മനുഷ്യത്വം കൈക്കോര്‍ത്തൂ, മരണമുഖത്തില്‍ നിന്നും ഒരു കുടുംബം ജീവിതത്തിലേക്ക്; കടലില്‍ മനുഷ്യചങ്ങല തീര്‍ത്ത് ഒരു സാഹസിക രക്ഷാപ്രവര്‍ത്തനം 

July 13, 2017, 5:42 pm
മനുഷ്യത്വം കൈക്കോര്‍ത്തൂ, മരണമുഖത്തില്‍ നിന്നും ഒരു കുടുംബം ജീവിതത്തിലേക്ക്; കടലില്‍ മനുഷ്യചങ്ങല തീര്‍ത്ത് ഒരു സാഹസിക രക്ഷാപ്രവര്‍ത്തനം 
Story Plus

ഫ്ലോറിഡയിലെ പനാമ ബീച്ചില്‍ തിരയില്‍പ്പെട്ട ഒരു കുടുംബത്തെ സ്വരക്ഷ പോലും നോക്കാതെ മനുഷ്യചങ്ങല തീര്‍ത്ത് രക്ഷിച്ച 80 ഓളം പേരുടെ പ്രവര്‍ത്തിയെ വാനോളംപുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ. മനുഷ്യത്വത്തിന്റെ വേരുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

രണ്ട് ആണ്‍കുട്ടികളും നാല് മുതിര്‍ന്നവരും ഉള്‍പ്പെട്ട ഒരു കുടംബമാണ് ശക്തമായ തീരമൂലം അപകടത്തില്‍പ്പെട്ടത്. മരണത്തെ മുഖാമുഖം കണ്ട ആ അപകടത്തില്‍ നിന്ന് സ്വന്തം ജീവന്റെ രക്ഷപോലും നോക്കാതെയാണ് ഒരു കൂട്ടം ആളുകള്‍ മനുഷ്യശൃംഖല രൂപികരിച്ച കടലിലേക്കിറങ്ങിയത്. റോബര്‍ട്ടോയുര്‍സ്രേയും കുടുംബത്തിലെ ആറു പേരുമാണ് തിരയില്‍പ്പെട്ടത്. മകന്‍ ശക്തമായ തിരയില്‍ മുങ്ങിപ്പോയതോടെയാണു പരിഭ്രാന്തി പരന്നത്. മകനെ രക്ഷിക്കാന്‍ കുടുംബാംഗങ്ങളെല്ലാം കടലിലേക്കു നീങ്ങിയതോടെ അവരും കുടുങ്ങി. ഇതില്‍ പ്രായമായ അമ്മൂമ്മയും ഉണ്ടായിരുന്നു.

ബീച്ചില്‍ ഭക്ഷണം കഴിക്കാനെത്തിയ ജെസീക്ക സിംമോണ്‍സിന്റെ സമയോചിതമായ ഇടപെടലാണ് പിന്നീടു കണ്ടത്. നന്നായി നീന്താന്‍ അറിയാമായിരുന്ന ജെസ്സിക്ക സിംമോണ്‍സും അവരുടെ ഭര്‍ത്താവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. കടല്‍ത്തീരത്തു കിടന്ന നീന്തല്‍ ബോര്‍ഡുമായി സിമണ്‍സ് കുട്ടികളുടെ അടുത്തേക്കു നീന്തിയെത്തി. പിന്നാലെ കൈകോര്‍ത്ത് പിടിച്ച് ചുറ്റും നിന്നവരും പ്രോത്സാഹിപ്പിച്ച കടലിലിറങ്ങി. എണ്‍പതു പേര്‍ കടല്‍ത്തിരകളെ മുറിച്ച് വെള്ളത്തില്‍ കുടുങ്ങിയവരുടെ അരികിലെത്തി. പിന്നെ ഓരോരുത്തരെയായി കരയിലെത്തിച്ചു.