‘ലെനിനെ മാത്രമല്ല രാജമൗലിയെയും ആരാധിക്കുന്നു’; സര്‍വ്വകലാശാലയില്‍ എത്തുംമുന്‍പ് ചെയ്തത് 17 തൊഴിലുകള്‍; ജെഎന്‍യുവിന്റെ എസ്എഫ്ഐ ജനറല്‍ സെക്രട്ടറിയുടെ ജീവിതം 

September 12, 2017, 2:13 pm
‘ലെനിനെ മാത്രമല്ല രാജമൗലിയെയും ആരാധിക്കുന്നു’; സര്‍വ്വകലാശാലയില്‍ എത്തുംമുന്‍പ് ചെയ്തത് 17 തൊഴിലുകള്‍; ജെഎന്‍യുവിന്റെ എസ്എഫ്ഐ ജനറല്‍ സെക്രട്ടറിയുടെ ജീവിതം 
Story Plus
Story Plus
‘ലെനിനെ മാത്രമല്ല രാജമൗലിയെയും ആരാധിക്കുന്നു’; സര്‍വ്വകലാശാലയില്‍ എത്തുംമുന്‍പ് ചെയ്തത് 17 തൊഴിലുകള്‍; ജെഎന്‍യുവിന്റെ എസ്എഫ്ഐ ജനറല്‍ സെക്രട്ടറിയുടെ ജീവിതം 

‘ലെനിനെ മാത്രമല്ല രാജമൗലിയെയും ആരാധിക്കുന്നു’; സര്‍വ്വകലാശാലയില്‍ എത്തുംമുന്‍പ് ചെയ്തത് 17 തൊഴിലുകള്‍; ജെഎന്‍യുവിന്റെ എസ്എഫ്ഐ ജനറല്‍ സെക്രട്ടറിയുടെ ജീവിതം 

ഹോട്ടല്‍ വെയിറ്റര്‍, മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ്, റെയില്‍വേ ജീവനക്കാരന്‍ ഇങ്ങനെ തുടങ്ങി വ്യത്യസ്തമായ 17ലധികം ജോലികള്‍ ജീവിക്കാനും പഠിക്കാനുമായി ചെയ്ത കഥ ജെഎന്‍യുവിന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദുഗ്ഗിരാല ശ്രീകൃഷ്ണയ്ക്ക് പറയാനുണ്ട്. വ്യത്യസ്തതയും വീര്യവും നിറഞ്ഞതാണ് ജെഎന്‍യുവിന്റെ പുതിയ സാരഥികളിലൊരാളായ ഈ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍റെ ജീവിത കഥകള്‍.

കായിക താരം സാനിയ മിര്‍സയുടെ വെയിറ്ററായും പ്രമുഖ സിനിമാ താരങ്ങളുടെ മേക്ക്പ്പ് ആര്‍ട്ടിസ്റ്റായും ദളിത് കുടുംബത്തില്‍ നിന്ന് വരുന്ന ദുഗ്ഗിരാല ശ്രീകൃഷ്ണ ജോലി നോക്കിയിട്ടുണ്ട്. ഏറെ കാലം സിനിമാ മേഖലയുമായി പ്രവര്‍ത്തിച്ചതു കൊണ്ട് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയുടെ ഇഷ്ടങ്ങള്‍ക്കുമുണ്ട് വ്യത്യസ്തത. സബര്‍മതി ഹോസ്റ്റലിലെ ശ്രീകൃഷ്ണയുടെ മുറിയില്‍ പോയാല്‍ ഇത് മനസിലാക്കാം. തെലുങ്ക്, ബോളിവുഡ് താരങ്ങളുടെ മുറിച്ചെടുത്ത് ഒട്ടിച്ച ചിത്രങ്ങള്‍ ചുവരുകളില്‍ കാണാം. കമ്മ്യൂണിസ്റ്റ് നേതാവ് ലെനിനെ സ്‌നേഹിക്കുന്നതിന് തുല്യമായി തന്നെ ഇദ്ദേഹം സംവിധായകന്‍ രാജമൗലിയേയും സ്‌നേഹിക്കുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വരികളേക്കാള്‍ ശ്രീരങ്കം ശ്രീനിവാസയുടെ വിപ്ലവ കവിതകളോടാണ് പ്രിയം.

