തോട്ടിപണിയില്‍നിന്ന് പ്രൊഫസര്‍ പദിവിയിലേക്ക്... ജാതി ഹിന്ദുക്കള്‍ ദളിതര്‍ക്ക് വിലക്കിയ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ ദളിത് സ്ത്രീയുടെ അതിജീവനം

July 12, 2017, 6:41 pm


തോട്ടിപണിയില്‍നിന്ന് പ്രൊഫസര്‍ പദിവിയിലേക്ക്... ജാതി ഹിന്ദുക്കള്‍ ദളിതര്‍ക്ക് വിലക്കിയ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ ദളിത് സ്ത്രീയുടെ അതിജീവനം
Story Plus
Story Plus


തോട്ടിപണിയില്‍നിന്ന് പ്രൊഫസര്‍ പദിവിയിലേക്ക്... ജാതി ഹിന്ദുക്കള്‍ ദളിതര്‍ക്ക് വിലക്കിയ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ ദളിത് സ്ത്രീയുടെ അതിജീവനം

തോട്ടിപണിയില്‍നിന്ന് പ്രൊഫസര്‍ പദിവിയിലേക്ക്... ജാതി ഹിന്ദുക്കള്‍ ദളിതര്‍ക്ക് വിലക്കിയ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ ദളിത് സ്ത്രീയുടെ അതിജീവനം

ശകാരിച്ചും, കളിയാക്കിയും അവഗണിച്ചും സാഹചര്യങ്ങളോട് പൊരുതി മുന്നേറുമ്പോള്‍ പലരും തള്ളിയിട്ടു. പക്ഷെ അവിടെ തളരാനുള്ളതല്ല തന്റെ ജീവിതമെന്ന് കൗശല്‍ പന്‍വറിന് അറിയാമായിരുന്നു. എന്നാല്‍ അതത്ര എളുപ്പമല്ല, ഇഷ്ടികകൊണ്ട് ഉറപ്പിച്ചു കെട്ടിയ വിവേചനത്തിന്റെ ചുവര്‍ വെറും കൈ കൊണ്ട് അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതുപോലെയായിരുന്നു ജീവിതത്തില്‍ ആഗ്രഹങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള കൗശല്‍ പന്‍വറിന്റെ ഓരോ പോരാട്ടവും. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മോട്ടിലാല്‍ നെഹ്‌റു കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് പന്‍വര്‍.

ജീവിതത്തിലെ വിവേചനത്തില്‍ ആത്മവിശ്വാസം നല്‍കിയ ഊര്‍ജ്ജം കൊണ്ടാണ് പന്‍വര്‍ ഈ നേട്ടം കൈവരിച്ചത്. ഹരിയാനയിലെ ജാതി വിവേചനം നിറഞ്ഞ കുട്ടിക്കാലു നിന്ന് ഡല്‍ഹിയില്‍ നിന്ന് വരേണ്യഭാഷയെന്നറിയപ്പെടുന്ന സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ പെണ്‍കുട്ടിയുടെ ധീര കഥയാണ് പന്‍വാറിന്റേത്.

