ഓഫീസ് സമയത്തും വായിക്കാം, വേണമെങ്കില്‍ പുസ്തകം വരുത്തിയും തരും; വായനാശീലം പ്രോത്സാഹിപ്പിച്ച് കൊച്ചിയിലെ ഐടി കമ്പനി

July 24, 2017, 5:26 pm
ഓഫീസ്  സമയത്തും വായിക്കാം, വേണമെങ്കില്‍ പുസ്തകം വരുത്തിയും തരും; വായനാശീലം പ്രോത്സാഹിപ്പിച്ച് കൊച്ചിയിലെ ഐടി കമ്പനി
Story Plus

കൊച്ചി കാക്കനാടുള്ള സിയെന്റി സോല്യൂഷന്‍സ് എന്ന സ്ഥാപനം ഐടി മേഖലയില്‍ നിന്നുമുള്ള ഉദ്യോഗാര്‍ത്ഥികളെ തേടി നല്‍കിയ പരസ്യത്തില്‍ ഒരു പുതുമയുണ്ടായിരുന്നു. തങ്ങള്‍ തേടുന്നത് പുസ്തപ്പുഴുക്കളെയാണെന്ന് ആദ്യമായി പരസ്യം നല്‍കിയ സ്ഥാപനം ഒരു പക്ഷെ ഇതാവും. ഐടി മേഖലയുടെ മടുപ്പ് അനുഭവിച്ചറിഞ്ഞിട്ടുള്ള സിയെന്റി സോല്യൂഷന്‍സിന്റെ ഡയറക്ടര്‍മാര്‍ പുസ്തകം വായിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി അവസരം ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരൊറ്റെ നിബന്ധന മാത്രമേയുള്ളൂ. വായിച്ച് കഴിഞ്ഞ് പുസ്തകത്തെ കുറിച്ചുള്ള ഒരു ആസ്വാദന കുറിപ്പ് തയാറാക്കി നല്‍കണം. മികച്ച ആസ്വാദനത്തിന് ഇന്‍സെന്‍റ്റീവ് രൂപത്തില്‍ സമ്മാനവുമുണ്ട്.

എട്ട് മണിക്കൂര്‍ ജോലിക്കിടയില്‍ മടുപ്പ് തോന്നിയാല്‍ സിയെന്റിയിലെ ജീവനക്കാര്‍ക്ക് ഓഫീസില്‍ തന്നെയുള്ള ലൈബ്രറിയിലേക്ക് പോകാം. താത്പര്യമുള്ള പുസ്തകം വായിച്ച് മടുപ്പ് അകറ്റാം. ഇനി താത്പര്യമുള്ള പുസ്തകം ഓഫീസിലെ ലൈബ്രറിയിലില്‍ ഇല്ലെങ്കില്‍ അത് ആവശ്യപ്പെട്ടാന്‍ വരുത്തി തരാനും തങ്ങള്‍ തയാറാണെന്ന് സിയെന്റി സോല്യൂഷന്‍സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ മുന്ന പണിക്കര്‍ സൗത്ത്‌ലൈവിനോട്‌ പറഞ്ഞു.

എട്ട് മണിക്കൂറോളം കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്തതിന് ശേഷം പുസ്തകം വായിക്കാനൊന്നും പലര്‍ക്കും കഴിയില്ല. അത് മനസ്സിലാക്കിയാണ് അതിനുള്ള സൗകര്യമൊരുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഓഫീസ് സമയത്ത് ആര്‍ക്ക് വേണമെങ്കിലും പോയി ഇഷ്ടമുള്ള പുസ്തകം എടുത്ത് വായിക്കാം. ഇവര്‍ നല്‍കുന്ന ആസ്വാദനവും പുസ്തകത്തോട് ചേര്‍ത്ത് വെയ്ക്കും. മറ്റുള്ളവര്‍ക്ക് കൂടി സഹായകമാകുമല്ലോ എന്ന് കരുതിയാണത്.
മുന്ന പണിക്കര്‍

പുസ്തകം വായിക്കാന്‍ സമയം നല്‍കാനുള്ള കമ്പനിയുടെ തീരുമാനം ജീവനക്കാര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മികച്ച പ്രതികരണമാണ് ജീവനക്കാരുടേതെന്നും മുന്ന പറയുന്നു.

ജോലിക്കിടയില്‍ പുസ്തകം വായിച്ച് തിരികെ ജോലിക്കെത്തുന്നവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരായാണ് കാണുന്നത്. അത് കൊണ്ട് ഇത് വിപുലപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. ഐടി മേഖലയില്‍ നിന്നാണെന്നതിന് പുറമേ പുസ്തകപ്രിയര്‍ കൂടിയായിരിക്കണം എന്ന പരസ്യം കണ്ട് താത്പര്യം അറിയിക്കുന്നവര്‍ വളരെ കൂടുതലാണ്.
മുന്ന പണിക്കര്‍
സിയെന്റി സോല്യൂഷനിസിന്റെ ഡയറക്ടര്‍മാരായ ശ്രീജിത്ത് സുധാകര്‍, പ്രജിത്ത് പ്രകാശന്‍, മുന്നാ പണിക്കര്‍, ജിനു തോമസ് ലൂക്കോസ് എന്നിവര്‍
സിയെന്റി സോല്യൂഷനിസിന്റെ ഡയറക്ടര്‍മാരായ ശ്രീജിത്ത് സുധാകര്‍, പ്രജിത്ത് പ്രകാശന്‍, മുന്നാ പണിക്കര്‍, ജിനു തോമസ് ലൂക്കോസ് എന്നിവര്‍

20ല്‍ അധികം ജീവനക്കാരുണ്ട് സിയെന്റി സോല്യൂഷന്‍സില്‍ ഇപ്പോള്‍. 40ഓളം പുസ്തകങ്ങളുണ്ട് ശേഖരത്തില്‍. പത്ത് പുസ്തകങ്ങള്‍ ജീവനക്കാര്‍ തന്നെ നിര്‍ദേശിച്ച പ്രകാരം വാങ്ങിച്ചതാണ്. മൂന്ന് മാസം മാത്രമായിട്ടുള്ളൂ വായനയ്ക്കായി ഓഫീസ് തുറന്നിട്ടിട്ട്. ഐടി മേഖലയില്‍ നിന്നുമുള്ള പുസ്തകപ്രിയരായവരെ തേടുകയണ് സിയെന്റി സോല്യൂഷന്‍സിപ്പോള്‍.