രണ്ട് മാസം കിടക്കയില്‍ കിടന്ന കിടപ്പ് കിടക്കാന്‍ തയ്യാറുണ്ടോ? പതിനൊന്ന് ലക്ഷം പോക്കറ്റിലാക്കാം! ഫ്രഞ്ച് ബഹിരാകാശ ഗവേഷകര്‍ 24 പേരെ തേടുന്നു

April 7, 2017, 11:53 am

രണ്ട് മാസം കിടക്കയില്‍ കിടന്ന കിടപ്പ് കിടക്കാന്‍ തയ്യാറുണ്ടോ? പതിനൊന്ന് ലക്ഷം പോക്കറ്റിലാക്കാം! ഫ്രഞ്ച് ബഹിരാകാശ ഗവേഷകര്‍ 24 പേരെ തേടുന്നു
Story Plus

കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ആളാണോ നിങ്ങള്‍? എങ്കില്‍ ഉറങ്ങികൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഒരവസരമുണ്ട്. രണ്ട് മാസം കിടന്ന കിടപ്പില്‍ നിന്നും എഴുന്നേല്‍ക്കാതിരുന്നാല്‍ പതിനൊന്ന് ലക്ഷം പോക്കറ്റിലാക്കാം.

ഫ്രഞ്ച് സ്‌പേസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ഗവേഷകര്‍ ഈ ജോലിയ്ക്ക് സന്നദ്ധരായ 24 പേരെ തേടുകയാണ്. കിടക്കയില്‍ കിടക്കുന്നവരുടെ നിരീക്ഷിച്ച് മൈക്രോഗ്രാവിറ്റിയുടെ അനന്തരഫലങ്ങള്‍ പഠിക്കുകയാണ് ഗവേഷകരുടെ പ്രധാന ലക്ഷ്യം. 20 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള പുരുഷന്‍മാര്‍ക്കാണ് തൊഴിലവസരം. 22-27 ഇടയിലായിരിക്കണം തൊഴില്‍ അപേക്ഷകരുടെ ബോഡി മാസ് ഇന്‍ഡക്‌സ്. അലര്‍ജി ഉണ്ടാകരുത്. പുക വലിക്കാത്തവര്‍ ആയിരിക്കണം.

രണ്ട് മാസത്തില്‍ ഒരു നിമിഷം പോലും കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയില്ല. കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം കിടക്കയില്‍ കിടന്നുതന്നെ വേണം. കിടക്കയില്‍ കിടക്കുകയാണെന്ന് വെച്ച് ദിനചര്യകളില്‍ മുടക്കം പാടില്ല. ഒരു തോളെങ്കിലും കിടക്കയില്‍ ഉണ്ടാകണമെന്നാണ് നിബന്ധനയെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ഡോ. അര്‍നൗദ് ബെക്ക് പറയുന്നു.

രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലെ ഭാരമില്ലായ്മയെ പുനരുത്പാദിപ്പിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം.
ഡോ. അര്‍നൗദ് ബെക്ക്

രണ്ടാഴ്ച്ച നിരീക്ഷിച്ചതിനും പഠിച്ചതിനും ശേഷമേ തെരഞ്ഞെടുക്കുന്നവരെ രണ്ട് മാസത്തെ ജോലിക്ക് നിയോഗിക്കൂ. ബഹിരാകാശത്ത് ദീര്‍ഘകാലം കഴിയുന്ന ബഹിരാകാശ യാത്രികരുടെ പേശികള്‍ ക്ഷയിക്കുകയും എല്ലുകളുടെ ബലം കുറയുകയും ചെയ്യാറുണ്ട്. ഭാരമില്ലാത്ത അവസ്ഥയില്‍ മനുഷ്യശരീരത്തില്‍ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങള്‍ പഠിക്കുകയാണ് ഫ്രഞ്ച് ഗവേഷകര്‍ പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

പതിനൊന്ന് ലക്ഷം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇവിടെ അപേക്ഷിക്കാം.