ഒരിക്കല്‍ സംസ്‌കൃതം പഠിക്കാന്‍ സ്‌കൂളിലെ മറ്റ് കുട്ടികളോടൊപ്പം ദളിത് പെണ്‍കുട്ടിയായ പന്‍വര്‍ ഇരിക്കുന്നതുകണ്ട ഹരിയാനയിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ രോഷാകുലനായി. നീയെന്തിനു സംസ്‌കൃതം പഠിക്കണം, നിങ്ങളുടെ മാതാപിതാക്കള്‍ ചെയ്ത് പണി തന്നെയായിരിക്കും ജീവിതത്തില്‍ നിങ്ങള്‍ക്കും ചെയ്യേണ്ടി വരുകയെന്നായിരുന്നു അധ്യാപകന്റെ ഭാഷ്യം. എന്തിനാണ് നിന്റെ സമയം പാഴാക്കുന്നത്, ആ നേരത്ത് പോയി ആ ശുചിമുറികള്‍ വൃത്തിയാക്കൂ എന്നാണ് അധ്യാപകന്‍ പറഞ്ഞതെന്ന് പാന്‍വര്‍ പറയുന്നു. താഴ്ന്ന ജാതിയായ 'ബാല്‍മികി'യിലാണ് കൗശല്‍ പന്‍വര്‍ ജനിച്ചത്. അന്ന് പന്‍വാറിന് നേരിടേണ്ടിവന്ന വിവേചനങ്ങളുടെ തുടര്‍ക്കഥ കൗമാരത്തിലായിരുന്നു അവര്‍ തിരിച്ചറിഞ്ഞത്. കാലാകാലങ്ങളായി പിന്‍തുടരുന്ന ജാതിവ്യവസ്ഥ കാരണമാണ് സംസ്‌കൃതവിദ്യാഭ്യാസത്തെ തടഞ്ഞത്.

സ്‌കൂള്‍ പഠനകാലത്ത് അവര്‍ നേരിട്ട വിവേചനങ്ങള്‍ക്കും ആധാരം താഴ്ന്ന ജാതിക്കാരിയായി ജനിച്ചു എന്നത് തന്നെയായിരുന്നു. സംസ്‌കൃതം പഠിക്കരുത് എന്ന് പറഞ്ഞ അധ്യാപികയ്ക്ക് തന്നെ പുറത്താക്കാനുള്ള അധികാരം അന്നുണ്ടായിരുന്നില്ല. പകരം അവര്‍ പിന്‍ ബെഞ്ചില്‍ എന്നെ ഇരുത്തി പഠിപ്പിക്കുകയായിരുന്ന.
കൗശല്‍ പന്‍വര്‍

പന്‍വറിന്റെ ബാല്യകാല ഓര്‍മ്മകളില്‍ മനസില്‍ ഏറെ പതിഞ്ഞ് കിടക്കുന്നത് ഒരു ചെറിയ കുളത്തെ ചുറ്റിപറ്റിയുള്ള ജാതിയപരമായ വിവേചനമാണ്. ഹരിയാനയിലെ കൈതാല്‍ ജില്ലയിലുള്ള രജൗണ്ട് എന്ന ഗ്രാമത്തിലാണ് പനവാര്‍ താമസിച്ചിരുന്നത്. അവിടെ എല്ലാ അവിശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കുളത്തില്‍ താഴ്‌ന ജാതിയില്‍പ്പെട്ട കുട്ടികള്‍ കളിക്കുന്നതുകണ്ട് ഉയര്‍ന്നജാതിില്‍പ്പെട്ട ആളുകള്‍ കുളം അശുദ്ധമാക്കിയെന്ന ആരോപണവുമായി രോഷംകൊണ്ടു. 'ഞങ്ങള്‍ കളിച്ചതുകൊണ്ട് ഈ വെള്ളം അശുദ്ധമാക്കിയെങ്കില്‍ ഈ കുളം ഞങ്ങള്‍ക്ക് വിട്ടുതരൂ..'എന്നായിരുന്നു പന്‍വറിന്റെ മറുപടി സമുദായത്തിന്റെ പേരിലുള്ള ആ പോരാട്ടം മാസങ്ങളോളം നീണ്ടുനിന്നുവെന്നും പാന്‍വര്‍ ഓര്‍ത്തെടുക്കുന്നു. നമുക്ക് ഇടയില്‍ വിവേചനത്തിന്റെ താവളങ്ങള്‍ ഏറെയാണ്. ഒന്ന് നിരീക്ഷിച്ചാല്‍, അത് നങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്ന് പാന്‍വര്‍ പറയുന്നു. ജാതി, ലിംഗം തുടങ്ങി മനുഷ്യര്‍ക്ക് ഇടയില്‍ അനേകം വെലികെട്ടുകള്‍ സമൂഹം സൃഷ്ടിക്കുന്നുവെന്ന് പന്‍വര്‍ പറയുന്നു.

