‘നാണക്കേടാവുമെന്ന് ഭയന്ന് ജോലിയെ കുറിച്ച് പറഞ്ഞില്ല; ഒരു ഷര്‍ട്ട് പോലും വാങ്ങാതെ ഞാനവര്‍ക്ക് പുസ്തകം വാങ്ങി കൊടുത്തു’; എന്നാല്‍ ഇന്ന് താന്‍ ദരിദ്രനല്ലെന്ന് ആ ശുചീകരണ തൊഴിലാളി

May 10, 2017, 3:08 pm


‘നാണക്കേടാവുമെന്ന് ഭയന്ന് ജോലിയെ കുറിച്ച് പറഞ്ഞില്ല; ഒരു ഷര്‍ട്ട് പോലും വാങ്ങാതെ ഞാനവര്‍ക്ക് പുസ്തകം വാങ്ങി കൊടുത്തു’; എന്നാല്‍ ഇന്ന് താന്‍ ദരിദ്രനല്ലെന്ന് ആ ശുചീകരണ തൊഴിലാളി
Story Plus
Story Plus


‘നാണക്കേടാവുമെന്ന് ഭയന്ന് ജോലിയെ കുറിച്ച് പറഞ്ഞില്ല; ഒരു ഷര്‍ട്ട് പോലും വാങ്ങാതെ ഞാനവര്‍ക്ക് പുസ്തകം വാങ്ങി കൊടുത്തു’; എന്നാല്‍ ഇന്ന് താന്‍ ദരിദ്രനല്ലെന്ന് ആ ശുചീകരണ തൊഴിലാളി

‘നാണക്കേടാവുമെന്ന് ഭയന്ന് ജോലിയെ കുറിച്ച് പറഞ്ഞില്ല; ഒരു ഷര്‍ട്ട് പോലും വാങ്ങാതെ ഞാനവര്‍ക്ക് പുസ്തകം വാങ്ങി കൊടുത്തു’; എന്നാല്‍ ഇന്ന് താന്‍ ദരിദ്രനല്ലെന്ന് ആ ശുചീകരണ തൊഴിലാളി

സ്വന്തം ജോലിയെന്താണെന്ന് മക്കളോട് പറയാന്‍ മടിച്ചിരുന്ന ഇദ്രിസിനെ ലോകത്തിലെ ഏറ്റവും സമ്പന്നായ വ്യക്തിയെന്നാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. ഇദ്രിസ് എന്ന ശുചീകരണ തൊഴിലാളിയുടെ കഥ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയത്, ഫോട്ടോഗ്രാഫറായ ജിഎംബി ആകാശാണ്. ആരുടെയും ഹൃദയം കീഴടക്കുന്ന കഥയും ഇതോടൊപ്പം പങ്കുവെക്കുകയാണിയാള്‍. ഒരു ലക്ഷത്തിലധികം ഷെയറുകളും മൂന്നു ലക്ഷത്തിലധികം ലൈക്കുകളുമായാണ് ഇദ്രിസിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

സ്വന്തം മക്കളിലൂടെ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളില്ലാത്ത അവഹേളനമില്ലാത്ത ഒരു ജീവിതം സ്വന്തമാക്കാന്‍ ശ്രമിച്ച ശുചീകരണ തൊഴിലാളിയായ ഒരച്ഛന്റെ കഥ. സ്വന്തം തൊഴിലു പോലും മക്കള്‍ക്ക് മുന്നില്‍ മറച്ച് വെച്ച് ജോലിക്ക് ശേഷം പൊതു കുളിമുറിയില്‍ പോയി ശരീരം വൃത്തിയാക്കിയതിന് ശേഷം മാത്രം വീട്ടിലേക്ക് പോയിരുന്ന ഒരാള്‍, തന്റെ ജോലിയുടെ ദുര്‍ഗന്ധം മക്കളെ ഒരിക്കല്‍ പോലും അലോസരപെടുത്തരുതെന്ന് ആഗ്രഹിച്ച, പാവപ്പെട്ടവര്‍ക്കെന്നും അങ്ങനെ തന്നെ കഴിയാനാണ് യോഗമെന്ന് ഒരിക്കല്‍ ധരിച്ച അയാള്‍, ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയാണ് താനെന്ന് തിരിച്ചറിഞ്ഞ നിമിഷത്തെ കുറിച്ച് പറയുന്നു.

