ഗീര്‍വനത്തിനുള്ളില്‍ ആംബുലന്‍സിനകത്ത് യുവതിയുടെ സുഖപ്രസവം; പുറത്ത് വാഹനത്തിന് ചുറ്റും മനുഷ്യ മാംസം കാത്ത് 12 സിംഹങ്ങളും 

July 1, 2017, 8:44 am
 ഗീര്‍വനത്തിനുള്ളില്‍ ആംബുലന്‍സിനകത്ത് യുവതിയുടെ സുഖപ്രസവം; പുറത്ത് വാഹനത്തിന് ചുറ്റും മനുഷ്യ മാംസം കാത്ത് 12 സിംഹങ്ങളും 
Story Plus

ജൂണ്‍ 29 രാത്രി ഗുജറാത്ത് സ്വദേശിനിയായ മാന്‍ഗുബെന്‍ മാക്ക്വാനയ്ക്ക് ഒരിക്കലും മറയ്ക്കാന്‍ കഴിയില്ല. പ്രസവവേദനകൊണ്ട് ആംബുലന്‍സിനകത്ത് പുളയുമ്പോള്‍ കുഞ്ഞിന്റെയും കൂടെ വന്നവരുടെയും ജീവന്‍ അപകടത്തിലാകുമോ എന്ന ഭയം കൂടിയായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നത്.

യാത്രാ മധ്യേ ആംബുലന്‍സിനകത്തുവവെച്ചാണ് മാന്‍ക്വ കുഞ്ഞിന് ജന്മം നല്‍കിയ്ത്. ഈ സമയം തന്നെ ഗീര്‍ വനത്തിനുള്ളിലെ് 12 സിംഹങ്ങള്‍ ആംബുലന്‍സിനെ വളഞ്ഞു നിന്നു. 20 മിനിറ്റു നേരത്തോളം ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാന്‍ അനുവദിക്കാതെ 12 സിംഹങ്ങളും വാഹനം തടഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ വാഹനത്തിലുള്ളവരെല്ലാം നെടുങ്ങി നിന്ന നിമിഷം. ജീവിതത്തിലേക്കും മരണത്തിലേക്കും ഉള്ള പാതകള്‍ ഈ നിമിഷം നേരില്‍ കാണുകയായിരുന്നെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറയുന്നു.

ആംബുലന്‍സിനകത്തെ ജീവനക്കാരനാണ് ഈ സമയം പ്രസവവേദന കൊണ്ട് പുളഞ്ഞ മാന്‍ക്വിയ്ക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ സഹായിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ച 2.30 ഓടുകൂടിയാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട യുവതിയേയും കൊണ്ട് ഉള്‍ഗ്രാമമായ അര്‍മേലിയില്‍ നിന്ന് ജഫ്രാബാദ് ആശുപത്രിയില്‍ പോകുകയായിരുന്നു ആംബുലന്‍സ്.

ജഫ്രാബാദിലേക്കുള്ള വഴിയില്‍ കുഞ്ഞിന്റ തല പുറത്തേക്ക് വരുന്നത് കണ്ട് യുവതി അടുത്ത നിമിഷം തന്നെ പ്രസവിക്കുമെന്ന് ആംബുലന്‍സിലെ എമര്‍ജന്‍സി മാനേജ്‌മെന്റ് ടെക്‌നീഷ്യന്‍ അശോക് മാക്വാവാന പറഞ്ഞു. തുടര്‍ന്ന് ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് യുവതിയുടെ പ്രസവം എടുക്കുന്നതിനിടയിലാണ് മനുഷ്യ സാമിപ്യം മണത്തറിഞ്ഞ് സിംഹം ആംബുലന്‍സിനടുത്ത് പാഞ്ഞടുത്തത്.

പ്രദേശവാസിയായ രാജു യാദവ് സിംഹത്തെ ആട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമുടക്കി സിംഹം ആംബുലന്‍സിന് മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഈ സമയം ആംബുലന്‍സിനകതത്ത് എമര്‍ജന്‍സി ടെക്‌നീഷ്യന്‍ അശോക് കുഞ്ഞിന് ജന്മം നല്‍കാന്‍ യുവതിയെ സഹായിച്ചു.തുടര്‍ന്ന് സിംഹത്തിന്റെ ചലനങ്ങള്‍ മനസിലാക്കി രാജു യാദവ് വണ്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും ജഫ്രാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.