വിഷാദരോഗമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല; ഉറക്കെ പറഞ്ഞ് പൊരുതി തോല്‍പ്പിച്ച പ്രശസ്തര്‍ ഇവരാണ് 

April 6, 2017, 11:51 am
വിഷാദരോഗമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല; ഉറക്കെ പറഞ്ഞ് പൊരുതി തോല്‍പ്പിച്ച പ്രശസ്തര്‍ ഇവരാണ് 
Story Plus
Story Plus
വിഷാദരോഗമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല; ഉറക്കെ പറഞ്ഞ് പൊരുതി തോല്‍പ്പിച്ച പ്രശസ്തര്‍ ഇവരാണ് 

വിഷാദരോഗമാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല; ഉറക്കെ പറഞ്ഞ് പൊരുതി തോല്‍പ്പിച്ച പ്രശസ്തര്‍ ഇവരാണ് 

വിഷാദരോഗം ഒരു രോഗമല്ല , മനസിന്റെ അവസ്ഥയാണ്. എന്നാല്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവിതം തന്നെ പിടിവിട്ടു പോകുന്ന അവസ്ഥയ്ക്ക് വിഷാദരോഗം കാരണമാകും. പല രോഗങ്ങളിലേക്കും നയിക്കുന്ന ഡിപ്രെഷന്‍ അല്ലെങ്കില്‍ വിഷാദരോഗം ഇന്നും പലര്‍ക്കും അജ്ഞാതമാണ്. അറിവില്ലായ്മ മൂലം രോഗം ചികിത്സിക്കുന്നതിനു പകരം അത് പ്രേമനൈരാശ്യമോ, ഗ്രഹപ്പിഴയോ ഒക്കെയായി തെറ്റിദ്ധരിച്ച് കഴിഞ്ഞു പോകും ചിലര്‍.

ഡിപ്രഷന്‍ എന്നതിനെ കുറിച്ച് സംസാരിക്കാന്‍ തന്നെ നാം ഇഷ്ടപ്പെടുന്നില്ല. മാനസിക രോഗിയായി ചിത്രീകരിക്കുമെന്ന ഭയമാണ് ഇതിന് പിന്നില്‍. ഈ സാഹചര്യത്തിലാണ് തന്നിലെ വിഷാദ രോഗം, സ്വയം കണ്ടെത്തി , ചികിത്സിച്ച് മനസ്സിനെ ശരിയായ ദിശയിലേക്ക് മടക്കി കൊണ്ട് വന്ന് കലാ- കായിക ലോകത്തെ ചില പ്രശസ്തര്‍ മാതൃകയാകുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദരോഗം എന്ന അവസ്ഥയോട് പൊരുതി ജയിച്ച 12 സെലിബ്രിറ്റികളെ പരിചയപ്പെടാം..

1. ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍
ഷാരൂഖ് ഖാന്‍

സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ വിഷാദ രോഗത്തെ പൊരുതി തോല്‍പ്പിച്ച ആളാണ്. 2010 ല്‍ തന്റെ തോളില്‍ ശസ്ത്രക്രിയക്ക് ശേഷം ഷാരൂഖ് ഖാന്‍ വിഷാദ രോഗത്തിന്റെ പിടിയില്‍ ആയിരുന്നു.

2. ദീപിക പദുകോണ്‍

താന്‍ ഒരു വിഷാദ രോഗിയായിരുന്നു എന്നും, എന്നാല്‍ അത് മനസ്സിലാക്കി ചികിത്സ നടത്തി ജീവിതത്തിലേക്ക് മടങ്ങി എത്തി എന്നും പരസ്യമായി പ്രസ്താവിച്ച് ബോള്ളിവുഡ് നടി ദീപിക പദുകോണ്‍ ജനശ്രദ്ധ നേടിയിരുന്നു. വിഷാദ രോഗമുള്ളവര്‍ക്ക് മടി കൂടാതെ ചികിത്സ തേടാന്‍ പ്രചോദനമായിരിക്കുകയാണ് ഈ നടിയുടെ വാക്കുകള്‍. വിഷാദരോഗം പുറത്തു പറയാന്‍ മടി കാണിക്കേണ്ട ഒന്നല്ല എന്നും, അതിന്റെ പേരില്‍ ജീവിതം കൈവിട്ടു കളയരുത് എന്നും ദീപിക പറയുന്നു. രാവിലെ സന്തോഷിക്കാന്‍ കഴിയുന്നുണ്ട് എങ്കില്‍, മിനിട്ടുകള്‍ക്ക് ഉള്ളില്‍ സംഗതികള്‍ മാറി മറയും, ആകെ ദേഷ്യവും നിരാശയും മാത്രം. മാസങ്ങളോളം ഈ അവസ്ഥ മാറി മറഞ്ഞു വന്നപ്പോള്‍ , താര സുന്ദരി ഒന്ന് മനസ്സിലാക്കി , താന്‍ വിഷാദരോഗത്തിന്റെ പിടിയില്‍ ആണെന്ന് പിന്നെ ഒട്ടും വൈകിച്ചില്ല നല്ലൊരു മാനസിക ആരോഗ്യ വിദഗ്ദന്റെ സഹായം തേടുകയും വിഷാദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരികയും ചെയ്തു. വിഷാദരോഗത്തോട് പോരാടി രോഗ വിമുക്തരായ സെലിബ്രിറ്റികള്‍ നിരവധിയാണ്, അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഇന്ന് ദീപികയുടെ സ്ഥാനം.

