസ്എസി ഫിസിക്ക്സ് വിദ്യാര്‍ത്ഥിയായ തന്നെ സംബന്ധിച്ച് ചോദ്യങ്ങള്‍ കടുപ്പമല്ലായിരുന്നെന്ന് ഫ്രാസര്‍ പറയുന്നു.

എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കിയ ഫ്രാസറിനെ അഭിനന്ദിക്കേണ്ടതിന് പകരം ഇന്ത്യക്കാര്‍ നല്‍കിയത് അസഭ്യവാക്കുകളായിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷ ഇത്രയും നിസാരമായി മറിക്കടന്ന ഫ്രാസറിനെ വിശ്വസിക്കാന്‍ ഇന്ത്യക്കാര്‍ തയാറായില്ല. നുണയനെന്നും കീടമെന്നും ഫ്രാസറിനെ ക്വാറയിലെ ചില ഇന്ത്യക്കാര്‍ വിളിച്ചു. ലോകത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷയാണ് ഇതെന്നും അത് ഫ്രാസറിനെ പേലെ ഒരു മടയന് അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നും അധിക്ഷേപങ്ങള്‍ തുടര്‍ന്നു. അധിക്ഷേപങ്ങളും ട്രോളുകളും തുടര്‍ന്നപ്പോള്‍ നിവൃത്തിയില്ലാതെ ഫ്രാസര്‍ തന്നെ കാര്യങ്ങള്‍ തണുപ്പിക്കാന്‍ ശ്രമിച്ചു.

ഞാനൊരു എംഎസ്എസി വിദ്യാര്‍ത്ഥിയാണ്. ഏഴ് വര്‍ഷമായി ഫിസിക്സ് പരീക്ഷകള്‍ എഴുതുകയാണ് ഞാന്‍. മള്‍ട്ടിപ്പള്‍ ചോയ്സ് ചോദ്യങ്ങള്‍ എനിക്ക് വളരെ എളുപ്പമാണ്. ഇത് ഒരു സ്കൂള്‍ ലെവല്‍ ചോദ്യപേപ്പറും. അതെനിക്ക് എളുപ്പമാവുക സ്വാഭാവികമാണ്. മറ്റൊരു യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍2 3 ലക്ഷം രൂപയോളം മുടക്കി ഓക്സേഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുന്നത് വെറുതെയാണെന്ന് വരും.
ജാക്ക് ഫ്രാസര്‍

എന്നിട്ടും കലിയടങ്ങാതെ അധിക്ഷേപം തുടര്‍ന്നു. പരിധികള്‍ എല്ലാം വിട്ട് ഫ്രാസറിന്റെ അമ്മയുടെ ചിത്രത്തില്‍ പുരുഷ ലൈംഗികാവയം ചേര്‍ത്ത് ചിത്രമുണ്ടാക്കി പോസ്റ്റ് ചെയ്തു. ഫ്രാസറിന്റെ സഹോദരനെ തേടി ഭീഷണി സന്ദേശങ്ങളെത്തി. ഫെയ്സ്ബുക്കിലും ഫ്രാസറിനെ ഇന്ത്യക്കാര്‍ വെറുതെ വിട്ടില്ല. അസഭ്യ സന്ദേശങ്ങള്‍ കൊണ്ട് തന്റെ മെസേജ് ബോക്സ് നിറഞ്ഞെന്ന് അദ്ദേഹം പറയുന്നു. പ്രൊഫൈല്‍ പൂട്ടിക്കാനും ശ്രമം നടന്നു. ഫ്രാസര്‍ താമസിക്കുന്ന സ്ഥലം അറിയാമെന്നും അവിടെയെത്തി നേരിട്ട് കാണാമെന്നും ഭീഷണികളുണ്ട്.ജാക്ക് ഫ്രാസറിന്റെ ക്വാറ പ്രൊഫൈല്‍
ജാക്ക് ഫ്രാസറിന്റെ ക്വാറ പ്രൊഫൈല്‍

നിവൃത്തിയില്ലാതെ ക്വാറ പ്രൊഫൈലില്‍ മെസേജ് അയക്കാനുള്ള സംവിധാനം ലോക്ക് ചെയ്തിരിക്കുകയാണ് ഫ്രാസര്‍. ഐഐറ്റി പരീക്ഷയെ സംബന്ധിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം നല്‍കില്ലെന്ന തീരുമാനത്തിലാണ് ഫ്രാസര്‍.

അധിക്ഷേപങ്ങള്‍ക്കും അസഭ്യങ്ങള്‍ക്കും ക്ഷമാപണവുമായി ധാരാളം ഇന്ത്യക്കാര്‍ എത്തുന്നുണ്ട്. ഇന്ത്യക്കാരോട് തനിക്ക് വിരോധമില്ലെന്ന് ഫ്രാസര്‍ പറയുന്നു. ഇത് കുറച്ച് പേരുടെ മനോഭാവമാണ്. പ്രവേശന പരീക്ഷയെന്നതിനേക്കാള്‍ ഉപരി , ഇത് ഇന്ന് ചിലര്‍ക്ക് അഭിമാന ചിഹ്നമാണ്. ഐഐറ്റി ഐഐഎം എന്നീ സ്ഥാപനങ്ങളോട് ചിലര്‍ക്കുള്ള മനോഭാവമാണ് ഇത് കാണിക്കുന്നത്. പക്ഷെ എല്ലാ ഇന്ത്യക്കാരെയും ഞാന്‍ ഒരു കണ്ണോട് കൂടിയല്ല കാണുന്നത്- ഫ്രാസര്‍ പറയുന്നു.