സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ അംഗീകാരം  

July 14, 2017, 5:10 pm
 സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ അംഗീകാരം  
Story Plus
Story Plus
 സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ അംഗീകാരം  

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ അംഗീകാരം  

ടോക്കിയോ: സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ജപ്പാനിലെ ഒക്കിനോഷിമ ദ്വീപിന് യുനെസ്‌കോ പൈതൃക പദവി. തെക്കു പടഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും കൊറിയന്‍ പെന്‍സുലക്കും മധ്യ ഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഒക്കിനോഷിമ. പോളണ്ടില്‍ നടന്ന യുനെസ്‌കോയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഒക്കിനോഷിമ ദ്വീപിന് ലോക പൈതൃക പട്ടികയില്‍ സ്ഥാനം ലഭിച്ചത്.

ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ദ്വീപായ ക്യുഷുവിനും കൊറിയന്‍ പെന്‍സുലയ്ക്കും മധ്യഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന 700 ചരുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഒക്കിനോഷിമ ദ്വീപിനുള്ളത്. നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നുവരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ശക്തമായ ശുദ്ധി പാലിച്ചാല്‍ മാത്രമേ ദ്വീപില്‍ പുരുഷന്‍മാര്‍ക്കും പ്രവേശനം ലഭിക്കുകയുള്ളു. പരമ്പരാഗത ഷിന്റോ മതവിശ്വാസം പിന്തുടരുന്നതിനാലാണ് സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ലാത്തത്.

പവിത്ര ദ്വീപില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ പൂര്‍ണ്ണ നഗ്‌നനാകണം. ശുദ്ധി വരുത്താന്‍ കടലില്‍ കുളിച്ചിട്ട് വേണം ഇവര്‍ ദ്വീപില്‍ പ്രവേശിക്കുവാന്‍. കൂടാതെ കടുത്ത ശുദ്ധീകരണ ചടങ്ങുകള്‍ കഴിഞ്ഞു മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ അവിടെ ചെന്ന് മടങ്ങിയെത്തിയാല്‍ കണ്ട കാര്യം ആരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആര്‍ത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേവലയത്തിന്റെ ചുമതലയുള്ള ഒരാള്‍ മാത്രമാണ് പവിത്ര ദ്വീപിലെ അ വാസി.

ജപ്പാനിലെ ഒക്കിനോഷിമ ദ്വീപില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് പ്രവേശനനുമതിയുള്ളത്. പ്രതിപക്ഷം 200 പേര്‍ക്ക് പ്രത്യേക പ്രവേശനം അനുവദിക്കുന്നത്. എന്നാല്‍ അവര്‍ കര്‍ശന നിയമങ്ങള്‍ പാലിക്കണം. ദ്വീപിലേക്ക് പെതു ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടില്ലെന്ന് ആരോപിച്ച് ചില പുരോഗിതന്‍മാര്‍ രംഗത്തു വന്നിരുന്നു. ദ്വീപില്‍ സൈനികരെ ആദരിക്കുന്നു പവിത്ര ദ്വീപായ ഒക്കിസ്തുവില്‍ ദേവലയത്തിലെ പൂജകള്‍കൂടാതെ സമീപപ്രദേശത്ത് കൊല്ലപ്പെട്ട സൈനികര്‍ക്കും ആദരാഞ്ജലികല്‍ അര്‍പ്പിക്കുന്നുണ്ട്.