ഇതാ കണ്ണിനു മുന്നില്‍ മറയാതെ അവന്‍ ഒളിച്ചിരിപ്പുണ്ട്; ചിത്രത്തിലെ പാമ്പിനെ കണ്ടെത്താന്‍ ആകുമോ? 

April 26, 2017, 6:44 pm
ഇതാ കണ്ണിനു മുന്നില്‍ മറയാതെ അവന്‍ ഒളിച്ചിരിപ്പുണ്ട്; ചിത്രത്തിലെ പാമ്പിനെ കണ്ടെത്താന്‍ ആകുമോ? 
Story Plus
Story Plus
ഇതാ കണ്ണിനു മുന്നില്‍ മറയാതെ അവന്‍ ഒളിച്ചിരിപ്പുണ്ട്; ചിത്രത്തിലെ പാമ്പിനെ കണ്ടെത്താന്‍ ആകുമോ? 

ഇതാ കണ്ണിനു മുന്നില്‍ മറയാതെ അവന്‍ ഒളിച്ചിരിപ്പുണ്ട്; ചിത്രത്തിലെ പാമ്പിനെ കണ്ടെത്താന്‍ ആകുമോ? 

കരിയിലകള്‍ക്ക് ഉള്ളില്‍ ഒളിച്ചിരിക്കുന്ന ഒരു പാമ്പിനെ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍. കൈ കൊണ്ടല്ല, കണ്ണു കൊണ്ടുവേണം ഈ പാമ്പിനെ പിടിക്കാന്‍. ഫോറിഡയിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിനി ട്വിറ്ററിലൂടെ പങ്കുവച്ച കരിയിലകളുടെ ചിത്രമാണ് സമൂഹമാധ്യമത്തില്‍ തരംഗമാകുന്നത്.

കരിയിലകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? എന്ന ചോദ്യമുയര്‍ത്തികൊണ്ടാണ് ചിത്രം ട്വിറ്റില്‍ പങ്കുവയ്ക്കപ്പെട്ടത്. ഈ പാമ്പിനെ വെറുതെ അങ്ങ് കണ്ടെത്താന് കഴിയില്ല. കാരണം. കരിയിലകള്‍ക്കും പാമ്പുകള്‍ക്കും ഒരേ നിറമാണ്. ഒപ്പം ആശയക്കുഴപ്പമുണ്ടാകാന്‍ പാമ്പ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന നിരവധി ഉണക്ക കമ്പുകളും ചിത്രത്തിലുണ്ട്. ഫോറിഡയിലെ ഒരു വനയാത്രയ്ക്ക് ഇടയിലാണ് ബേലന്‍ എന്ന യുവതി ഈ ചിത്രം പകര്‍ത്തി ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്.

നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചോ? ഇത് ആളെ പറ്റിക്കാനുള്ള വെറും തമാശയായി തോന്നുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കായി ഒരു ക്ലോസ് ലുക്ക്.

ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉത്തരം കിട്ടാതെ വന്നപ്പോള്‍ ഹെലന്‍ തന്നെയാണ് പാമ്പിനെ അടയാളപ്പെടുത്തിയുള്ള രണ്ടാമത്തെ ചിത്രം പങ്കുവെച്ചത്. പാമ്പിനെ വട്ടം വരച്ച ചിത്രത്തില്‍ നോക്കിയിട്ടും പാമ്പ് എവിടെ എന്ന് സംശയം ചോദിക്കുന്നവരും കുറവല്ല. ്ത്രയ്ക്ക് സാമ്യമുണ്ട്. പാമ്പും കരിയിലകളും തമ്മില്‍.