എന്റെ ജീവിതത്തിലെ എല്ലാ ദിവസവും ഒരു സമരമായിരുന്നു. അതുകൊണ്ട് തന്നെ ജെഎന്‍യുവിലെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഞാന്‍ അര്‍ഹനാണ്.
ദുഗ്ഗിരാല ശ്രീകൃഷ്ണ

ജെഎന്‍യു വിശാല ഇടത് സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് ശ്രീകൃഷ്ണ ജനറല്‍ സെക്രട്ടറിയായി വിജയിച്ചത്.ആകെ പോള്‍ ചെയ്ത് 4620 വോട്ടുകളില്‍ 2042 വോട്ടു ശ്രീകൃഷ്ണ നേടി.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ലൈബ്രററി 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി വാങ്ങിയെടുത്തതില്‍ നിര്‍ണായ പങ്ക് വഹിച്ചയാളാണ് ഈ എസ്എഫ്ഐ നേതാവ്. ജെഎന്‍യു ചുവന്നതിന്റെ ആഘോഷ പരിപാടികള്‍ രാത്രിയേറ വൈകിയും ക്യാംപസില്‍ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പുലര്‍ച്ചെ നാല് മണിയ്ക്ക് മുറിയില്‍ പോയ ശ്രീകൃഷ്ണ സുഹൃത്തുക്കളോട് പറഞ്ഞത് നാളെ രാവിലെ എട്ട് മണിയ്ക്ക് എന്റെ മുറിയില്‍ വരൂ. നമുക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കാം എന്നായിരുന്നു.

ജെഎന്‍യുവില്‍ എത്തുന്നതിന് മുന്‍പ് നിരവധി ജോലി നോക്കിയ ശ്രീകൃഷ്ണയ്ക്ക് പുതിയ ചുമതലയും ഏറെ ഉത്തരവാദിത്തത്തോടുകൂടി നിറവേറ്റണം എന്നാണ് ആഗ്രഹം. ഹൈദരബാദിലെ നിസാം കോളജിലാണ് ബിഎസ് സി ബയോടെക്‌നോളജി പഠിച്ചത്. പഠനം ഇടയ്ക്ക വച്ച് നിര്‍ത്തേണ്ടി വന്നെങ്കിലും പിന്നീട് അംബേദ്കര്‍ വിദൂര പഠന സര്‍വ്വകലാശാലയില്‍ നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കി. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കാത്തതു കൊണ്ടും പഠനച്ചിലവിനായുള്ള തുക വീട്ടില്‍ ചോദിക്കാനുള്ള അവസ്ഥ ഇല്ലാത്തതിനാലുമാണ് നാല് വര്‍ഷം മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായി ജോലി നോക്കിയത്.

തെലുങ്ക് നടി അനുഷ്‌ക ഷെട്ടി, കാജള്‍ അഗര്‍വാള്‍, പ്രിയ ആനന്ദ്, ഹരിപ്രിയ, തുടങ്ങിയവരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ശ്രീകൃഷ്ണ ജോലി നോക്കിയിട്ടുണ്ട്. അനുഷ്‌ക ഷെട്ടിയോടാണ് ശ്രീകൃഷ്ണയ്ക്ക് ഏറ്റവും ബഹുമാനം.

സിനിമാ മേഖല വിട്ട ദുഗ്ഗിരാല ശ്രീകൃഷ്ണ സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിന് ചേര്‍ന്നു. പരിശീലന ഫീസായ 50,000 രൂപ കണ്ടെത്താന്‍ ജോലിയില്‍ ചേര്‍ന്നു. പകല്‍ പഠനവും രാത്രി ജോലിയും. അയ്യായിരം രൂപ ശമ്പളത്തിലായിരുന്നു ജോലി. 2013ല്‍ റെയില്‍വേയില്‍ ജോലിയില്‍ പ്രവശേിച്ചു. ഈ സമയത്താണ് ജെഎന്‍യുവില്‍ പ്രവേശനം ലഭിക്കുന്നത്. ജോലി ഉപേക്ഷിച്ച് ജെഎന്‍യുവില്‍ ചേര്‍ന്നു. ഒരു നല്ല സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹവും തീരുമാനമെടുക്കുന്നതിന് പ്രേരണയായി. ‘എന്റെ മാതാപിതാക്കള്‍ക്ക് ജെഎന്‍യു എന്താണ് സര്‍വ്വകലാശാല എന്താണ് എന്നതൊന്നും മനസിലാകില്ല’ എന്ന് ഒരു സാധാരണ ദളിത് കുടുംബത്തില്‍ നിന്ന് വരുന്ന ജെഎന്‍യുവിന്‍റെ പുതിയ ജനറല്‍ സെക്രട്ടറി പറയുന്നു. ജെഎന്‍യുവില്‍ നിന്ന് ലഭിക്കുന്ന 5000 രൂപ സ്‌കോളര്‍ഷിപ്പാണ് ഇപ്പോള്‍വരുമാനം. ഇരുപത് രൂപയ്ക്ക് ദിവസം തള്ളി നീക്കിയ തനിക്ക് ഈ തുക ഒരു ആഢംബരമാണെന്ന് ശ്രീകൃഷ്ണ പറയുന്നു. വരും ദിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം തികച്ചും ആത്മാര്‍ത്ഥമായി നിറവേറ്റാനാണ് ആഗ്രഹം.