പ്രസിഡന്റ് ട്രംപ് ദേശീയത, അമേരിക്കക്കാര്‍ക്ക് തൊഴില്‍ തുടങ്ങി പലതും പറയും, പക്ഷേ കോടീശ്വരന്‍ ട്രംപിന്റെ ഹോട്ടലുകളിലെ ‘അമേരിക്കന്‍ സ്‌നേഹം’ കണ്ടവര്‍ ഞെട്ടി 

January 31, 2017, 1:53 pm
പ്രസിഡന്റ് ട്രംപ് ദേശീയത, അമേരിക്കക്കാര്‍ക്ക് തൊഴില്‍ തുടങ്ങി പലതും പറയും, പക്ഷേ കോടീശ്വരന്‍ ട്രംപിന്റെ ഹോട്ടലുകളിലെ ‘അമേരിക്കന്‍ സ്‌നേഹം’ കണ്ടവര്‍ ഞെട്ടി 
Story Plus
Story Plus
പ്രസിഡന്റ് ട്രംപ് ദേശീയത, അമേരിക്കക്കാര്‍ക്ക് തൊഴില്‍ തുടങ്ങി പലതും പറയും, പക്ഷേ കോടീശ്വരന്‍ ട്രംപിന്റെ ഹോട്ടലുകളിലെ ‘അമേരിക്കന്‍ സ്‌നേഹം’ കണ്ടവര്‍ ഞെട്ടി 

പ്രസിഡന്റ് ട്രംപ് ദേശീയത, അമേരിക്കക്കാര്‍ക്ക് തൊഴില്‍ തുടങ്ങി പലതും പറയും, പക്ഷേ കോടീശ്വരന്‍ ട്രംപിന്റെ ഹോട്ടലുകളിലെ ‘അമേരിക്കന്‍ സ്‌നേഹം’ കണ്ടവര്‍ ഞെട്ടി 

ദേശീയതയും വംശീയതയുമൊക്കെ ഡൊണാള്‍ഡ് ട്രംപിനു വൈറ്റ് ഹൗസ് പ്രസിഡന്റിന്റെ കോട്ടണിഞ്ഞാല്‍ മാത്രമേ ഉള്ളോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അമേരിക്കന്‍ നിര്‍മിത സാധനങ്ങളോടുള്ള പ്രണയം ജനങ്ങളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുമ്പോള്‍ മാത്രം വരുന്നതാണോ?. മിറര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ ക്രിസ് ബക്ക്റ്റിന്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള 'ട്രംപ്' ഹോട്ടലിലെത്തി കണ്ടെത്തിയ കാര്യങ്ങളാണ് ഈ ചോദ്യങ്ങള്‍ക്കെല്ലാം അടിവരയിടുന്നത്. സ്വദേശവാദവും അമേരിക്കന്‍ വ്യാവസായിക വളര്‍ച്ചയും രായ്ക്കരാമായനം പ്രസംഗിക്കുന്ന കോടീശ്വരന്‍ പ്രസിഡന്റിന്റെ ഹോട്ടലുകളില്‍ അമേരിക്കന്‍ നിര്‍മിതമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് ക്രിസ് പറയുന്നത്. ട്രംപിന്റെ 200 മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഹോട്ടലിലും ട്രംപിനു പ്രിയപെട്ട് 718ാം നമ്പര്‍ മുറിയിലും മിറര്‍ റിപ്പോര്‍ട്ടര്‍ പരിശോധന നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്..

ട്രംപ് ഹോട്ടലിലെ വിദേശ നിര്‍മിത വസ്തുക്കളുമായി നില്‍ക്കുന്ന മിറര്‍ റിപ്പോര്‍ട്ടര്‍ 
ട്രംപ് ഹോട്ടലിലെ വിദേശ നിര്‍മിത വസ്തുക്കളുമായി നില്‍ക്കുന്ന മിറര്‍ റിപ്പോര്‍ട്ടര്‍ 

