മെന്‍സ ഐക്യു ടെസ്റ്റില്‍ ഐന്‍സ്റ്റീനെ പിന്നിലാക്കി ഇന്ത്യന്‍ വംശജനായ ബാലന്‍; 162 പോയിന്‍റോടെ പതിനൊന്നുകാരന്‍ നേടിയത് റെക്കോര്‍ഡ് വിജയം 

June 30, 2017, 1:24 pm
മെന്‍സ ഐക്യു ടെസ്റ്റില്‍ ഐന്‍സ്റ്റീനെ പിന്നിലാക്കി ഇന്ത്യന്‍ വംശജനായ ബാലന്‍; 162 പോയിന്‍റോടെ പതിനൊന്നുകാരന്‍ നേടിയത് റെക്കോര്‍ഡ് വിജയം 
Story Plus

ഐക്യു ടെസ്റ്റില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പിന്നിലാക്കി ഇന്ത്യന്‍ വംശജനായ പതിനൊന്നുകാരന്‍. മെന്‍സാ ഐക്യൂ ടെസ്റ്റില്‍ 162 സ്‌കോര്‍ കരസ്ഥമാക്കിയാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ്ങ്സ്, എന്നിവരെ 2 പോയിന്റിനാണ് അര്‍ണവ് ശര്‍മ്മ പിന്നിലാക്കിയത്.

ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയ അര്‍ണവ് ശര്‍മ്മ തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് മെന്‍സ് ടെസ്റ്റിനെത്തിയത്. വെര്‍ബല്‍ റീസണിങ്ങ് വിഭാഗത്തിലാണ് അര്‍ണവ് കുടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയത്. മെന്‍സ ടെസ്റ്റ് വളരെ പ്രയാസമുള്ള പരീക്ഷയാണെന്ന് അറിയാമായിരുന്നെന്നും ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ശര്‍മ്മ പറഞ്ഞു.

സാല്‍വേഷന്‍ സെന്ററില്‍ വച്ചാണ് ഞാന്‍ പരീഷ എഴുതിയിത്. രണ്ടര മണിക്കൂര്‍ സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. പരീഷ എഴുതാന്‍ കുറച്ച് കുട്ടികളുണ്ടായിരുന്നു. ബാക്കിയെല്ലാവരും മുതിര്‍ന്നവരായിരുന്നു.
അര്‍ണവ് ശര്‍മ്മ

സമ്മര്‍ദ്ദമൊന്നുമില്ലാതെയാണ് പരീക്ഷാ ഹാളിലെത്തിയതെന്നും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നു ശര്‍മ്മ പറഞ്ഞു. ടെസ്റ്റില്‍ വിജയിച്ചു എന്നു കേട്ടരപ്പോള്‍ അച്ഛനും അമ്മയ്ക്കും ഒരുപാട് സന്തോഷമായെന്നും വിജയം ആത്മ വിശ്വാസം തരുന്നതാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. അര്‍ണവ് പരീക്ഷ എഴുതാന്‍ കയറിയപ്പോള്‍ അല്‍പ്പം പേടിയുണ്ടായിരുന്നു എന്ന് അമ്മ മീഷ ദമീജ ശര്‍മ്മ പറഞ്ഞു. ഒന്നരവയസ്സുള്ളപ്പോഴാണ് അര്‍ണവ് ശര്‍മ്മ അവസാനമായി ഇന്ത്യയിലെത്തിയത്. നാട്ടിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും കാണാനാണ് അമ്മയോടൊപ്പം ശര്‍മ്മ നാട്ടില്‍ വന്നത്.

രണ്ടര വയസ്സുള്ളപ്പോള്‍ തന്നെ മകന്‍ കണക്കില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെന്ന് ശര്‍മ്മയുടെ അമ്മ പറഞ്ഞു. ക്രോസ് ഫീല്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അര്‍ണവ് ശര്‍മ്മ. സ്‌കൂളിലെ മത്സരങ്ങളിലും അര്‍ണവ് വിജയിയാകാറുണ്ട്. അക്കങ്ങളില്‍ മാത്രമല്ല പാട്ടുപാടാനും, ഡാന്‍സ് ചെയ്യാനും ഈ പതിനൊന്നുകാരന് ഇഷ്ടമാണ്. ഐക്യു ടെസ്റ്റ് നടത്തുന്നതില്‍ ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനമാണ് മെന്‍സ. 1946ലാണ് മെന്‍സ സ്ഥാപിതമാകുന്നത്.