3. യുവരാജ് സിംഗ്

2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക് നേടി തന്ന ഇന്ത്യയുടെ ഭാഗ്യ താരം യുവരാജ് സിംഗ്, കാന്‍സര്‍ രോഗ ബാധയേയും ചികിത്സയെയും തുടര്‍ന്ന് കടുത്ത വിഷാദ അവസ്ഥയില്‍ ആയിരുന്നു. ചികിത്സ ഫലപ്രദമായെങ്കിലും തുടര്‍ന്ന് ക്രിക്കറ്റില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതും മികച്ച ഫോമിലേക്ക് എത്താന്‍ കഴിയാതെ പോയതും ഇന്ത്യയുടെ ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ മാനസികമായി ഏറെ തളര്‍ത്തിയതായി പറയപ്പെടുന്നു. എന്നാല്‍ വിഷാദ രോഗത്തിന്റെ പിടിയില്‍ നിന്നും ഏറെ താമസിയാതെ കരകയറാന്‍ യുവിക്കായി. ശരിയായ മെഡിക്കേഷന്‍, ധ്യാനം എന്നിവയിലൂടെ യുവി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു.

4. മനീഷ കൊയ്‌രാള

ബോളിവുഡിലെ മികച്ച നടിമാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച സ്ഥാപിച്ച ഒരാളായ, മനീഷ കൊയ്‌രാള, വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നു. വിഷാദ രോഗത്തോട് മാത്രമല്ല, ക്യാന്‍സറിനോടും പടവെട്ടി തോല്‍പ്പിച്ച ആളാണ് മനീഷ കൊയ്‌രാള.

5. ജെ കെ റോളിംഗ്

ഹാരി പോര്‍ട്ടര്‍ നോവലുകളിലൂടെ ലോക ശ്രദ്ധ നേടിയ അമേരിക്കന്‍ നോവലിസ്റ്റ് ആയ ജെ കെ റോളിംഗ് വിഷാദ രോഗത്തില്‍ നിന്നും മുക്തി നേടിയ ഒരു വ്യക്തിയാണ്. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം കുഞ്ഞുമൊത്ത് ഒറ്റയ്ക്ക് താമസിക്കുമ്പോഴാണ് വിഷാദരോഗം ജെ കെ റോളിങ്ങിനെ പിടി കൂടുന്നത്. ആത്മഹത്യ പ്രവണത വരെ കാണിച്ച റോളിംഗ് പിന്നീട് എഴുത്തില്‍ അഭയം കണ്ടെത്തുകയായിരുന്നു

6. ആഞ്ജലീന ജോളി

പ്രശസ്ത ഹോളിവുഡ് നടിയും മോഡലുമായ ആഞ്ജലീന ജോളി വിഷാദ രോഗത്തിന്റെ ഗുരുതരമായ അവസ്ഥകളിലൂടെ കടന്നു വന്നിട്ടുള്ള വ്യക്തിയാണ്. തന്റെ കൗമാരപ്രായത്തിലാണ് ആഞ്ജലീന ജോളി വിഷാദരോഗത്തിന് അടിമയാകുന്നത്. പിന്നീട് , തന്റെ 20 ആം വയസിനോട് അടുത്ത് വിഷാദരോഗത്തില്‍ നിന്നും മുക്തി നേടി എങ്കിലും 2007 ല്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും ആഞ്ജലീന വിഷാദ രോഗത്തിന്റെ പിടിയിലായി.