ഏഴാം ക്ലാസ് കഴിഞ്ഞ് ഹോംസ് സയന്‍സ്, മ്യൂസിക്, സംസ്‌കൃതം എന്നീ മൂന്നു വിഷയങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കണമായിരുന്നു. പന്‍വര്‍ സംസ്‌കൃതമാണ് തെരഞ്ഞെടുത്തത്. ലോകത്ത് സംസ്‌കൃതം ധാരാളം ഭാഷകളില്‍ ഒന്ന് മാത്രമാണ്. എന്നാല്‍ പന്‍വറിന്റെ ഗ്രാമത്തില്‍ വരേണ്യ ഭാഷയായിട്ടാണ് സംസ്‌കൃതത്തെ കാണുന്നത്, ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രമെ അത് പഠിച്ചിരുന്നുള്ളൂ. താഴ്ന്ന ജാതിയിലൂള്ളവര്‍ അത് പഠിക്കുന്നത് ദൈവനിന്ദയായിട്ടാണ് കണക്കാക്കിയിരുന്നത്. ജാതിയുടെ പേരിലുള്ള ഇത്തരം വിവേചങ്ങള്‍ക്ക് എതിരെ ആത്മവിശ്വാസത്തൊടെ പോരാടിയാണ് പന്‍വര്‍ വിജയം കൈവരിച്ചത്.

പ്രശസ്ത എഴുത്തുകാരി കുസും പാവ്‌ഡെയ്ക്ക് സമാനമായിരുന്നു പന്‍വറിന്റെയും ജീവിതം. 1981 ല്‍ സ്റ്റോറി ഓഫ് ൈസാന്‍സ്‌ക്രിറ്റ് എന്ന പാവെദെന്റെ രചന അത് രേഖപ്പെടുത്തുന്നതാണ്. ജാതിയുടെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിട്ടും പൊരുതി നേട്ടങ്ങള്‍ കൈവരിച്ച രണ്ട് പേര്‍. പന്‍വര്‍ ഉന്നതവിദ്യാഭ്യാസം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അവരുടെ അധ്യാപകര്‍ പറഞ്ഞതിങ്ങനെ:

'ഇത് ഹൈസ്‌കൂളിനെ പോലെ അല്ല. സംസ്‌കൃതത്തിന്റെ ഉന്നത വിദ്യാഭ്യാസം നിങ്ങള്‍ക്കോ നിങ്ങളുടെ ആളുകള്‍ക്കോ പഠിക്കാന്‍ കഴിയുന്ന ഒന്നല്ല’.

സ്വന്തം ജീവിതത്തിലൂടെയാണ് അധ്യാപകന്റെ ഈ വാക്കുകള്‍ പന്‍വര്‍ തെറ്റാണെന്ന് തെളിയിച്ചത്. ജോലി ഒപ്പം പഠനവും അവര്‍ ഒപ്പം കൊണ്ടു പോയി. 2012 ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ' ദ സിറ്റേഷന്‍ ഓഫ് ഷുദ്രാസ് ഇന്‍ വേദാസ്' എന്ന വിഷയത്തെക്കുറിച്ച് പന്‍വര്‍ പ്രബന്ധം അവതരിപ്പിച്ചു. ആമിര്‍ ഖാന്റെ ടെലിവിഷന്‍ ഷോ ആയ സത്യമേവ ജയതേയിലും പന്‍വര്‍ പങ്കെടുത്തിട്ടുണ്ട്. സ്വന്തം ജീവിതത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല കാരണം, ജീവിതത്തെ പൊരുതി ജയിച്ച ധീരയാണ് പന്‍വര്‍.