ഭൂമിയില്‍ ആദ്യം വിരിഞ്ഞ പൂവ് വീണ്ടും ‘വിരിയിച്ച്’ ഗവേഷകര്‍; ഇതാണ് ‘പുഷ്പ മാതാവി’ന്റെ ത്രിമാന മാതൃക    

August 3, 2017, 11:31 am
ഭൂമിയില്‍ ആദ്യം വിരിഞ്ഞ പൂവ് വീണ്ടും ‘വിരിയിച്ച്’ ഗവേഷകര്‍; ഇതാണ് ‘പുഷ്പ മാതാവി’ന്റെ ത്രിമാന മാതൃക    
Story Plus

ലോകത്തിലെ ആദ്യ പുഷ്പത്തിന്റ ത്രിമാന മാതൃക സൃഷ്ടിച്ച് ഗവേഷകര്‍. ആമ്പലിനു സമാനമായാണ് ഗവേഷകര്‍ ലോകത്തിലെ ആദ്യ പുഷ്പത്തിന്റെ മാത്യക പുന സൃഷ്ടിച്ചത്. പതിനാലു കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ പിറന്ന് ദ്വിലിംഗ പുഷ്പത്തിന്റെ പ്രധാന സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചാണ് മാതൃക.

ഫ്രാന്‍സിലെ പാരീസ്-സുഡ് സര്‍വ്വകലാശാല ഗവേഷകരാണ് കൗതുകകരമായ ഈ മാതൃക സൃഷ്ടിച്ചത്. ഇന്നുള്ള മൂന്നുലക്ഷം സ്പീഷിസിലുള്ള പൂക്കള്‍ ഈ ആദിമ ചെടിയില്‍ നിന്ന് പരിണമിച്ച് ഉണ്ടായതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇപ്പോഴത്തെ പുക്കളെ പോലെ പ്രത്യേക ദളങ്ങളോ വിദളങ്ങളോ ആദിമ പുഷ്പത്തിനില്ല. ഇതു രണ്ടും കൂടി ചേര്‍ന്ന ടെപ്പല്‍ എന്ന ഭാഗമാണ് പുഷ്പത്തിനുള്ളത്. ഭൂമിയില്‍ പുഷ്പിക്കുന്ന ചെടികളുണ്ടായിട്ട് 47 കോടി വര്‍ഷങ്ങളെങ്കിലും ആയിരിക്കുമെന്നാണ് നിഗമനം. ആദ്യം പുഷ്പം എന്നുണ്ടായി എന്നു സംബന്ധിച്ച വിവരങ്ങള്‍ ഇന്നും അവ്യക്തമാണ്.

പുഷ്പിക്കുന്ന ചെടികളുടെ പൂര്‍വ്വികരെന്ന് കുരുതുന്ന വംശനാശം സംഭവിച്ച 136 ചെടികളുടെ ഫോസില്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ആദിമ പുഷ്പമാതൃക പുനഃസൃഷ്ടിച്ചത്.