ഏറെ പണിപ്പെടണം ഇവനെ കണ്ടെത്താന്‍! സോഷ്യല്‍മീഡിയയുടെ അന്വേക്ഷണത്വര ഉയര്‍ത്തി വീണ്ടും ‘പാമ്പ് പടം’ 

August 23, 2017, 5:51 pm
ഏറെ പണിപ്പെടണം ഇവനെ കണ്ടെത്താന്‍! സോഷ്യല്‍മീഡിയയുടെ അന്വേക്ഷണത്വര ഉയര്‍ത്തി വീണ്ടും ‘പാമ്പ് പടം’ 
Story Plus

സോഷ്യല്‍മീഡിയയില്‍ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടുള്ള 'പടങ്ങള്‍'ക്ക് പിന്നാലെ പോകാത്തവര്‍ നന്നെ കുറവായിരിക്കും. കുറച്ച് കഷ്ടപ്പെട്ടായാലും കണ്ടുപിടിച്ച്, കണ്ടെത്തല്‍ കമന്റ് ബോക്‌സില്‍ ഇടുന്നവരും ധാരാളം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പരക്കുന്ന ചിത്രത്തിലെ പാമ്പിനെ അത്ര എളുപ്പത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിയില്ലെങ്കിലും വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ ഒട്ടും കുറവ് അല്ല എന്ന് പറയാതെ വയ്യ.

സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് കാറ്റര്‍മാര്‍സ് 24/7 എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഏറെ വേഗത്തില്‍ ജനശ്രദ്ധനേടി. പാമ്പ് എന്ന സംഷയിക്കുന്ന ഭാഗങ്ങള്‍ അടയാളപ്പെടുത്തി കമന്റ് ബോക്‌സും നിറഞ്ഞുവെങ്കിലും, പാമ്പിനെ കണ്ടെത്താനുള്ള ശ്രമം ഒടുമുക്കാലും പരാജയപ്പെട്ടു എന്ന് വേണം പറയാന്‍. ഒടുവില്‍ അതേ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ പാമ്പിന്റെ 'ക്ലോസപ്പ്' ചിത്രവും വന്നു.