മെക്‌സിക്കന്‍ ജനതയെ ബലാല്‍സംഗം ചെയ്യുന്നവരും കൊലപാതകികളുമായി മുദ്ര കുത്തിയ ട്രംപിന് ആ ജനതയുണ്ടാക്കിയ ടിവി ഉപയോഗിക്കുന്നതില്‍ യാതൊരു മടിയുമില്ല. അമേരിക്കയില്‍ അഭയം തേടിയെത്തിയ മെക്‌സിക്കന്‍ അഭയാര്‍ത്ഥികളെയൊക്കെ പുറത്താക്കിയിട്ട് അവരുണ്ടാക്കിയ ടിവിയിലൂടെ പ്രസിഡന്റ് ട്രംപ് മഹത്തായ ഭരണനേട്ടങ്ങള്‍ കണ്ടാസ്വദിക്കും. വെറുപ്പും, വംശീയതയുമൊക്കെ അമേരിക്കന്‍ പ്രസിഡന്റായ ട്രംപിനു മാത്രമേ ഉള്ളൂ. ബിസിനസുകാരനായ ട്രംപ് വിലക്കുറവ് നോക്കി ഏത് രാജ്യത്തും പോകും. അത് മുസ്ലിം രാജ്യമാണെങ്കില്‍ പോലും അദ്ദേഹത്തിനു പ്രശ്‌നമില്ലെന്ന് മിറര്‍ റിപ്പോര്‍ട്ടര്‍ പറയുന്നു. ഹോട്ടലിലെ 263 മുറികളിലും മെക്‌സിക്കോയിലെ ടിജുവാനയില്‍ നിന്നുണ്ടാക്കിയ സാംസംഗ് ടിവികളാണ് ഉപയാഗിക്കുന്നത്.

ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് നിയമം ലംഘിക്കുന്ന കള്ളന്മാരെന്നാണ് ട്രംപ് ചൈനക്കാരെ വിശേഷിപ്പിച്ചത്. പക്ഷേ 42419 രൂപ ദിവസ വാടക ഈടാക്കുന്ന ട്രംപിന്റെ ഹോട്ടല്‍ മുറിയില്‍ ഭൂരിഭാഗവും ചൈനാ നിര്‍മിതമായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. വിളക്കുകള്‍, തുണിത്തരങ്ങള്‍, ചവിട്ടുപായകള്‍ തുടങ്ങിയവ നോര്‍ത്ത് കൊറിയ, മലേഷ്യ, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു വരുന്നതാണ്.

പക്ഷേ ഡൊണാള്‍ഡ് ട്രംപ് വിലക്കേര്‍പെടുത്തിയത് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണല്ലോ എന്നാണ് ചോദ്യമെങ്കില്‍ അതിനുമുണ്ട് റിപ്പോര്‍ട്ടറുടെ കൈവശം മറുപടി. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ സന്ദര്‍ശകരെ സ്വീകരിക്കുന്നതിലും ട്രംപ് ഹോട്ടലിനു മടിയില്ല. കൈയില്‍ ആവശ്യത്തിനു ഡോളര്‍ ഉണ്ടായാല്‍മതി. കൂടാതെ വായിക്കാന്‍ ഖുറാന്‍ വേണമെങ്കില്‍ അതും എത്തിച്ചുതരുമെന്ന് ക്രിസ് പറയുന്നു. വിവിധ മത ഗ്രന്ഥങ്ങള്‍ ഹോട്ടലില്‍ ലഭ്യമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കി തൊഴിലില്ലായ്മ പരിഹരിച്ചു കളയാമെന്ന ആവേശവും ബിസിനസുകാരനായ ട്രംപിനില്ല. ഹോട്ടല്‍ സ്റ്റാഫുകളൊക്കെ പുറം രാജ്യക്കാരാണ്. മാനേജിങ്ങ് ഡയറക്ടര്‍ മൈക്കള്‍ ഡാമെലിന്‍കോര്‍ട്ട് ഫ്രാന്‍സുകാരനാണ്.

തെരഞ്ഞെടുപ്പ് സമയത്ത ട്രംപിന്റെ പുതിയ ആഢംബര ഹോട്ടല്‍ നിര്‍മ്മിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍മ്മാണ ചിലവ് കുറയ്ക്കാനായി ചൈനയില്‍ നിന്നും സ്‌പെയിനില്‍ നിന്നും മതിയായ രേഖകളില്ലാതെ തൊഴിലാളികളെ കൊണ്ടുവന്നാണ് ട്രംപ് ഹോട്ടലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ഹിലാരി ക്ലിന്റണ്‍ ആരോപണം ഉന്നയിച്ചിരുന്നു.

താമസിക്കാന്‍ ലക്ഷങ്ങള്‍ നല്‍കണമെങ്കിലും ട്രംപിന്റെ ആഢംബര ഹോട്ടലിന് അത്ര തൃപ്തികരമായ റിവ്യു അല്ല എല്‍.ടി.ഐ ലക്ഷ്വറി ട്രാവല്‍ ഇന്റലിജന്‍സ് നല്‍കുന്നത്. ലേകത്തിലെ ഏറ്റവും മോശപെട്ട ആഢംബര ഹോട്ടല്‍ എന്നാണ് സന്ദര്‍ശകനായ കാലിഫോര്‍ണിയക്കാരന്‍ എല്‍പ്പ് ഓസ്റ്റിന്‍ പറയുന്നത്.