പ്രതീക്ഷയുടെ കരം പിടിക്കാന്‍ പുതിയൊരാള്‍; രക്താര്‍ബുദ രോഗികള്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ മാട്രിമോണിയല്‍ സെെറ്റ്

April 24, 2017, 6:27 pm
പ്രതീക്ഷയുടെ കരം പിടിക്കാന്‍ പുതിയൊരാള്‍; രക്താര്‍ബുദ രോഗികള്‍ക്ക് ജീവിതപങ്കാളിയെ  കണ്ടെത്താന്‍ മാട്രിമോണിയല്‍ സെെറ്റ്
Story Plus

കോയമ്പത്തൂര്‍: രക്താര്‍ബുദം ബാധിച്ച രോഗികള്‍ക്കും രോഗത്തോട് പൊരുതി വിജയിച്ചവര്‍ക്കും പുതിയ ജീവിതത്തിന് വഴികാട്ടിയായി മാട്രിമോണിയല്‍ സൈറ്റ്. കോയമ്പത്തൂരിലെ കിഡ്‌നി സെന്റര്‍ ആന്റ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അഡ്വാന്‍സിഡ് സെന്റര്‍ ഫോര്‍ ബ്ലഡ് ആന്‍ഡ് ബ്ലഡ് ക്യാന്‍സര്‍ വിഭാഗമാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. മാട്രിമോണിയല്‍ സെറ്റ് ഇന്നലെ കോയമ്പത്തൂരില്‍ ഉദ്ഘാടനം ചെയ്തു.

നിലവില്‍ രക്താര്‍ബുദം ബാദിച്ച രോഗിക്ക് രോഗം ഭേദമായാലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം ലഭിക്കാറില്ല. വിദ്യഭ്യാസം തൊഴില്‍ എന്നിവയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും വൈവാഹിക ജീവിതത്തിലേക്ക് കടക്കാന്‍ രോഗവിമുക്തരായവര്‍ക്ക് അപൂര്‍വ്വമായി മാത്രമേ സാധിക്കാറുള്ളു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് വെബ്സെെറ്റ് ആരംഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

രക്താര്‍ബുദം ബാധിച്ച രോഗികള്‍ക്കും രോഗംമാറിയവര്‍ക്കും രോഗത്തെക്കുറിച്ച് കൃത്യമായ ധാരണ ഉളളതിനാല്‍ പരസ്പരം സഹായിക്കാന്‍ സാധിക്കുന്നതു കൊണ്ടാണ് ഇത്തരക്കാരെ മാത്രം ലക്ഷ്യംവെച്ച് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലൊരു വെബ്‌സൈറ്റ് ഇന്ത്യ പോലൊരു രാജ്യത്ത് അത്യാവശ്യമാണെന്ന് കോയമ്പത്തൂര്‍ കിഡ്‌നി സെന്ററിലെ ഡോക്ടര്‍ ആര്‍ സുതന്തിര കണ്ണന്‍ പറഞ്ഞു.

രോഗിയെ കുറിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റ് രഹസ്യമാക്കി വെക്കും. വിവാഹ ആലോചനകള്‍ അന്വേഷിക്കുന്നവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് തപാലില്‍ സംഘാടകര്‍ക്ക് ്അയക്കണം. അനുയോജ്യമായ ആലോചനകളുമായി സംഘാടകര്‍ ബന്ധപ്പെട്ടാണ് പിന്നീടുള്ള നീക്കങ്ങള്‍ നടക്കുക. http://bloodandcancerfoundation.com/matrimoni.php എന്ന സെറ്റ് അഡ്രസില്‍ നിന്ന് അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.