7. ഡയാന രാജകുമാരി

ഇംഗ്ലണ്ടിലെ രാജകുമാരിയായ ഡയാന സ്‌പെന്‍സ്ട്ടറും വിഷാദ രോഗത്തിന്റെ പിടിയില്‍ ആയിരുന്നു. 1981 ല്‍ ചാള്‍സ് രാജകുമാരനെ വിവാഹം ചെയ്ത ഡയാന ഏറെ സന്തോഷവതി ആയിരുന്നു എങ്കിലും, ഏറെ താമസിയാതെ ഈ ബന്ധം ദുരന്ത പര്യവസായിയായി. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ ബന്ധം നിയമ പരമായി വേര്‍പെടുത്തേണ്ടി വന്നത്, ഡയാനയെ ഏറെ ദോഷകരമായി ബാധിച്ചു. അവര്‍ പതിയെ വിഷാദ രോഗത്തിന്റെ പിടിയില്‍ ആകുകയും ചെയ്തു. 1995 ല്‍ ബി ബി സിക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ ഡയാന ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട്, സ്വയം ആര്‍ജ്ജിച്ചെടുത്ത മനക്കരുത്തില്‍ വിഷാദരോഗത്തോട് പോരാടിയ ഡയാന , രോഗവിമുക്തയായ ശേഷം മരണം വരെ മാനുഷിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു.

8. അന്ന ഹാതവെ

കൗമാര കാലഘട്ടത്തിലാണ് ബ്രിട്ടീഷ് അഭിനേത്രിയായ അന്ന ഹാതവെയും വിഷാദരോഗത്തിന് അടിമയാകുന്നത്. മരുന്നിനോടും ചികിത്സയോടും വിമുഖതകാണിച്ച അന്ന ഹാതവെ, തന്റെ തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചാണ് വിഷാദത്തെ നേരിട്ടത്.

9. ഹാലി ബെറി

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും അഭിനേത്രിയുമായ ഹാലി ബെറിയെ വിഷാദം പിടികൂടുന്നത് തന്റെ ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്. ഭര്‍ത്താവുമായി പിരിയേണ്ടി വന്ന അവസ്ഥ ഹാലി ബെറിയ്ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. വിഷാദത്തിന് അടിപ്പെട്ട ഹാലി ബെറി ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ശരിയയ ചികിത്സ ലഭ്യമാക്കിയാണ് ഹാലി ബെറി ഈ അവസ്ഥയില്‍ നിന്നും പുറത്തു കടന്നത്.

10. ജിം കാരി

തുടര്‍ച്ചയായ രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഹോളിവൂഡ് നടനായ ജിം കാരി വിഷാദ രോഗത്തിന് അടിമയാകുന്നത്. എന്നാല്‍ ഈ അവസ്ഥ സ്വയം മനസിലാക്കിയ ജിം, ശരിയായ ഭക്ഷണ ക്രമം, ചിട്ടയായ ജീവിത ചര്യകള്‍ എന്നിവയ്‌ക്കൊപ്പം തന്റെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി ഈ അവസ്ഥയില്‍ നിന്നും പുറത്തു കടന്നു.

11. എമ്മ തോംസണ്‍

ബ്രിട്ടീഷ് അഭിനേത്രിയും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ എമ്മ തോംസന്നും വിവാഹ ജീവിതം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിഷാദത്തിന്റെ അടിമയായ വ്യക്തിയാണ്. ഭര്‍ത്താവും നാടുമായ കെനെത്ത് ബ്രനഗുമായി പിരിഞ്ഞ ശേഷം എമ്മ ആകെ നിരാശയില്‍ ആയിരുന്നു. പിന്നീട് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന അവസ്ഥയിലും ഡിപ്രഷന്‍ എമ്മയെ പിടികൂടിയിരുന്നു. കരിയറില്‍ ശ്രദ്ധ പതിപ്പിച്ചത് തന്നെയാണ് ഈ അവസ്ഥ തരണം ചെയ്യാന്‍ എമ്മയെ പ്രാപ്തയാക്കിയത്.

12. റസ്സല്‍ ബ്രാന്‍ഡ്

ഗ്രീക്ക് സാഹിത്യകാരനായ റസ്സല്‍ ബ്രാന്‍ഡ് വളരെ ചെറിയ പ്രായത്തില്‍ തന്നെ വിഷാദത്തിന് അടിമയായി. തന്റെ മാതാവിന്റെ മരണ ശേഷം രണ്ടാനമ്മയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളാണ് റസ്സല്‍ ബ്രാന്‍ഡ്നെ ഈ അവസ്ഥയില്‍ എത്തിച്ചത്. തന്റെ 11 ആം വയസ്സില ഭക്ഷണത്തോട് വിരക്തി കാണിച്ചു കൊണ്ട് തുടങ്ങിയ വിഷാദ രോഗത്തിന്റെ പ്രശ്‌നങ്ങളെ പറ്റി, റസ്സല്‍ തന്റെ ''മൈ ബൂക്കി വൂക്ക്'' എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.