പുള്ളിപ്പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമില്ല, കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഫോറസ്റ്റ് റേഞ്ചര്‍; ഒടുവില്‍ പുലിയെ പിടിച്ചു 

April 24, 2017, 2:23 pm
പുള്ളിപ്പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് മാര്‍ഗമില്ല, കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഫോറസ്റ്റ് റേഞ്ചര്‍; ഒടുവില്‍ പുലിയെ പിടിച്ചു 
Story Plus

ഒഡീഷയിലെ പുലിപിടുത്തമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ആളുകളെ പേടിപ്പിക്കുന്നത്. പുള്ളിപുലിയെ പിടിക്കാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ ഒടുവില്‍ പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടേണ്ടിവന്നു. ദൃശ്യങ്ങള്‍ കണ്ടുനിന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒഡീഷയില്‍െ കന്റബാഞ്ചി വനമേഖലയ്ക്ക് അടുത്തുള്ള കുറീലി ഗ്രാമത്തിലാണ് പുള്ളിപ്പുലിയുടെ ആക്രമണമാണ്ടായത്. ഗ്രാമത്തിലെ കൗമാരക്കാരനെ പുലി ആക്രമിച്ചതോടെയാണ് ഫോറസ്റ്റ് റേഞ്ചറെ ഗ്രാമവാസികള്‍ വിവരമറിയിച്ചത്. വിജയാനന്ദ ഖുണ്ട എന്ന ഓഫീസര്‍ ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. ഒളിച്ചിരുന്ന പുലിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മേല്‍ക്കൂരയില്‍ നിന്ന് വനപാലകന് നേരെ പുലിയുടെ ആക്രമണം. മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നതോടെ കെട്ടിടത്തിന് മുകളില്‍ നിന്ന് റേഞ്ചര്‍ ചാടി. തലനാരിഴക്കാണ് പുലിപ്പിടിയില്‍ നിന്ന് ചാട്ടത്തിലൂടെ രക്ഷപ്പെട്ടത്. വീഡിയോ കാണാം

ചാട്ടത്തില്‍ പരുക്കേറ്റെങ്കിലും ഒടുവില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പുലിയെ പിടിച്ചു. 12 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടവിലാണ് പുള്ളിപ്പുലിയെ കെണിയിലാക്കിയത്. മൂന്ന് ഗ്രാമവാസികള്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു.