രാജവെമ്പാലയെ ‘വിരിയിച്ച’ ഗവേഷകര്‍; പാമ്പുകളുടെ രാജാക്കള്‍ക്ക് മനുഷ്യപരിചരണത്തില്‍ ജനനം  

August 2, 2017, 2:31 pm
രാജവെമ്പാലയെ ‘വിരിയിച്ച’ ഗവേഷകര്‍; പാമ്പുകളുടെ രാജാക്കള്‍ക്ക് മനുഷ്യപരിചരണത്തില്‍ ജനനം   
Story Plus
Story Plus
രാജവെമ്പാലയെ ‘വിരിയിച്ച’ ഗവേഷകര്‍; പാമ്പുകളുടെ രാജാക്കള്‍ക്ക് മനുഷ്യപരിചരണത്തില്‍ ജനനം   

രാജവെമ്പാലയെ ‘വിരിയിച്ച’ ഗവേഷകര്‍; പാമ്പുകളുടെ രാജാക്കള്‍ക്ക് മനുഷ്യപരിചരണത്തില്‍ ജനനം  

കണ്ണൂര്‍: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മനുഷ്യ പരിചരണമേറ്റ് രാജവെമ്പാലയുടെ മുട്ട വിരിഞ്ഞു. 20 കുഞ്ഞുങ്ങളാണ് മൂന്ന് മാസം നീണ്ട മനുഷ്യ പരിചരണത്തെ തുടര്‍ന്ന് കണ്ണൂര്‍ കൊട്ടിയൂരില്‍ മാത്യ വേലിക്കകത്തിന്റെ വനത്തിനോട് ചേര്‍ന്ന് വീട്ടു വളപ്പില്‍ വിരിഞ്ഞത്. പാമ്പു ഗവേഷകരായ പി ഗൗരീശങ്കര്‍, വിജയ് നീലകണ്ഠന്‍, പികെ ചന്ദ്രന്‍ എന്നിവരുടെ രാപ്പകല്‍ നീണ്ട പരിശ്രമം കൂടിയാണ് കൗതുകരമായ ഈ പിറവിയ്ക്ക് പിന്നില്‍.

മൂന്ന് മാസം മുമ്പാണ് കൊട്ടിയൂരില്‍ വനത്തിനോടടുത്ത മാത്യ വേലിക്കകത്തിന്റെ വീട്ടു വളപ്പില്‍ പിരമിഡ് ആകൃതിയിലുള്ള ഒരു കൂട് കണ്ടത്. മുട്ടയിടാനടുത്ത രാജവെമ്പാലയാണ് കൂടു കൂട്ടിയതെന്നറിഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രമിച്ച് കൂടിനു തീയിട്ടു. എന്നാല്‍ അടുത്ത ദിവസം തന്നെ മുട്ടയിടാനടുത്ത് രാജവെമ്പാല മറ്റൊരു കൂട് കൂട്ടുകയായിരുന്നു. ഇതറിഞ്ഞെത്തിയ പാമ്പു ഗവേഷകരാണ് കൂടിന് സംരക്ഷണം നല്‍കണമെന്ന് പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാരെയും വീട്ടുകാരെയും പറഞ്ഞ് മനസിലാക്കി കൂട് സംരക്ഷിക്കാന്‍ തീരുമാനമെടുക്കുകയായിരന്നു.

നൂറ് ദിവസമാണ് രാപ്പകലില്ലാതെ ഗവേഷകര്‍ ഇതിനു വേണ്ടി അദ്ധ്വാനിച്ചത്. മറ്റ് ജിവികളുടെ ആക്രമത്തില്‍ നിന്നു വെയില്‍ നിന്നും മഴയില്‍ നിന്നും മുട്ട സംരക്ഷിക്കാന്‍ ഗവേഷകര്‍ മാറി മാറി കാവലിരുന്നു. ഒടുവില്‍ 20 രാജവെമ്പാല കുഞ്ഞുങ്ങള്‍ വിരിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകമായി. കുഞ്ഞിനെ സുരക്ഷിതമായി വിരിയിച്ചെടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഗവേഷകര്‍. പാമ്പിന്‍ കുഞ്ഞുങ്ങളെ ഉള്‍ക്കാടുകളില്‍ വിട്ടു.