ഞാനൊരിക്കലും എന്റെ ജോലിയെന്താണെന്ന് മക്കളോട് പറഞ്ഞിരുന്നില്ല. എന്റെ പേരില്‍ അവര്‍ അപമാനിതരാകരുതെന്നായിരുന്നു എന്‍ ആഗ്രഹം. എന്റെ ഇളയ മകള്‍ എന്നോട് ജോലിയെകുറിച്ച് ചോദിക്കുമ്പോള്‍ ഞാനൊരു കൂലിപണിക്കാരനാണെന്ന് ഞാന്‍ പറയും. ജോലി കഴിഞ്ഞ് വീട്ടില്‍ പോകുമ്പോഴെല്ലാം പൊതു കുളിമുറിയില്‍ നിന്ന് ശരീരം വൃത്തിയാക്കിയിട്ടേ ഞാന്‍ പോകാറുളളൂ. എന്റെ ജോലിയുടെ ഒരംശം പോലും അവര്‍ മനസിലാക്കരുതെ്ന്ന് ഞാന്‍ കരുതി. ഞാനെന്റെ മക്കളെ സ്‌കൂളിലയച്ചു, പഠിപ്പിച്ചു, എന്നെ നോക്കുന്നത് പോലെ സമൂഹം അവരെ നോക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആളുകള്‍ എപ്പോഴും എന്നെ കളിയാക്കികൊണ്ടിരുന്നു. ജോലി ചെയ്തു കിട്ടുന്ന ഓരോ പൈസയും ഞാനെന്റെ മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കി. ഒരിക്കലും ഒരു പുതിയ ഷര്‍ട്ട് വാങ്ങണമെന്നുപോലും എനിക്ക് തോന്നിയിട്ടില്ല. എല്ലാ സമ്പാദ്യവും എന്റെ മക്കള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങാനാണ് ഞാന്‍ ചെലവഴിച്ചത്. അവഹേളനങ്ങളില്ലാത്ത ബഹുമാനമുളള ജീവിതം അവരിലൂടെ നേടിയെടുക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്റെ മകളുടെ കോളേജ് അഡ്മിഷന്റെ ദിവസം വരെ ഞാനൊരു ശുചീകരണ തൊഴിലാളിയായിരുന്നു. അ്ഡ്മിഷനു വേണ്ട പണം സ്വരൂപിക്കാന്‍ എനിക്ക് സാധിച്ചില്ല, എന്റെ കണ്ണീരടക്കി ജോലി ചെയ്യാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. പാവപ്പെട്ടവന് പാവപ്പെട്ടവനായിരിക്കാന്‍ മാത്രമേ കഴിയൂഎന്ന് ഞാന്‍ കരുതി. പക്ഷേ അന്ന് വൈകീട്ട് എന്റെ സഹപ്രവര്‍ത്തകര്‍ അന്നത്തെ അവരുടെ കൂലി എനിക്ക് നേരെ നീട്ടി, നമ്മുടെ മകള്‍ക്ക് കോളേജില്‍ പോകോനായി ഞങ്ങള്‍ എല്ലാവരും ഇന്ന് പട്ടിണികിടക്കും ഇന്നീ പണം നിനക്കള്ളതാണ്.  അവരെന്നോട് പറഞ്ഞു.
അന്ന് ശരീരം വൃത്തിയാക്കാതെയാണ് ഞാന്‍ വീട്ടിലേക്ക് പോയത്. എന്റെ മകള്‍ അവളുടെ പഠനം പൂര്‍ത്തിയാക്കാറായി. മക്കള്‍ മൂന്നുപേരും എന്നെ ഇപ്പോള്‍ ജോലിക്ക് വിടാറില്ല. പഠനത്തിനിടയില്‍ ജോലി ചെയ്തും, ട്യൂഷനെടുത്തും അവരാണ് കുടുംബം പുലര്‍ത്തുന്നത്. എന്നാല്‍ ഇടക്ക് അവളെന്നെ ആ പഴയ പണിസ്ഥലത്തേക്ക് കൊണ്ടുപോകും എന്റെ സഹപ്രവര്‍ത്തകര്‍ക്കെല്ലാവര്‍ക്കും ഭക്ഷണം കൊടുക്കും. എന്തിനാണ് നീ ഞങ്ങള്‍ക്കരികിലേക്ക് ഭക്ഷണവുമായി വരുന്നതെന്ന് അവര്‍ ചോദിക്കുമ്പോള്‍ അവള്‍ പറഞ്ഞതിതാണ് ‘എനിക്ക് വേണ്ടി നിങ്ങളെല്ലാവരും അന്ന് പട്ടിണി കിടന്നു. അതുകൊണ്ടാണ് ഞാന്‍ ഞാനാഗ്രഹിക്കുന്നത് പോലെ ആയത്, എല്ലാകാലത്തും നിങ്ങള്‍ക്ക് ഇതുപോലെ ഭക്ഷണം തരാന്‍ കഴിയണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്’. അന്നെനിക്ക് മനസിലായി ഞാനൊരു പാവപ്പെട്ടവനല്ല, ഇതുപോലുളള മക്കളുളള ഒരച്ഛനെങ്ങനെയാണ് പാവപ്പെട്ടവനായിരിക്കുക