ലോകത്തെ ഏറ്റവും ചെറിയ സാറ്റലൈറ്റ് നിര്‍മ്മിച്ച് തമിഴ്നാട് വിദ്യാര്‍ത്ഥി; ലോഞ്ച് ചെയ്യുന്നത് നാസ 

May 16, 2017, 1:04 pm
ലോകത്തെ ഏറ്റവും ചെറിയ സാറ്റലൈറ്റ് നിര്‍മ്മിച്ച് തമിഴ്നാട്  വിദ്യാര്‍ത്ഥി; ലോഞ്ച് ചെയ്യുന്നത് നാസ 
Story Plus

ചെന്നെെ: ലോകത്തെ ഏറ്റവും ചെറിയ സാറ്റലൈറ്റ് നിര്‍മ്മിച്ചതിന്റെ ഖ്യാതി ഇനി തമിഴ്നാട്ടുകാരനായ റിഫ്ത്താ ഷാരൂഖിന്. പതിനെട്ടാം വയസിലാണ് ഷാരൂഖ് കുഞ്ഞന്‍ സാറ്റലൈറ്റ് നിര്‍മ്മിച്ച് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സംഘടിപ്പിച്ച മത്സരത്തിലാണ് ഷാരൂഖിനെ വിജയിയായി തെരഞ്ഞെടുത്തത്.

സാറ്റലൈറ്റിന് കലാംസാറ്റ് എന്നാണ് ഷാരൂഖ് പേരിട്ടത്. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായാണ് സാറ്റലൈറ്റിന് കലാംസാറ്റ് എന്ന് പേരിട്ടതെന്ന് ഷാരൂഖ് പറഞ്ഞു. 64ഗ്രാം ഭാരം വരുന്നതാണ് സാറ്റലൈറ്റ്. അടുത്തമാസം സാറ്റലൈറ്റ് നാസ ഭ്രമണപഥത്തില്‍ എത്തിക്കുമെന്ന് ഷാരൂഖ് പറഞ്ഞു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച സാറ്റെലെെറ്റ് നാസ ഭ്രമണപഥത്തിലെത്തിക്കുന്നത്. നാലുമണിക്കുര്‍ നേരമായിരിക്കും സാറ്റലൈറ്റ് ഭ്രമണ പഥത്തില്‍ നില്‍ക്കുക. സാറ്റലൈറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന എട്ട് സെന്‍സറുകള്‍ സാറ്റലൈറ്റിന്റെ വേഗത, റൊട്ടേഷന്‍, മാഗ്നെറ്റോസ്ഫിയര്‍ തുടങ്ങിയവ അളക്കുമെന്ന് ഷാരൂഖ് പറഞ്ഞു.

കലാംസാറ്റിനു പുറമെ പതിനഞ്ചാം വയസ്സില്‍ ദേശീയ യുവ ശാസ്ത്രഞ്ജരുെട മത്സരത്തിനു വേണ്ടി ഹിലിയം വെതര്‍ ബലൂണും തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ യുവ ശാസ്ത്രജ്ഞന്‍ നിര്‍മ്മിച്ചിട്ടുണ്ട്.